Search
  • Follow NativePlanet
Share
» »കാസർകോഡ്-ആലപ്പുഴ വന്ദേ ഭാരത് നിരക്ക് 1085 രൂപ,രണ്ടാം വന്ദേ ഭാരത് ടിക്കറ്റ് ബുക്കിങ് തുടങ്ങി, റിസർവേഷൻ ഇങ്ങനെ

കാസർകോഡ്-ആലപ്പുഴ വന്ദേ ഭാരത് നിരക്ക് 1085 രൂപ,രണ്ടാം വന്ദേ ഭാരത് ടിക്കറ്റ് ബുക്കിങ് തുടങ്ങി, റിസർവേഷൻ ഇങ്ങനെ

കാത്തിരിപ്പുകൾക്കൊടുവിൽ കേരളത്തിന്റെ രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടനം ഇതാ വന്നിരിക്കുകയാണ്. സെപ്റ്റംബർ 23 ഞായറാഴ്ച ഉചച്യ്ക്ക് 12.30ന് പ്രധാനമനത്രി നരേന്ദ്ര മോഡി കാസർകോഡ്- തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടനം ചെയ്യും. വീഡിയോ കോൺഫറൻസ് വഴി നടത്തുന്ന ഉദ്ഘാടനത്തിനു ശേഷം വന്ദേ ഭാരത് അതിന്‍റെ ഉദ്ഘാടന യാത്ര കാസർകോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നാരംഭിക്കും. ഇത് കൂടാതെ മറ്റ് ഒൻപത് വന്ദേ ഭാരത് എക്സ്പ്രസുകൾ കൂടി ഞായറാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, തിരൂർ, ഷൊർണൂർ ജംഗ്ഷൻ, തൃശൂർ, എറണാകുളം ജംഗ്ഷൻ, ആലപ്പുഴ, കായംകുളം ജംങ്ഷൻ, കൊല്ലം എന്നിവിടങ്ങളിൽ നിർത്തി സ്വീകരണം ഏറ്റുവാങ്ങി ഈദ്യ യാത്ര തിരുവനന്തപുരത്തെത്തും. കാസർകോഡ് നിന്ന് 12.30ന് ആരംഭിക്കുന്ന ആദ്യ ഓട്ടം രാത്രി 11.00 മണിക്കാണ് തിരുവനന്തപുരത്ത് എത്തുക. കാസര്‍കോഡ്-തിരുവനന്തപുരം രണ്ടാം വന്ദേഭാരത് എക്സ്പ്രസ് 26- ചൊവ്വാഴ്ച മുതൽ സർവീസുകൾ ആരംഭിക്കും.

Kerala Second Vande Bharat Express-Ticket Reservation

കാസർകോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ്

എട്ടു കോച്ചുകളുമായാണ് കാസർകോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുക. കാസർകോഡ് നിന്നും തിരുവനന്തപുരത്തേയ്ക്ക് ആലപ്പുഴ വഴിയാണ് സര്‍വീസ്. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ട്രെയിൻ സർവീസ് നടത്തും.

കാസർകോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് 20631 സമയം

ട്രെയിൻ നമ്പർ 20631കാസർകോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് രാവിലെ 7.00 മണിക്ക് കാസർകോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. ഉച്ചകഴിഞ്ഞ് 3.05ന് തിരുവനന്തപുരത്ത് എത്തും. 573 കിലോമീറ്ററാണ് ട്രെയിൻ ആകെ സഞ്ചരിക്കുന്ന ദൂരം. എട്ടു മണിക്കൂറും അഞ്ച് മിനിറ്റുമാണ് ആകെ യാത്രാ സമയം.

,kasaragod - thiruvananthapuram vande bharat express (via alappuzha)

കാസർകോഡ്- 7.00 AM
കണ്ണൂർ- 7.55 AM
കോഴിക്കോട്- 8.57 AM
തിരൂർ- 9.22 AM
ഷൊർണൂർ ജംങ്ഷൻ-9.58 AM
തൃശൂർ-10.38 AM
എറണാകുളം ജംങ്ഷൻ-11.45 AM
ആലപ്പുഴ-12.32 PM
കൊല്ലം ജംങ്ഷൻ-1.40 PM
തിരുവനന്തപുരം സെന്‍ട്രൽ-3.05 PM

തിരുവനന്തപുരം- കാസർകോഡ് വന്ദേഭാരത് എക്സ്പ്രസ് 20632 സമയം

ട്രെയിൻ നമ്പർ 20632 തിരുവനന്തപുരം- കാസർകോഡ് വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 4.05ന് യാത്ര ആരംഭിച്ച് 11.58ന് കാസർകോഡ് എത്തും. 7 മണിക്കൂർ 55 മിനിറ്റാണ് യാത്രാ സമയം.

കാസർകോഡ്- 20632
തിരുവനന്തപുരം സെൻട്രൽ- 04.05 PM
കൊല്ലം -4.53 am
ആലപ്പുഴ - 5.55 PM
എറണാകുളം ടൗൺ - 6.35 PM
തൃശൂ‍ർ - 7.40 PM
ഷൊർണൂർ ജംഗ്ഷൻ -8.15 PM
തിരൂർ-8.52 PM
കോഴിക്കോട് - 9.23 PM
കണ്ണൂർ-10.24 PM
കാസർകോട് - 11.58 PM

ടിക്കറ്റ് നിരക്ക്

കാസർകോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് ( 20631) എസി ചെയർ കാറിന് 1555 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് s 2,835 രൂപയുമാണ് ഭക്ഷണം അടക്കമുള്ള ടിക്കറ്റ് നിരക്ക്.
തിരുവനന്തപുരം-കാസർകോഡ് വന്ദേഭാരത് എക്സപ്രസ് 20632- ൽ എസി ചെയര്‍ കാറിൽ 1,515 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിൽ 2,800 രൂപയുമാണ് ഭക്ഷണമടക്കമുള്ള നിരക്ക്.
സമയത്തിന്റെയും ഭക്ഷണത്തിന്റെയും വ്യത്യാസമാണ് ഒരേ റൂട്ടിലെ യാത്രയ്ക്ക് വ്യത്യസ്തനിരക്ക് വരാനുള്ള കാരണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+