Search
  • Follow NativePlanet
Share
» »ഡല്‍ഹി-ശ്രീനഗർ വന്ദേ ഭാരത് ജനുവരി 26 മുതൽ;ഭൂമിയിലെ സ്വർഗ്ഗത്തിലേക്ക് കുതിക്കാം, 800 കിമി വെറും 13 മണിക്കൂറിൽ

ഡല്‍ഹി-ശ്രീനഗർ വന്ദേ ഭാരത് ജനുവരി 26 മുതൽ;ഭൂമിയിലെ സ്വർഗ്ഗത്തിലേക്ക് കുതിക്കാം, 800 കിമി വെറും 13 മണിക്കൂറിൽ

വന്ദേ ഭാരത് സർവീസുകളിൽ രാജ്യം ഏറെ കാത്തിരിക്കുന്ന ഒന്നാണ് ഡൽഹിക്കും കാശ്മീരിനും ഇടയിലുള്ള സർവീസ്. ഭൂമിയിലെ സ്വർഗ്ഗമായ കാശ്മീരിലേക്ക്, ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽ പാലത്തിലൂടെ കുതിക്കുന്ന യാത്ര സ്വപ്നം കാണുന്ന നിരവധി സഞ്ചാരികളുണ്ട്. കാശ്മീരിന്‍റെ സൗന്ദര്യം ഏറ്റവും വേഗത്തിലെത്തി ആസ്വദിച്ച് മടങ്ങാൻ വന്ദേ ഭാരത് വന്നുകഴിഞ്ഞാൽ ഇതല്ലാതെ മറ്റൊരു ന്യൂഡൽഹി - ശ്രീനഗർ വന്ദേ ഭാരത് സർവീസ് 2025 ജനുവരിയിൽ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ.

ഇപ്പോഴിതാ, കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഢ് വഴി ഡൽഹി - ശ്രീനഗർ വന്ദേ ഭാരത് സർവീസ് നടത്തുവാൻ റെയിൽവേ പദ്ധതിയിടുന്നുവെന്നാണ് പുതിയ വാർത്തകൾ. ഈ ഭാഗത്തു നിന്നുള്ളവർക്കും കാശ്മീർ സന്ദർശിക്കാൻ എളുപ്പമാകുമെന്ന് മാത്രമല്ല, വിനോദസഞ്ചാരികൾക്കും അതിനനുസരിച്ച് തങ്ങളുടെ യാത്ര ക്രമീകരിക്കുകയും ചെയ്യാം. ഇതിന്‍റെ ഭാഗമായി നോർത്തേൺ റെയിൽവേയിൽ നിന്നുള്ള സംഘം ചണ്ഡിഗഡ് സ്റ്റേഷനും അംബാല, ചണ്ഡീഗഡ്, ലുധിയാന എന്നിവയ്‌ക്കുമിടയിലുള്ള ട്രാക്കുകളുടെ പരിശോധന ഈ അടുത്ത് പൂർത്തിയാക്കിയിരുന്നു. പരിശോധനയിൽ അനുകൂലമായ റിപ്പോര്‍ട്ടാണ് അധികൃതർ സമർപ്പിച്ചതെന്നാണ് വിവരം.

Kashmir Vande Bharat Express

എന്നാൽ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച് അംബാല ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) മൻദീപ് സിംഗ് ഭാട്ടിയ ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള പരിശോധന നടത്തിയ അറിവില്ലെന്നും അധികാരികളിൽ നിന്ന് ഇതിനെക്കുറിച്ച് ആശയവിനിമയങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കാശ്മീർ യാത്രകളിലെ ഏറ്റവും വിപ്ലവകരമായ മാറ്റങ്ങളിലൊന്നായിരിക്കും വന്ദേ ഭാരതിന്‍റെ വരവെന്നാണ് കണക്കാക്കപ്പെടുന്നത്. 800 കിലോമീറ്റർ ദൂരം 13 മണിക്കൂർ കൊണ്ട് വന്ദേ ഭാരതിൽ പൂർത്തിയാക്കാം.സാധാരണ ഡല്ഡഹി- ശ്രീനഗർ യാത്രയ്ക്ക് വേണ്ടി വരുന്നത് 20 മണിക്കൂർ സമയമാണ്. 7 മണിക്കൂറോളം യാത്രാ സമയം ലാഭിക്കാൻ വന്ദേ ഭാരതിന് സാധിക്കും. ഇനി ചണ്ഡീഗഢ് വഴിയാണ് യാത്രയെങ്കിൽ 30-40 മിനിറ്റ് സമയം അധികമെടുത്തേക്കാം. ന്യൂ ഡൽഹി- ശ്രീനഗർ റൂട്ടിൽ ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്കിൽ (USBRL)ആണ് സര്‍വീസ് നടത്തുക.

