Search
  • Follow NativePlanet
Share
» »കേരളത്തിന്‍റെ ചരിത്രമറിയുവാൻ മുസരിസും ഫോർട്ട് കൊച്ചിയും, പൈതൃക യാത്രയുമായി ഐആർസിടിസി

കേരളത്തിന്‍റെ ചരിത്രമറിയുവാൻ മുസരിസും ഫോർട്ട് കൊച്ചിയും, പൈതൃക യാത്രയുമായി ഐആർസിടിസി

കേരളത്തിന്‍റെ ഇന്നലെകളുടെ ചരിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് മുസരിസ്. കേരളത്തിന്‍റെ സമ്പത്തിനെ പുറംലോകത്തിന് പരിചയപ്പെടുത്തുന്നതിലും വിവിധ രാജ്യങ്ങളുമായുള്ള വാണിജ്യബന്ധങ്ങൾ സ്ഥാപിക്കുന്നതിനും സഹായിച്ച മുസരിസ് തുറമുഖവും അനുബന്ധ ഇടങ്ങളും ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പൈതൃകസംരക്ഷണ പദ്ധതിയായാണ്. നമ്മുടെ നാട്ടിലെ വിനോദസഞ്ചാരത്തിൽ ഇത്തരം ചരിത്രയിടങ്ങളുടെ പങ്ക് ഒരിക്കലും മാറ്റിനിർത്തുവാൻ സാധിക്കുന്നതല്ല. ഈ ചരിത്രയിടങ്ങളിലൂടെ,ഇന്നലെകളുടെ അവശിഷ്ടങ്ങളിലൂടെ ഒരു യാത്ര പോയാലോ? ഐആർസിടിസിയുടെ ഹെറിറ്റേസ് മുസരിസ് ടൂർ ഓഫ് കേരള ഈ കാഴ്ചകളിലേക്കാണ് സന്ദർശകരെ കൊണ്ടുപോകുന്നത്.

Heritage Muziris Tour Of Kerala

ഹെറിറ്റേസ് മുസരിസ് ടൂർ ഓഫ് കേരള

രണ്ടു രാത്രിയും മൂന്ന് പകലും നീണ്ടു നിൽക്കുന്ന ഹെറിറ്റേസ് മുസരിസ് ടൂർ ഓഫ് കേരള ചരിത്രത്തിന്‍റെ ഏടുകളിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട ഇടങ്ങളിലേക്കുള്ള യാത്രയാണിത്. കൊടുങ്ങല്ലൂരും ഫോര്‍ട്ട് കൊച്ചിയും കണ്ട്, ചരിത്രവും പ്രാധാന്യവും മനസ്സിലാക്കിയുള്ള യാത്രയിൽ ഒരുപാട് കാഴ്ചകൾ കാത്തിരിക്കുന്നു. ഇന്നത്തെ കൊടുങ്ങല്ലൂരിലാണ് പണ്ടത്തെ മുസരിസ് തുറമുഖം സ്ഥിതി ചെയ്തിരുന്നതെന്നാണ് ചരിത്രം പറയുന്നത്.

 Heritage Muziris Tour Of Kerala
PC: Challiyan

ഒന്നാം ദിവസം

എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നോ അല്ലെങ്കിൽ കൊച്ചി വിമാനത്താവളത്തിൽ നിന്നോ യാത്രക്കാരെ പിക്ക് ചെയ്യുന്നതോടു കൂടി യാത്ര ആരംഭിക്കും. നേരെ പോകുന്നത് കൊടുങ്ങല്ലൂർ ജെട്ടിക്ക് സമീപത്തുള്ള വിസിറ്റേഴ്സ് സെന്‍ററിലേക്കാണ്. ഇവിടെ കോട്ടപ്പുറത്ത് ചെറിയൊരു ഫോട്ടോ ഷൂട്ടിനും ബോട്ടിങ്ങിനും അവസരമുണ്ടായിരിക്കും. തുടർന്ന് കോട്ടപ്പുറം മാർക്കറ്റിലേക്ക് നടന്നു പോകാം. കോട്ടപ്പുറം കോട്ടയുടെ അവശിഷ്ടങ്ങൾ കാണുവാനാണ് തുടർന്നു പോകുന്നത്. പിന്നീട് പാലിയം പാലസ്, നാലുകെട്ട് എന്നിവിടങ്ങൾ കണ്ട ശേഷം ചേന്ദമംഗലത്തേയ്ക്ക് പോകും. ജൂതചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഇവിടം ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥലമാണ്. ചേരമാൻ ജുമാ നസ്ജിദ് ആണ് യാത്രയിലെ അടുത്ത ലക്ഷ്യം. പുറത്തു നിന്നു നോക്കിക്കാണുവാൻ മാത്രമാണ് ഇവിടെ അനുമതിയുള്ളത്. തുടർന്ന് സമയമുണ്ടെങ്കിൽ വൈകുന്നേരം ചിലവഴിക്കുവാൻ ചെറായി ബീച്ചിലേക്ക് പോകും. രാത്രി തിരികെ കൊച്ചിയിലേക്ക് മടങ്ങും. രാത്രി താമസം സജ്ജമാക്കിയിരിക്കുന്നത് കൊച്ചിയിലാണ്.
ഈ മുസരിസ് സർക്യൂട്ട് തിങ്കളാഴ്ചകളിൽ ഉണ്ടായിരിക്കുന്നതല്ല.

