Search
  • Follow NativePlanet
Share
» »കന്യാകുമാരിയിൽ നിന്ന് കാശി വരെ ഒറ്റ ട്രെയിൻ, യാത്ര എളുപ്പം, വേണ്ടത് വെറും 51 മണിക്കൂർ

കന്യാകുമാരിയിൽ നിന്ന് കാശി വരെ ഒറ്റ ട്രെയിൻ, യാത്ര എളുപ്പം, വേണ്ടത് വെറും 51 മണിക്കൂർ

ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ജീവിതത്തിലൊരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്ന ഇടങ്ങളിലൊന്നാണ് കാശി. വാരണാസിയെന്നും ബനാറസ് എന്നും അറിയപ്പെടുന്ന ഈ പുണ്യഭൂമി വിശ്വാസങ്ങളാലും ഐതിഹ്യങ്ങളാലും സമ്പന്നമാണ്. ഇവിടെയൊന്ന് കണ്ടുവരാൻ കൊതിക്കാത്തവരില്ലെങ്കിലും യാത്രാ പലപ്പോഴും ഒരു ദുരിതം തന്നെയാണ്. എന്നാലിതാ, കന്യാകുമാരിയിൽ നിന്ന് നേരിട്ട് കാശിയിലേക്ക് പോകാം.

കാശിക്കും കന്യാകുമാരിക്കും ഇടയിൽ പുതിയതായി ആരംഭിച്ച കാശി തമിഴ് സംഗമം എക്‌സ്പ്രസ്) ഞായറാഴ്ച സർവീസ് ആരംഭിച്ചു. ട്രെയിന്‌ മാറിക്കയറേണ്ട
ബുദ്ധിമുട്ടില്ലാതെ പ്രായമായവർക്കു വരെ എളുപ്പത്തിൽ കാശിയിലേക്ക് പോകുവാൻ സഹായിക്കുന്നതാണ് ഈ സര്‍വീസ്. രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട, വിശ്വാസികളും വിനോദസഞ്ചാരികളും എത്തിച്ചേരുന്ന കാശിയെയും കന്യാകുമാരിയേയും ബന്ധിപ്പിക്കുന്ന സർവീസ് യാത്രക്കാർക്ക് പ്രയോജമകരമാകുമെന്ന കാര്യത്തിൽ സംശയമില്ല.

Varanasi Travel

കന്യാകുമാരി-ബെനാറസ് കാശി തമിഴ് സംഗമം എക്‌സ്പ്രസ് - 16367

കന്യാകുമാരി-ബെനാറസ് സര്‍വീസ് എല്ലാ വ്യാഴാഴ്ചയും കന്യാകുമാരിയിൽ നിന്ന് സർവീസ് ആരംഭിക്കും. 16367 എന്നതാണ് കന്യാകുമാരി-ബെനാറസ് കാശി തമിഴ് സംഗമം എക്‌സ്പ്രസ് ട്രെയിൻ നമ്പർ. 2,766 കി.മീ ദൂരം 51 മണിക്കൂർ കൊണ്ട് പിന്നിടുമെന്നാണ് വിവരം,
അതായത് കന്യാകുമാരിയിൽ നിന്ന് രാവിലെ പുറപ്പെടുന്ന ട്രെയിൻ രണ്ടാം ദിവസം രാവിലെ കാശിയിലെത്തിച്ചേരും.

