കോട്ടകളും കൊട്ടാരങ്ങളും മരുഭൂമിയും ചേരുന്ന നാട്. ഭാരതത്തിന്‍റെ ചരിത്രത്തിലെ പല പോരാട്ടങ്ങളും നടന്ന രാജസ്ഥാൻ. ഈ പേരു കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിലെത്തുന്ന് മരുഭൂമിയുടെ ചിത്രമാവും. പിന്നാലെതന്നെ കാണും കോട്ടകളും ഉത്സവങ്ങളും ആഘോഷങ്ങളും നിറഞ്ഞ മറ്റൊരു ചിത്രവും. മതിമറന്നാഘോഷിക്കാൻ, ഒറ്റ യാത്രയിൽ തന്നെ ഒരുപാട് സംസ്കാരങ്ങൾ പരിചയപ്പെടാൻ കഴിയുന്ന രാജസ്ഥാനിലേക്ക് ഒരു യാത്ര പോയാലോ? ആഗ്രഹമുണ്ടെങ്കിൽ ബാഗ് ഇപ്പോൾ തന്നെ പാക്ക് ചെയ്യാൻ തുടങ്ങിക്കോളൂ.. വിളിക്കുന്നത് ഐആർസിടിസി ആണ്.
കൊച്ചിയിൽ നിന്നും പുറപ്പെട്ട് എട്ടു രാത്രിയും ഒൻപത് പകലും മുഴുവനും യാത്രയ്ക്കായി ചെലവഴിച്ച് ജയ്സാൽമീർ, ബികനീർ, ജോധ്പൂർ, ഉദയ്പൂർ എന്നിങ്ങനെ രാജസ്ഥാനിലെ കിടിലൻ ഇടങ്ങളെല്ലാം കണ്ടുവരുന്ന ഈ യാത്ര ബുക്ക് ചെയ്യുവാനുള്ള സമയം ആയിട്ടുണ്ട്. മധുരം നിറഞ്ഞ രുചികളും കല്ലുപോലും തിളങ്ങി നിൽക്കുന്ന കൊട്ടാരങ്ങളും കണ്ട് ഒന്നു പോയി വന്നാലോ...

ഒക്ടോബർ 25ന് കൊച്ചിയിൽ നിന്ന് വിമാനം കയറി ജോധ്പൂരിൽ ഇറങ്ങിതുടങ്ങുന്ന യാത്ര തിരികെ 9 ദിവസങ്ങൾക്ക് ശേഷം നവംബർ രണ്ടാം തിയതി ജയ്പൂരില്‍ നിന്ന് കയറി കൊച്ചിയിൽ മടങ്ങി എത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ ദിവസവും എവിടെയൊക്കെ സന്ദർശിക്കുന്നുവെന്നും എന്തൊക്കെയാണ് നിങ്ങളെ കാത്തിരിക്കുന്നതെന്നും നോക്കാം..
ഒന്നാം ദിവസം രാവിലെ 7.00 മണിക്കാണ് ജോധ്പൂരിലേക്കുള്ള വിമാനം. ഉച്ചയ്ക്ക് 1.20ന് ജോധ്പൂരിൽ ഇറങ്ങുമെങ്കിലും നേരേ പോകുന്നത് അഞ്ച് മണിക്കൂർ അകലെയുള്ള ജയ്സാൽമീറിലേക്കാണ്. അന്ന് രാത്രി ഇവിടെ ചെലവഴിക്കും. രണ്ടാം ദിവസം രാവിലെ ജയ്‌സാൽമീർ കോട്ട, പട്‌വോൻ കി ഹവേലി എന്നിവിടങ്ങൾ കാണും. തുടർന്ന് ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് സാം ഡ്യൂൺസിലേക്ക് പോകുന്ന വഴിയിൽ കുൽധാര ഗ്രാമം കാണും. മരുഭൂമിയിലെ സൂര്യാസ്തമയം, ഒട്ടകസവാരി, ടെന്റിലെ രാത്രി താമസം എന്നിവയാണ് മറ്റ് ആകർഷണങ്ങൾ.

