ചരിത്രകഥകള്‍ ഒരുപാട് ഉറങ്ങിക്കിടക്കുന്ന ഒരിടം. പഴയ കോട്ട എന്നര്‍ഥം വരുന്ന ഗുജറാത്തിലെ ജുനാഗഡിന് പറയുവാന്‍ ഏറെയുണ്ട്. അടിച്ചമര്‍ത്തലുകളുടെയും ആധിപത്യത്തിന്റെയും കാഹള ധ്വനികളുടെയുമൊക്കെ ഒരിക്കലും മറക്കാത്ത വീരഗാഥകള്‍.
ജുനാഗഡ് എന്ന വാക്കിനു പിന്നില്‍ ചരിത്രത്തെയും ആധിപത്യത്തെയും സൂചിപ്പിക്കുന്ന കഥകളാണുള്ളത്. പഴയ കോട്ട എന്നാണ് അര്‍ഥമെന്ന ചിലര്‍ പറയുമ്പോള്‍ ഗ്രീക്ക് അധിപത്യത്തിന്റെ സൂചനയാണിതെന്നാണ് മറ്റൊരു ഭാഷ്യം. ഗ്രീക്കുകാരെ സൂചിപ്പിക്കുന്ന യോന എന്ന വാക്കില്‍ നിന്നും യോനാഗഡും അതിന്‍ നിന്നും ജുനാഗഡും വന്നതാണത്രെ.
സംസ്‌കാരങ്ങളുടെ സങ്കലനത്താല്‍ ഏറെ ശ്രദ്ധിക്കപ്പെടേണ്ട ഒരിടമാണ് ഗുജറാത്തിലെ ജുനാഗഡ്. പുരാതന കാലത്ത് ഗ്രീക്കുകാരുമായുണ്ടായിരുന്ന ബന്ധങ്ങള്‍ ഇതിന് തെളിവായി സ്വീകരിക്കാം.
കോട്ടകളുടെ നഗരം
ചരിത്രത്തെ കുറിക്കുന്ന കോട്ടകളുടെ ഒരു സംഗമഭൂമിയാണ് ജുനാഗഡെന്ന് നിസംശയം പറയാം. അത്രയധികമുണ്ട് ഇവിടുത്തെ കോട്ടകളുടെ എണ്ണം. കാലപ്പഴക്കത്തില്‍ നശിച്ചവയും വേണ്ടത്ര സംരക്ഷണമില്ലാതെ തകര്‍ന്നവയും ഉള്‍പ്പെടെയുള്ള കോട്ടകള്‍ കഴിഞ്ഞ കാലത്തിന്റെ മഹത്തായ പാരമ്പര്യത്തിലേക്കാണ് വിരല്‍ ചൂണ്ടുക.
ഒത്തിരിയേറെ രാജവംശങ്ങളുടെ ഭരണത്തിന്‍ കീഴിലൂടെ കടന്നുപോയതിന്റെ ചരിത്രങ്ങള്‍ ജുനാഗഡിനു പറയുവാനുണ്ട്. രജപുത്ര രാജവംശം മുതല്‍ മുഗള്‍, ഡല്‍ഹിയിലെ രാഗിദാര്‍, ബാബി വംശത്തിലെ നവാബുമാര്‍ തുടങ്ങി പ്രബലരായ ഒട്ടനേകം ഭരണാധികാരികളുടെ കയ്യിലൂടെ കടന്നുപോയ ജുനാഗഡ് ചരിത്രത്തില്‍ പ്രൗഡിയോടെ നില്ക്കുകയാണ്.
ചരിത്രവിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഇവിടെയുണ്ട്.
നഗരത്തിലേക്കുള്ള പ്രവേന കവാടത്തിനു മുന്നില്‍ നിന്നു മുതല്‍ ചരിത്രത്തിലേക്കാണ് യാത്ര. മായി ഗദ്ദേജി എന്നാണ് കവാടം അറിയപ്പെടുന്നത്. അതിനടുത്തായി ഒരു മസ്ജിദും കുറച്ച് ശവകുടീരങ്ങളും കാണാന്‍ സാധിക്കും.മസ്ജിദുകളും മഖ്ബറകളും ഇതിനടുത്ത് കാണാന്‍ സാധിക്കും. സാങ്കേതിക മേന്‍മയാലും നിര്‍മ്മാണത്തിലെ പൂര്‍ണ്ണതയാലും ആരേയും അമ്പരപ്പിക്കുന്ന വിധത്തിലാണ് ഇതിന്റെയൊക്കെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
ബുദ്ധ വിശ്വാസങ്ങള്‍ക്കും ഹൈന്ദവ വിശ്വാസങ്ങളും ഇവിടെ പ്രബലമായി ഉണ്ടായിരുന്നു എന്നതിനുള്ള തെളിവുകളായി നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട്. അശോക ചക്രവര്‍ത്തിയുടെ ശാസനങ്ങള്‍ കൊത്തിയ പാറയും ഉപ്പര്‍ കോട്ടുയം ദാമോദര്‍ കുണ്ഡും അതില്‍ ചിലത് മാത്രമാണ്.
ജുനാഗഡില്‍ ചുറ്റിനടന്ന് ആസ്വദിക്കാന്‍ കുറേയേറെ കാഴ്ചകളുണ്ട്.
ഗിര്‍നര്‍ ഹില്‍
സക്കര്‍ബാഗ് മൃഗശാല
ജുനാഗഡ്
ഉപേര്‍കോട്ട്
അശോക ശിലാശാസനങ്ങള്‍



Click it and Unblock the Notifications