ബനാറസ്- കന്യാകുമാരി തമിഴ് സംഗമം എക്‌സ്പ്രസ് - 16368

ബനാറസിൽ നിന്നും തിരികെ കന്യാകുമാരിയിലേക്ക് ഞായറാഴ്ചകളിലായിരിക്കും സർവീസ് നടത്തുക. 16368 ആണ് ട്രെയിൻ നമ്പർ. തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, മധ്യ പ്രദേശ്, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെയാണ് ട്രെയിൻ കടന്നുപോവുക. മധുര, തഞ്ചാവൂർ, കാഞ്ചീപുരം, അലഹബാദ്, ബനാറസ്, വാരണാസി എന്നീ സ്ഥലങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

തമിഴ്നാട്ടിൽ നിന്ന് നാഗർകോവിൽ, തിരുനെൽവേലി, വിരുദുനഗർ, മധുര, ഡിണ്ടിഗൽ, ട്രിച്ചി, തഞ്ചാവൂർ, കുംഭകോണം, മയിലാടുതുറൈ, ചിദംബരം, കടലൂർ തുറമുഖം, വില്ലുപുരം, ചെങ്കൽപട്ട്, അരക്കോണം, ‌ പെരമ്പൂർ എന്നിവിടങ്ങളിലൂടെയാണ് ട്രെയിൻ കടന്നു പോവുക.

എല്ലാ ആഴ്ചകളിലും സർവീസ് ഉണ്ടാകുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.
ബനാറസിൽ നിന്ന് ‌ ഡിസംബർ 24 ഞായറാഴ്ച കാശിയിലേക്ക് സർവീസ് ആരംഭിക്കും. കന്യാകുമാരിയിൽ നിന്നും ഡിസംബർ 28-നും സർവീസ് ആരംഭിക്കും. സാധാരണ ട്രെയിൻ സർവീസുകളിലെ നിരക്ക് ആവും ഇതിനുമെന്നാണ് റിപ്പോർട്ട്.

കോച്ചുകൾ
ഒരു എസി-1, രണ്ട് എസി-2, മൂന്ന് എസി-3, മൂന്ന് എസി-3 ഇക്കോണമി, ആറ് സ്ലീപ്പർ ക്ലാസ്, നാല്. ജനറൽ സെക്കൻഡ് ക്ലാസ്, ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് ഒരു രണ്ടാം ക്ലാസ്, ഒരു പാൻട്രി കാർ, ഒരു ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണ് ഇതിലെ കോച്ചുകൾ.

കേരളത്തിൽ നിന്നും വാരണാസിയിലേക്ക് നേരിട്ട് ട്രെയിൻ സർവീസുണ്ട്. എറണാകുളം-പാട്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസ് വാരണാസി വഴിയാണ് പോകുന്നത്. എല്ലാ ശനിയാഴ്ചയും എറണാകുളം ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും രാത്രി 11.55ന് പുറപ്പെടുന്ന ട്രെയിൻ 49 മണിക്കൂർ 50 മിനിറ്റ് സമയം സഞ്ചരിച്ച് ചൊവ്വാഴ്ച പുലർച്ചെ 1.45ന് വാരണാസിയിലെത്തും. തിരികെ എല്ലാ ചൊവ്വാഴ്ചയും വാരണാസിയിൽ നിന്നും ട്രെയിൻ കേരളത്തിലേക്ക് യാത്ര തിരിക്കുന്നു

കാശി

ഭാരതത്തിലെ പുരാതന നഗരങ്ങളിലൊന്നാ കാശി ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രാധാന്യമേറിയ നഗരങ്ങളിലൊന്നാണ്. ഉത്തർപ്രദേശിൽ ഗംഗാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കാളി ശിവന്‍റെ വാസസ്ഥലവും മോക്ഷം നല്കുന്ന ഇടവുമാണെന്നാണ് വിശ്വാസം. ഇവിടെവെച്ച് മരിക്കുന്നവർക്ക് മോക്ഷം ലഭിക്കുമെന്ന് ഹിന്ദു വിശ്വാസങ്ങൾ പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ജനവാസ കേന്ദ്രമായ കാശി ക്ഷേത്രങ്ങളുടെ നഗരമാണ്. ഇന്ത്യയിലെ ഏഴ് വിശുദ്ധ നഗരങ്ങളിലൊന്ന് എന്നും ഇതറിയപ്പെടുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+