Search
  • Follow NativePlanet
Share
» »പാസ്പോർട്ട് എടുക്കാൻ ഡിജിലോക്കർ നിർബന്ധമാണോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ

പാസ്പോർട്ട് എടുക്കാൻ ഡിജിലോക്കർ നിർബന്ധമാണോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ

പാസ്പോർട്ട് പുതിയതായി എടുക്കുവാൻ പോകുന്നവർ അറിഞ്ഞിരിക്കേണ്ട മാറ്റമാണ് ഡിജി ലോക്കറുമായി ബന്ധപ്പെട്ടത്. ഓഗസ്റ്റ് 5 മുതൽ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നവർ ഡിജിലോക്കറിൽ രേഖകൾ നിർബന്ധമായും അപ്ലോഡ് ചെയ്യണം എന്നാണ് നിയമമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് പൂർണ്ണമായും ശരിയല്ല, പാസ്‌പോർട്ടിന് ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഡിജിലോക്കർ വഴി രേഖകൾ അപ്‌ലോഡ് ചെയ്യുന്നത് സർക്കാർ നിർബന്ധമാക്കിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

ഡിജിലോക്കറിൽ അപ്ലോഡ് ചെയ്ത തിരിച്ചറിയൽ രേഖകൾ ഉണ്ടെങ്കിൽ പാസ്പോർട്ട് പ്രക്രിയകൾ കൂടുതൽ എളുപ്പമാകും. കേന്ദ്ര സർക്കാർ പുറത്തിറക്കിയിരിക്കുന്ന ഡിജിറ്റൽ വാലറ്റ് ആണിത്. പാസ്പോർട്ടിന് ഓൺലൈൻ ആയി അപേക്ഷിക്കുമ്പോൾ ഡിജിലോക്കർ സേവനം എങ്ങനെ പ്രയോജനപ്പെടുത്താം എന്നും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും വിശദമായി നോക്കാം.

Is digilocker mandatory to get passport

ഇന്ത്യയിൽ എവിടെ നിന്നും പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ഡിജിലോക്കർ പ്ലാറ്റ്ഫോം ഉപയോഗിക്കാം. പാസ്‌പോർട്ട് സേവനങ്ങൾക്കായി അപേക്ഷിക്കുന്ന അപേക്ഷകർക്ക് ഡിജിലോക്കറിൽ അപ്‌ലോഡ് ചെയ്‌ത പ്രത്യേക രേഖകളിലേക്കുള്ള ലിങ്കുകൾ നൽകാനാകും എന്നതാണ് ഇതിന്‍റെ മെച്ചം. മാത്രമല്ല, യഥാർത്ഥ രേഖകൾ കൊണ്ടുപോകുന്ന ബുദ്ധിമുട്ടും ഒഴിവാക്കാം. പേപ്പർ രഹിത പ്രക്രിയയും സമയലാഭവുമാണ് ഇതിന്റെ ഗുണം.

ആധാർ തിരിച്ചറിയൽ രേഖയായി നല്കുന്നവര്‍

പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർക്കെല്ലാം ഡിജിലോക്കർ സംവിധാനം വേണെമെന്ന് നിർബന്ധമില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ആധാർ കാർഡ് വിലാസം, ജനനതിയതി എന്നിവ തെളിയിക്കുന്നതിനുള്ള രേഖയായി സമർപ്പിക്കുന്നവർ ഡിജിലോക്കറിൽ ആഘാർ കാർഡ് അപ്ലോഡ് ചെയ്യണമെന്നത് നിർബന്ധമാണ്.

Indian passport

ഡിജി ലോക്കറിൽ അപ്ലോഡ് ചെയ്യുവാൻ

വളരെ എളുപ്പത്തിൽ ലോഗ് ഇൻ ചെയ്തു ഉപയോഗിക്കുവാൻ സാധിക്കുന്ന സംവിധാനമാണ് ഡിജിലോക്കർ. വെബ്സൈറ്റ് വഴിയും ആപ്പ് വഴിയും ഡിജിലോക്കർ ഉപയോഗിക്കം. നിങ്ങളുടെ മൊബൈൽ ഫോൺ നമ്പറും അതിൽ വരുന്ന ഒടിപിയും ഉപയോഗിച്ച് വേണം ഡിജിലോക്കറിൽ ലോഗിൻ ചെയ്യാൻ. തുടർന്ന് മറ്റു വിവരങ്ങൾ മല്കി ലോഗിൻ പ്രക്രിയ പൂർത്തിയാക്കാം.

നിങ്ങളുടെ ഗവൺമെന്‍റ് അംഗീകൃത രേഖകൾ ഇതിൽ അപ്ലോഡ് ചെയ്യാം. ആധാർ കാർഡിന് പുറമേ റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് , വാഹന രജിസ്ട്രേഷൻ രേഖകൾ, പാസ്പോർട്ട്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, മാർക്ക് ലിസ്റ്റുകൾ തുടങ്ങിവ അപ്ലോഡ് ചെയ്ത് സൂക്ഷിക്കാം.

പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ

ഡിജിലോക്കറിൽ നിങ്ങൾ ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ ജനന തിയതി, നിലവിലെ വിലാസം എന്നിവ തെളിയിക്കാനാവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യേണ്ട സമയത്ത് 'ഗ്രാന്റ് ഡിജിലോക്കർ ആക്സസ്' എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ മതി. ഇവിടെ ഡിജിലോക്കർ
അക്കൗണ്ട് ഉള്ളവർക്ക് മൊബൈൽ/ആധാർ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യാം.

ഡിജിലോക്കർ ഗുണങ്ങൾ

നിങ്ങളുടെ രേഖകൾ കൈവശം സൂക്ഷിക്കാതെ ഫോണിലെ ഡിജിലോക്കർ ആപ്പിൽ അപ്ലോഡ് ചെയ്ത് ആവശ്യം പോലെ കാണിക്കാം എന്നതാണ് ഡിജിലോക്കറിന്റെ ഏറ്റവും വലിയ ഗുണം. എവിടെ വെച്ചും നിങ്ങൾക്ക് ഇതുപയോഗിക്കുകയും ചെയ്യാം. കൂടാതെ പാസ്പോർട്ട് പ്രോസസ്സിംഗ് സമയം കാര്യക്ഷമമാക്കാനും വേഗത്തിലാക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: passport travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+