മൂന്നാമത്തെ ദിവസം ജയ്സാൽമീറിൽ നിന്ന ബികനീറിലേക്ക് പോകും. അഞ്ച് മണിക്കൂർ യാത്രയിൽ ഗഡ്‌സിസർ തടാകവും ജുനഗർ കോട്ടയും സന്ദർശിക്കും. അന്ന് രാത്രി ബിക്കാനീറിൽ താമസം. പിറ്റേന്ന് നാലാം ദിവസം രാവിലെ ജോധ്പൂരിലേക്ക് പോകും. ദേശ്നോക് ക്ഷേത്രം , ഉമൈദ് ഭവൻ എന്നിവിടങ്ങൾ സന്ദർശിക്കും. ജോധ്പൂരിൽ രാത്രി താമസം.
അഞ്ചാം ദിവസം രാവിലെ ജോധ്പൂരിൽ നിന്നിറങ്ങി മെഹ്‌റൻഗഡ് കോട്ട സന്ദർശിക്കും. തുടർന്ന് അഞ്ച് മണിക്കൂർ യാത്രയ്ക്ക് ശേഷം ഉദയ്പൂരില്‍ എത്തും ഫത്തേ സാഗർ തടാകത്തിൽ സ്വന്തം ചെലവിൽ ബോട്ട് സവാരി വേണമെങ്കിൽ നടത്താം. തുടർന്ന് രാത്രി മാസം ഉദയ്പൂരിൽ. ആറാം ദിവസം സിറ്റി പാലസ്, പിച്ചോള തടാകം,സുഖദിയ സർക്കിൾ , സഹേലിയോൻ കി ബാരി എന്നിവിടങ്ങൾ കാണാം. തുടർന്ന് ഹോട്ടലിലേക്ക് മടക്കം.

ഏഴാം ദിവസം രാവിലെ ഹോട്ടൽ ചെക്ക് ഔട്ട് ചെയ്ത് ജയ്പൂരിലേക്ക് പോകുക (7 മണിക്കൂർ). യാത്രാമധ്യേ ഹൽദിഘട്ടിലെ ചേതക് സമാധി സന്ദർശിക്കും. എട്ടാം ദിവസം ജയ്പൂർ നഗര പര്യടനമാണ് ഉദ്ദേശിക്കുന്നത്. അമേർ ഫോർട്ട് , ഷീഷ് മഹൽ, ജൽ മഹൽ , സിറ്റി പാലസ് , ജന്തർ മന്തർ, ഹവാ മഹൽ എന്നിവിടങ്ങൾ കാണും. ജയ്പൂരിൽ രാത്രി താമസം. ഒൻപതാം ദിവസം പ്രഭാതഭക്ഷണത്തിന് ശേഷം ചെക്ക് ഔട്ട് ചെയ്‌ത് ജയ്പൂർ എയർപോർട്ടിലേക്ക് പോകുക. 12.25 ന് മടക്ക യാത്ര, രാത്രി 9.20-ന് കൊച്ചിയിലെത്തും.
യാത്രയിൽ ആകെ 30 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. കംഫോർട്ട് ക്ലാസിൽ ഏറ്റവും മികച്ച സൗകര്യങ്ങളാണ് യാത്രക്കാർക്ക് ഒരുക്കിയിട്ടുള്ളത്. സിംഗിൾ ഒക്യൂപൻസിയിൽ 73,900/- രൂപ, ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 57,900/-രൂപ, ട്രിപ്പിള്‍ ഒക്യുപന്‍സിയിൽ ഒരാൾക്ക്55,600/- രൂപ, 5-11 പ്രായത്തിലുള്ള ബെഡ് കുട്ടികൾക്ക്ബെഡ് വേണ്ടെങ്കിൽ 36,400/- രൂപ എന്നിങ്ങനെയാണ് നിരക്ക്.
ഐആർസിടിസി ടൂർ ബുക്കിങ്ങിന്
ടൂറിസം ഇൻഫർമേഷൻ & ഫെസിലിറ്റേഷൻ സെന്റർ, എറണാകുളം- 8287932117, 8287932082
റീജണൽ ഓഫീസ്, എറണാകുളം- 0484-2382991, 8287932064,
ടൂറിസം ഇൻഫർമേഷൻ & ഫെസിലിറ്റേഷൻ സെന്റർ, കോഴിക്കോട്-8287932098
ടൂറിസം ഇൻഫർമേഷൻ & ഫെസിലിറ്റേഷൻ സെന്റർ, തിരുവനന്തപുരം-8287932095.
പാക്കേജിനെക്കുറിച്ച് കൂടുതൽ അറിയുവാനും ബുക്ക് ചെയ്യുവാനും- ഐആർസിടിസി കൊച്ചി-രാജസ്ഥാൻ പാക്കേജ്
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














