Search
  • Follow NativePlanet
Share
» »കാശിയും അയോധ്യയും പ്രയാഗ്രാജും കാണാം; കിടിലൻ പാക്കേജുമായി കർണാടകയും ഐആർസിടിസിയും, കിഴിവ് ആയ്യായിരം രൂപ

കാശിയും അയോധ്യയും പ്രയാഗ്രാജും കാണാം; കിടിലൻ പാക്കേജുമായി കർണാടകയും ഐആർസിടിസിയും, കിഴിവ് ആയ്യായിരം രൂപ

സാധാരണക്കാരായ ആളുകളെ സംബന്ധിച്ചെടുത്തോളം കാശിയും അയോധ്യയും പ്രയാഗ്രാജും ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിക്കുക എന്നത് എളുപ്പമുള്ള കാര്യമേയല്ല. എങ്ങനെ പോകണം , എവിടെയൊക്ക കാണണം എന്നുള്ള സംശയങ്ങളും യാത്രയുടെ ചിലവും ഒക്കെയാകുമ്പോൾ സ്വപ്നയാത്രകൾ സ്വപ്നങ്ങളായി തന്നെ നിൽക്കും. എന്നാലിതാ, ഇങ്ങനെ മാറ്റിവെച്ച യാത്രാ മോഹങ്ങൾ യാഥാർത്ഥ്യമാക്കുവാൻ ഒരവസരം വന്നിരിക്കുകയാണ്.

കർണാടക ഗവൺമെന്റ്, ഐആർസിടിസി ലിമിറ്റഡുമായി സഹകരിച്ച് നടത്തുന്ന കർണ്ണാടക ഭാരത് ഗൗരവ് കാശി ദർശൻ യാത്ര യാത്രകളെ സ്നേഹിക്കുന്നവർക്ക് വലിയ അവസരമാണ് തുറന്നിരിക്കുന്നത്.
ഏഴ് രാത്രിയും എട്ട് പകലും നീണ്ടുനിൽക്കുന്ന യാത്രയിൽ വാരണാസി, അയോധ്യ, പ്രയാഗ്രാജ് എന്നിവിടങ്ങളിലെ പ്രമുഖ പുണ്യസ്ഥലങ്ങൾ ആണ് സന്ദര്‍ശിക്കുന്നത്. ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ "കർണ്ണാടക ഭാരത് ഗൗരവ് കാശി ദർശൻ" തീം അടിസ്ഥാനമാക്കിയുള്ള തീർത്ഥാടന ടൂർ ആണിത്.

Karnataka Bharat Gaurav Kashi Darshan Trip

സന്ദർശിക്കുന്ന പ്രധാന സ്ഥലങ്ങള്‍

വാരണാസി: തുളസി മനസ് ക്ഷേത്രം, സങ്കട മോചന ഹനുമാൻ ക്ഷേത്രം, കാശി വിശ്വനാഥ ക്ഷേത്രം, ഗംഗാ ആരതി.
അയോധ്യ: രാമജന്മഭൂമി ക്ഷേത്രം, ഹനുമാൻ ഗർഹി, സരയുഘട്ട്.
പ്രയാഗ്‌രാജ്: ഗംഗ-യമുന സംഗമം, ഹനുമാൻ ക്ഷേത്രം എന്നിവിടങ്ങളാണ് യാത്രയിൽ സന്ദർശിക്കുന്നത്,.

ബോർഡിങ്, ഡീബോർഡിങ് സ്റ്റേഷനുകൾ

ബെംഗളൂരു - വാരണാസി - അയോധ്യ - പ്രയാഗ്‌രാജ് - ബെംഗളൂരു എന്ന ക്രമത്തിലാണ് യാത്രയിൽ സ്ഥലങ്ങൾ സന്ദർശിക്കുന്നത്. ബെംഗളൂരു, ബിരൂർ, ഹാവേരി, ഹുബ്ബള്ളി, ബെലഗാവി, റേബാഗ് എന്നിവിടങ്ങളാണ് കർണ്ണാടക ഭാരത് ഗൗരവ് കാശി ദർശൻ യാത്രയുടെ ബോർഡിങ്, ഡീബോർഡിങ് സ്റ്റേഷനുകൾ.

