Search
  • Follow NativePlanet
Share
» »പാലക്കാട്- കൊല്ലൂർ കെഎസ്ആർടിസി മിന്നൽ ബസ്; മിന്നൽ വേഗത്തിൽ മൂകാംബികയിലെത്താം, ഏകദിന യാത്രയ്ക്ക് ഇതുമതി

പാലക്കാട്- കൊല്ലൂർ കെഎസ്ആർടിസി മിന്നൽ ബസ്; മിന്നൽ വേഗത്തിൽ മൂകാംബികയിലെത്താം, ഏകദിന യാത്രയ്ക്ക് ഇതുമതി

കൊല്ലൂർ മൂകാംബിക.. മലയാളികൾ കേരളത്തിന് വെളിയിൽ ഏറ്റവും കൂടുതലായി എത്തിച്ചേരുന്ന ക്ഷേത്രങ്ങളിലൊന്ന്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും കെഎസ്ആർടിസി ബസുകൾ കൊല്ലൂരിലേക്ക് നേരിട്ട് സർവീസുകൾ നടത്തിരുന്നുവെങ്കിലും പാലക്കാടു നിന്നുള്ള യാത്രക്കാരെ സംബന്ധിച്ച് കൊല്ലൂരിലേക്കുള്ള ബസ് യാത്ര എളുപ്പമായിരുന്നില്ല. ഇപ്പോഴിതാ, അതിനൊരു പരിഹാരമായി പാലക്കാട്- കൊല്ലൂർ റൂട്ടിൽ കെഎസ്ആർടിസി മിന്നൽ ബസ് സർവീസ് തുടങ്ങിയിരിക്കുകയാണ്.

പാലക്കാട് ഭാഗത്തു നിന്നും കാസര്‍കോഡ്, കണ്ണൂര്‍ ഭാഗത്തേയ്ക്കുള്ള നേരിട്ട് ബസ് സര്‍വീസുകൾ ഇല്ലെന്നുള്ള പരാതി മാത്രമല്ല, കൊല്ലൂരിലേക്ക് നേരിട്ട് ഒരു ബസ് എന്ന പരാതിക്ക് പരിഹാരവുമാണ് പാലക്കാട്- കൊല്ലൂർ കെഎസ്ആർടിസി മിന്നൽ ബസ് സര്‍വീസ്. ഇതോടെ രണ്ട രാത്രിയും ഒരു പകലുമുണ്ടെങ്കിൽ ഏറ്റവും മികച്ച രീതിയില്‍, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം കണ്ട് മടങ്ങിയെത്താം. വേഗത്തിലുള്ള യാത്രയും കുറഞ്ഞ എണ്ണം സ്റ്റോപ്പുകളുമാണ് മിന്നൽ സര്‍വീസുകളുടെ പ്രത്യേകത. മുൻകൂട്ട നിശ്ചയിച്ച സ്റ്റോപ്പുകളിൽ നിന്നല്ലാതെ മറ്റൊരിടത്തു നിന്നും ബസിൽ കയറുവാനോ ഇറങ്ങുവാനോ സാധിക്കില്ല

Palakkad -Kollur KSRTC Minnal Bus Service Schedule Fare Stops

പാലക്കാട്- കൊല്ലൂർ കെഎസ്ആർടിസി മിന്നൽ സമയം, സ്റ്റോപ്പ്

പാലക്കാട് നിന്നും രാത്രി 8.00 മണിക്ക് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 06:20 ന് കൊല്ലൂരിൽ എത്തും. 10 മണിക്കൂർ 20 മിനിറ്റാണ് യാത്രാ സമയം. 40 സീറ്റുകളാണ് ആകെ ലഭ്യമായിട്ടുള്ളത്. 717 രൂപയാണ് ടിക്കറ്റ് നിരക്ക്.

