Search
  • Follow NativePlanet
Share
» »കാംഗ്ര വാലി ട്രെക്ക്; അറിഞ്ഞിരിക്കേണ്ട കര്യങ്ങൾ

കാംഗ്ര വാലി ട്രെക്ക്; അറിഞ്ഞിരിക്കേണ്ട കര്യങ്ങൾ

ഹിമാലയൻ താഴ്വരകളിലെ സുന്ദ‌രമായ താഴ്വരകളിൽ ഒന്നാണ് കാംഗ്ര താഴ്വര

By Maneesh

ഹിമാലയൻ താഴ്വരകളിലെ സുന്ദ‌രമായ താഴ്വരകളിൽ ഒന്നാണ് കാംഗ്ര താഴ്വര. ഹിമാലയത്തിലെ ധൗലധർ മേഖലയ്ക്കും ശിവാ‌ലിക്ക് മേഖലയ്ക്കും ഇടയിലായാണ് ഈ ‌താഴ്വര സ്ഥിതി ചെയ്യുന്നത്. ഏറെ ചരിത്ര പ്രാധാന്യമുള്ള ഈ സ്ഥലത്ത് ഏകദേശം 3500 വർഷം മുൻപെ ജനവാസം ഉണ്ടായിരു‌ന്നുവെന്നാണ് പറയപ്പെടുന്നത്.

സമുദ്രനിരപ്പിൽ നിന്ന് 733 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കാംഗ്ര താഴ്വര സന്ദർശിക്കാൻ ഏറ്റവും മികച്ച സമയം മാർച്ച് മു‌തൽ ജൂൺ ‌വരേയുള്ള മാ‌സങ്ങളാണ്.

ധർ‌മ്മശാലയിൽ നിന്നും

ധർമ്മശാലയിൽ നിന്നാണ് ‌കാംഗ്ര താഴ്വരയിലേക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത്. ട്രെക്കിംഗിൽ മുൻപരിചയമില്ലാത്തവർക്ക് ട്രെക്കിംഗിൽ പരിചയം നേടാൻ പറ്റിയ പാതയാണ് ധർമ്മശാല മുതാൽ കാംഗ്ര താഴ്വര വരേയുള്ള ‌പാത. മഞ്ഞണിഞ്ഞ ഹിമാലയൻ മലനിരകളും പുൽമേടുകളും ദേവദാരു മര‌ങ്ങളും നിറഞ്ഞ താഴ്വരകളുമാണ് ഈ യാത്രയിലെ സഞ്ചാരികളുടെ ഹൃദയം നിറയ്ക്കുന്ന കാഴ്ചകൾ. കാംഗ്രയേക്കുറിച്ച് വായിക്കാം

കാംഗ്രയേക്കുറിച്ച്

കാംഗ്രയേക്കുറിച്ച്

മാഞ്‌ജി, ബെനെര്‍ നദികളുടെ സംഗമസ്ഥാനത്ത്‌ സ്ഥിതി ചെയ്യുന്ന, ഹിമാചല്‍പ്രദേശിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌ കാംഗ്ര.
PC: Ashish Sharma

ബൻ‌‌ഗംഗ ന‌ദി

ബൻ‌‌ഗംഗ ന‌ദി

ധൗലാധര്‍, ശിവാലിക്‌ മലനിരകള്‍ക്കിടയിലെ കാംഗ്ര താഴ്‌വരയില്‍ കാണപ്പെടുന്ന ഈ നഗരത്തിലൂടെയാണ്‌ ബന്‍ഗംഗ നദി ഒഴുകുന്നത്‌.
PC: Vssun

ദേവഭൂമി

ദേവഭൂമി

ദേവന്മാരുടെ വാസസ്ഥാനം എന്ന അര്‍ത്ഥത്തില്‍ ഇവിടം ദേവഭൂമി എന്ന്‌ അറിയപ്പെടുന്നു. ആര്യന്മാരുടെ വരവിന്‌ മുമ്പ്‌ ആര്യന്മാരല്ലാത്ത നിരവധി ജനവിഭാഗങ്ങള്‍ ഇവിടെ ജീവിച്ചിരുന്നതായി വേദങ്ങള്‍ വ്യക്തമാക്കുന്നു.
PC: Public domain

പുരാണങ്ങളിൽ

പുരാണങ്ങളിൽ

മഹാഭാരതത്തിലും കാന്‍ഗ്രയെ കുറിച്ച്‌ പരാമര്‍ശമുണ്ട്‌. കാന്‍ഗ്രയെ ത്രിഗര്‍ത്ത രാജവംശം എന്നാണ്‌ മഹാഭാരത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്‌.
PC: GKarunakar

ചരിത്രം

ചരിത്രം

പത്താം നൂറ്റാണ്ടില്‍ മുഹമ്മദ്‌ ഗസ്‌നി ഇന്ത്യ ആക്രമിച്ചതിനെ തുടര്‍ന്ന്‌ കാംഗ്ര നഗരം മുസ്‌ളിം ഭരണത്തിന്‌ കീഴിലായി. പിന്നീട്‌ നിലവിലുള്ള രാജവംശങ്ങളില്‍ എറ്റവും പുരാതനമായ കടോച്ച്‌ വംശം കാംഗ്ര ഭരണം പിടിച്ചെടുത്തു.
PC: Ashish3724

കോളനി ഭരണം

കോളനി ഭരണം

ഒന്നാം ആംഗ്‌ളോ- സിഖ്‌ യുദ്ധം അവസാനിച്ചതോടെ കാന്‍ഗ്രയുടെ ഭരണം ബ്രിട്ടീഷുകാരുടെ കൈകളിലായി. 1846ല്‍ കാന്‍ഗ്രയെ ബ്രിട്ടീഷുകാര്‍ തങ്ങളുടെ കോളനിയിലെ ഒരു ജില്ലയാക്കി.
PC: Ashish Sharma

പഞ്ചാബിന്റെ ഭാഗം

പഞ്ചാബിന്റെ ഭാഗം

1947ലെ വിഭജനത്തിന്‌ ശേഷം കാന്‍ഗ്ര പഞ്ചാബിന്റെ ഭാഗമായി മാറി. എന്നാല്‍ 1966ല്‍ കാന്‍ഗ്രയെ പഞ്ചാബില്‍ നിന്ന്‌ വേര്‍പെടുത്തി ഹിമാചല്‍പ്രദേശില്‍ ലയിപ്പിച്ചു.
PC: Ashish3724

കാഴ്ചകൾ

കാഴ്ചകൾ

കരേരി തടാകം, ബാഗുലമുഖി ക്ഷേത്രം, കലേശ്വര്‍ മഹാദേവ ക്ഷേത്രം തുടങ്ങിയ ആകര്‍ഷകമായ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കാന്‍ഗ്രയിലുണ്ട്‌.
PC: Ashish3724

കരേ‌രി തടാകം

കരേ‌രി തടാകം

സമുദ്രനിരപ്പില്‍ നിന്ന്‌ 2934 മീറ്റര്‍ ഉയരത്തിലാണ്‌ കരേരി തടാകം സ്ഥിതി ചെയ്യുന്നത്‌. മല കയറി വേണം തടാകത്തിലെത്താന്‍. ധൗലാധര്‍ മലനിരകളിലെ മഞ്ഞുരുകിയാണ്‌ തടാകത്തില്‍ ജലമെത്തുന്നത്‌.
PC: Shalabh

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+