Karnataka Bharat Gaurav Kashi Darshan Trip

ടിക്കറ്റ് നിരക്ക്
കംഫർട്ട് ക്ലാസിൽ മുതിർന്നവർക്കും 5-11 പ്രായത്തിലുള്ള കുട്ടികൾക്കും 20000/- രൂപ വീതമാണ് ടിക്കറ്റ് നിരക്ക്. എന്നാൽ കർണ്ണാടക സർക്കാര്‍ ഈ യാത്രയിൽ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും 5000 രൂപാ വീതം ടിക്കറ്റ് നിരക്കിൽ ഇളവ് നല്കുന്നുണ്ട്. അതനുസരിച്ച് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക് 15,000 രൂപ ആയിരിക്കും. 3 എസി ക്ലാസിലാണ് യാത്ര.

യാത്രാ തിയതി

നിലവിൽ രണ്ടു യാത്രകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഏപ്രിൽ 14, ഏപ്രില്‍ 28 തിയതികളിൽ ബാംഗ്ലൂറിൽ നിന്നും യാത്ര പുറപ്പെടുന്നത്. ഈ ദിവസങ്ങളിൽ ട്രെയിൻ ഉച്ചയ്ക്ക് 01 മണിക്ക് ബെംഗളുരുവിൽ നിന്ന് പുറപ്പെടും. മൂന്നാമത്തെ ദിവസം ഉച്ചകഴിഞ്ഞ് വാരണാസിയിലെത്തും. നാലാമത്തെ ദിവസം മുഴുവനും വാരണാസിയിൽ ചിലവഴിക്കും. അഞ്ചാം ദിവസം പുലർച്ചെ അയോധ്യയിലേക്ക് അയോധ്യയിലെത്തും. നന്ദിഗ്രാം, രാമജന്മ ഭൂമി, സരയൂ ആരതി തുടങ്ങിയ കാഴ്ചകൾ കണ്ട് രാത്രിയോടെ പ്രയാഗ്രാജിനു പോകും. ആറാം ദിവസം പുലർച്ചെ പ്രായാഗ്രാജിലെത്തും. ത്രിവേണി സംഗമം, ഹനുമാൻ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. ഉച്ചകഴിഞ്ഞ് മടക്കയാത്ര തുടങ്ങും. എട്ടാം ദിവസം ബെംഗളുരുവിൽ മടങ്ങിയെത്തും.

Karnataka Bharat Gaurav Kashi Darshan Trip

ടിക്കറ്റ് നിരക്കിൽ ഉൾപ്പെട്ടിരിക്കുന്നത്

ഭാരത് ഗൗരവ് സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിനിൽ 3എസി ക്ലാസിൽ ട്രെയിൻ യാത്ര,
ഹോട്ടലുകളിൽ നോൺ എസി മുറികളിലെ ഇരട്ട/ട്രിപ്പിൾ ഷെയറിൽ രാത്രി താമസം, യാത്രയിലെ എല്ലാ നേരത്തെയും വെജിറ്റേറിയൻ ഭക്ഷണം,നോൺ എസി ബസുകളിൽ ഓരോ ഇടങ്ങളിലേക്കുള്ള യാത്രകൾ, ട്രെയിൻ യാത്രയിൽ സെക്യൂരിറ്റിയുടെ സേവനം, യാത്രാ ഇൻഷുറൻസ് തുടങ്ങിയവ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുന്നു.

ടിക്കറ്റ് നിരക്കിൽ ഉൾപ്പെടാത്തത്

ബോട്ടിംഗ്, സാഹസിക കായിക വിനോദങ്ങൾ തുടങ്ങിയവ പാക്കേജിൽ ഉൾപ്പെട്ടിട്ടില്ല. ഭക്ഷണം പ്രീസെറ്റ് ചെയ്‌തതാണ്, കൂടാതെ തിരഞ്ഞെടുക്കാനുള്ള മെനു ലഭ്യമല്ല.
ഏത് റൂം സേവനത്തിനും പ്രത്യേക നിരക്ക് ഈടാക്കും.
കാഴ്ചകൾ, പ്രവേശനം, പ്രാദേശിക ഗൈഡുകൾ തുടങ്ങിയവയുടെ ചെലവ് യാത്രയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+