Heritage Muziris Tour Of Kerala
PC: Challiyan

രണ്ടാം ദിവസം

യാത്രയിലെ രണ്ടാമത്തെ ദിവസം സന്ദർശിക്കുന്നത് ഫോര്‍ട്ട് കൊച്ചിയും ഇവിടുത്തെ ചരിത്ര പ്രാധാന്യമുള്ള ഇടങ്ങളുമാണ്. ഡച്ച് പാലസാണാ ആദ്യ ലക്ഷ്യം. ശനിയാഴ്ചകളിൽ ഡച്ച് പാലസ് പ്രവർത്തിക്കുന്നതല്ല. തുടർന്ന് ജ്യൂയിഷ് സിനഗോഗ് കാണുവാൻ പോകും. വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് രണ്ടുമണി മുതലും ശനിയാഴ്ചകളിൽ പൂർണ്ണമായും ഇവിടെ സന്ദർശകരെ അനുവദിക്കില്ല. വൈകുന്നേരം മറൈൻ ഡ്രൈവ് സന്ദർശിക്കും. ബോട്ടിങ് ലഭ്യമാണെങ്കിലും യാത്രക്കാർ സ്വന്തം ചിലവിൽ വേണം പോകുവാൻ. തുടർന്ന് രാത്രി താമസം കൊച്ചിയിൽ തന്നെയാകും.

മൂന്നാമത്തെ ദിവസം രാവിലെ പ്രഭാതഭക്ഷണത്തിനു ശേഷം നിങ്ങളെ എയർപോർട്ടിലോ വിമാനത്താവളത്തിലോ ഡ്രോപ് ചെയ്യും.
ഈ യാത്രയിൽ ഉൾപ്പെടുന്ന ചില സ്ഥലങ്ങള‍ തില ദിവസങ്ങളിൽ അടഞ്ഞു കിടക്കുന്നതിനാൽ അതനുസരിച്ചു വേണം യാത്ര പ്ലാൻ ചെയ്യിവാൻ.

Heritage Muziris Tour Of Kerala

ഹെറിറ്റേസ് മുസരിസ് ടൂർ ഓഫ് കേരള ടിക്കറ്റ് നിരക്ക്
കംഫോർട്ട് ക്ലാസിലുള്ള യാത്രയാണ് ഒരുക്കിയിരിക്കിന്നത്. സിംഗിൾ ഒക്യുപൻസിയില്‍ ഒരാൾക്ക് 19690/- രൂപയും ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 9880/- രൂപയും ട്രിപ്പിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 7810/-രൂപയുമാണ് നിരക്ക്. 5-11 പ്രായത്തിൽ ബെഡ് ആവശ്യമായി വരുന്ന കുട്ടികൾക്ക് 4405/-
രൂപയും ബെഡ് വേണ്ടെങ്കിൽ 2550/-രൂപയുമാണ് നിരക്ക്.

ഹെറിറ്റേസ് മുസരിസ് ടൂർ ഓഫ് കേരള തിയതി

ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ ഐആർസിടിസിയുടെ നേതൃത്വത്തിൽ നടത്തുന്ന ഹെറിറ്റേസ് മുസരിസ് ടൂർ ഓഫ് കേരള ലഭ്യമാണ്. ലഭ്യമായ യാത്രാ തിയതികൾ അറിയുവാനും വിശദ വിവരങ്ങൾക്കും 8287931934 ഈ നമ്പറിൽ ബന്ധപ്പെടാം.
https://www.irctctourism.com/pacakage_description?packageCode=SEH044

വിവരങ്ങൾക്ക് കടപ്പാട്:IRCTC

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+