പാലക്കാട് - 20:00
മണ്ണാർക്കാട് - 20:50
പെരിന്തൽമണ്ണ - 21:30
മലപ്പുറം - 21:50
കോഴിക്കോട് - 23:00
കണ്ണൂർ - 01:15
പയ്യന്നൂർ - 01:55
കാഞ്ഞങ്ങാട് - 02:30
കാസർകോഡ് - 03:05
മംഗലാപുരം - 04:05
ഉഡുപ്പി - 05:00,
കുന്ദാപുര - 05:50
കൊല്ലൂർ മൂകാംബിക - 06:20

ഇതിൽ പാലക്കാട്, മണ്ണാർക്കാട്, മലപ്പുറം, കാ‍ഞ്ഞങ്ങാട, കുന്ദാപുര എന്നീ സ്റ്റോപ്പുകൾ മാത്രമാണ് പിക്കപ്പ് ആന്‍ഡ് ഡ്രോപ്പിങ് പോയിന്‍റുകൾ ആയിട്ടുള്ളത്.

കൊല്ലൂർ -പാലക്കാട് മിന്നല്‍ ബസ്

കൊല്ലൂരിൽ നിന്ന് എല്ലാ ദിവസവും രാത്രി 8.00 മണിക്ക് പുറപ്പെടുന്ന ബസ് 10 മണിക്കൂർ യാത്രയ്ക്കൊടുവിൽ പിറ്റേന്ന്
06:05 ന് പാലക്കാട് എത്തും.

കൊല്ലൂർ - 20:00,
കുന്ദാപുര - 20:30
ഉഡുപ്പി - 21:20
മംഗലാപുരം - 22:25
കാസർകോട് - 23:30
കാഞ്ഞങ്ങാട് - 23:55
പയ്യന്നൂർ - 00:35
കണ്ണൂർ - 01:45
കോഴിക്കോട് - 03:30
മലപ്പുറം - 04:30
പെരിന്തൽമണ്ണ - 04:50
മണ്ണാർക്കാട് - 05:20
പാലക്കാട് - 06:05 എന്നിങ്ങനെയാണ് സമയക്രമം.

കൊല്ലൂർ പൂജക‍ൾ

എല്ലാ ദിവസവും പുലർച്ചെ 5.00 മണിക്ക് കൊല്ലൂർ ക്ഷേത്രം നടതുറക്കും. തലേ ദിവസം സമർപ്പിച്ച നിർമ്മാല്യം മാറ്റി ശ്രീകോവിൽ കഴുകി വൃത്തിയാക്കുന്ന ലിംഗശുദ്ധി എന്ന പൂജയാണ് ആദ്യത്തെ ചടങ്ങ്. തുടർന്ന് ഗണപതി ഹോമം. ആറു മണിയോടെ മേൽശാന്തിയെത്തും. പിന്നീട് ദന്തദാവന പൂജശേഷം ആദ്യ നിവേദ്യമായി ചുക്കും ശർക്കരയും ചേർന്ന മിശ്രിതം മൂകാംബികയ്ക്ക് നല്കും. ശേഷം 7.30 മുതല്‍ 8.30 വരെ പ്രാതക്കാല പൂജ നടക്കും. തുടർന്ന് 8.45നും 9.00 നും ഇടയിൽ ശീവേലി, പ്രധാന പൂജ 11.00 മണി.

തുടർന്ന് ദീപാരാധനയ്ക്കും ശീവേലിക്കും ശേഷം ക്ഷേത്രനട ഉച്ചയ്ക്ക് 1.30ന് അടയ്ക്കും. തുടർന്ന് 3.00 മണിക്ക് നട തുറന്ന ശേഷം 6.00 മണി വരെ ദർശനം നടത്താം. ആറു മണിക്ക് പ്രദോഷ പൂജ, തുടർന്ന് അത്താഴപൂജയ്ക്കും ശേഷം ശീവേലിയും കഷായ നിവേദ്യവും കഴിഞ്ഞ് നടയടയ്ക്കും, ഈ സമയത്ത് ക്ഷേത്രത്തിലുള്ള എല്ലാവർക്കും കഷായനിവേദ്യം പ്രസാദമായി ലഭിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: palakkad bus service kollur
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+