കാശ്മീരിലെ തണുപ്പേറിയ കാലാവസ്ഥയിലൂടെ പോകുന്ന വന്ദേ ഭാരത് ഏറ്റവും മികച്ച സൗകര്യങ്ങളോടെയും യാത്രക്കാർക്ക് സുഖകരമായ യാത്ര നല്കുന്ന വിധത്തിലുമാണ് സജ്ജീകരിച്ചിരിക്കുന്നത്. പൂജ്യത്തിന് താഴെയുള്ള താപനില അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ പോകുമ്പോൾ ഹീറ്റിങ് സൗകര്യം ഉൾപ്പെടെയുള്ളവ ഇതിൽ ലഭിക്കും. എയർകണ്ടീഷൻ ചെയ്ത കോച്ചുകളിൽ 24 ഡിഗ്രി സെൽഷ്യസ് താപനില നിലനിർത്തുന്ന വിധത്തിലാണ് ക്രമീകരണം. കഠിനമായ തണുപ്പിനെ നേരിടാൻ യാത്രക്കാരെ സഹായിക്കുന്ന ഹീറ്റിങ് ക്രമീകരണം സഞ്ചാരികൾക്ക് ഏറെ സൗകര്യമായിരിക്കും.

പ്ലംബിംഗ്, വാട്ടർ ടാങ്കുകൾ എന്നിവയ്ക്ക് താപം നിയന്ത്രിക്കുന്ന ക്രമീകരണങ്ങളും വന്ദേ ഭാരതിൽ ഒരുക്കിയിട്ടുണ്ട്. ലോക്കോ പൈലറ്റിന്‍റെ ഗ്ലാസിൽ മഞ്ഞുവീണ് കട്ടപിടിക്കാതിരിക്കാനുള്ള ക്രമീകരണങ്ങളും ഇതിൽ ഉണ്ടായിരിക്കും.

അംബാല കന്റോണ്‍മെന്റ് ജങ്ഷന്‍, ലുധിയാന ജങ്ഷന്‍, കതുവ, ജമ്മു തവായ്, ശ്രീമാതാ വൈഷ്‌ണോ ദേവി കത്ര, സംഘല്‍ദാന്‍, ബനിഹാള്‍ എന്നിവിടങ്ങളിലാണ് പ്രതീക്ഷിക്കുന്ന സ്റ്റോപ്പുകൾ.പിന്നീട് ബാരാമുല്ലയിലേക്കും സര്‍വീസ് നീട്ടിയേക്കും. ജമ്മുവിലെയും വൈഷ്ണോ ദേവി കത്രയിലെയും സ്റ്റോപ്പുകൾ വിനോദസഞ്ചാര രംഗത്ത് പുതിയ മാറ്റങ്ങള്‌ കൊണ്ടുവരും. തീർത്ഥാടകർക്കും വിശ്വാസികൾക്കും ഇത് പ്രയോജനം ചെയ്യും.

ന്യൂഡൽഹി - ശ്രീനഗർ കാശ്മീർ വന്ദേ ഭാരത് ടിക്കറ്റ്

റെയില്‍വെ സഹമന്ത്രി രവ്‌നീത് സിങ് നേരത്തെ സൂചിപ്പിച്ചതനുസരിച്ച്
1500നും 2100 രൂപയ്ക്കും ഇടയിലാകും ടിക്കറ്റ് നിരക്ക് എന്നാണ് കരുതുന്നത്. 11 എസി-3 ടയര്‍ കോച്ചുകള്‍, നാല് എ സി 2 ടയര്‍ കോച്ചുകള്‍, ഒരു ഫസ്റ്റ് എസി കോച്ച് എന്നിവയാവും കാശ്മീർ വന്ദേ ഭാരതിലുണ്ടാവുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+