ദേവഭൂമിയാണ് ഉത്തരാഖണ്ഡ്.. ദൈവങ്ങള്‍ വസിക്കുന്ന നാട്. ഐതിഹ്യങ്ങളും വിശ്വാസങ്ങളും ഒന്നിനോട് ഒന്നുചേർന്ന് നിലനിൽക്കുന്ന ഇടം സഞ്ചാരികൾക്ക് ഒരു സ്വപ്നഭൂമി കൂടിയാണ്. കണ്ടുതീർക്കാൻ കഴിയാത്തത്രയും സ്ഥലങ്ങളും കഥകളും ഗ്രാമങ്ങളും പർവ്വതങ്ങളും ഒക്കെ ഉത്തരാഖണ്ഡിലുണ്ട്. അപൂർവ്വ വിശ്വാസങ്ങളുള്ള ക്ഷേത്രങ്ങളും തീർത്ഥാടനവുമാണ് ഉത്തരാഖണ്ഡിന്‍റെ ഏറ്റവും വലിയ ആകർഷണം.
ദേവഭൂമിയുടെ അത്ഭുത കാഴ്ചകളിലേക്ക് ട്രെയിൻ പിടിച്ച് ഒരു യാത്ര പോയാലോ..ഏറ്റവും കുറഞ്ഞ ചെലവിൽ നൈനിറ്റാളും അൽമോറയും റാണിഖേതും ഭീംതാലും ഉൾപ്പെടെയ ഐതിഹ്യങ്ങള്‍ നിറഞ്ഞ, വിശ്വാസങ്ങളുട കേന്ദ്രമായ, പ്രകൃതിഭംഗി ഒട്ടും കുറയാതെയുള്ള ഇടങ്ങളിലേക്ക് ഒരു ട്രെയിൻ യാത്ര. ഈ യാത്ര ആരംഭിക്കുന്നത് നമ്മുടെ കേരളത്തിൽ നിന്നു തന്നെയാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഉത്തരാഖണ്ഡ് ടൂറിസം ഡെവലപ്മെന്‍റ് ബോര്‍ഡ‍്, ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസവുമായി (ഐ ആർ സി ടി സി) ചേർന്ന് നടപ്പിലാക്കുന്ന സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിൻ പദ്ധതിയാണ് മാനസ്ഖണ്ഡ് എക്സ്പ്രസിലാണ് യാത്ര.
ഉത്തരാഖണ്ഡിലെ ഓഫ്ബീറ്റ് ഇടങ്ങൾ തേടി ഓരോ നാടുകളിൽ നിന്നും പുറപ്പെടുന്ന ഈ ട്രെയിൻ യാത്ര ഈ മാസം കേരളത്തിൽ നിന്നുണ്ട്.
ഉത്തരാഖണ്ഡിലെ അതിമനോഹര പ്രദേശങ്ങൾ ഇവിടുന്ന് ഏറ്റവും കുറഞ്ഞ ചെലവിൽ പോകാൻ പറ്റിയ പാക്കേജ് കൂടിയാണ് ദേവഭൂമി ഉത്തരാഖണ്ഡ് ഭാരത് ഗൗരല് മാനസ്ഖണ്ഡ് എക്സ്പ്രസ് യാത്ര.
11 രാത്രിയും 12 പകലും നീണ്ടു നിൽക്കുന്ന യാത്ര ആരംഭിക്കുന്നത് കൊച്ചുവേളിയിൽ നിന്നാണ്. ഉത്തരാഖണ്ഡിലെ പ്രസിദ്ധമായ ഇടങ്ങൾ മാത്രമല്ല, സാധാരണ യാത്രയിൽ കടന്നു പോകാത്ത ഇടങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള യാത്രയാണിത്.
മാത്രമല്ല, കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ ജംങ്ഷൻ, കോഴിക്കോട്, കണ്ണൂർ, മംഗളൂരു ജങ്ഷൻ, മഡ്ഗോവൻ, ബെൽഗാവി, മിറാജ്, സത്താറ, പൂനെ, ചിഞ്ച്വാഡ്, കല്യാണ്, വസായ് റോഡ്, വാപി, സൂറത്ത്, വഡോദര എന്നീ സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാർക്ക് കയറാനും ഇറങ്ങാനും സാധിക്കും.
മികച്ച ഹോട്ടലുകളിലെ താമസവും യാത്രാ ദിവസങ്ങളിൽ മൂന്നു നേരം ഭക്ഷണവും വിവിധ ഇടങ്ങളിലേക്ക് എസി ബസിലുള്ള യാത്രയും ഒക്കെ ഉൾപ്പെടുത്തിയ പാക്കേജ് ഉത്തരാഖണ്ഡ് കാണാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യത്തിൽ തിരഞ്ഞെടുക്കാവുന്ന പാക്കേജ് ആണിത്. ഇതിൽ രണ്ടു രാത്രി വീതം ഭീംതാൽ, അല്‍മറ, കൗസാനി എന്നിവിടങ്ങളിലെ ഹോട്ടലുകളിലാണ് താമസം ഒരുക്കിയിരിക്കുന്നത്.
ജൂലൈ 12 ന് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 6.15ന് ആരംഭിക്കുന്ന യാത്ര മൂന്നാം ദിവസം ഉച്ചകഴിഞ്ഞ് ഉത്തരാഖണ്ഡിലെ കാത്ഗോഡം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. ഇവിടുന്ന് ഭീംതാലിലേക്ക് പോകും. ഭീംതാൽ തടാകമാണ് ഈ യാത്രയിൽ ആദ്യം സന്ദർശിക്കുന്ന ഇടം. അന്ന് രാത്രി താമസവും ഭക്ഷണവും ഭീംതാലിലെ ഹോട്ടിൽ ആണ് സജ്ജീകരിച്ചിരിക്കുന്നത്. നാലാം ദിവസം ഭീംതാലില് നിന്ന് നൈനിറ്റാളിലേക്കാണ് യാത്ര. നൈനിറ്റാളിൽ നൈനാദേവി ക്ഷേത്രം കാണാനും തടാകത്തിൽ ബോട്ടിങ് നടത്താനും സൗകര്യമുണ്ട്. തുടർന്ന് ഭീംതാലിലേക്ക് മടക്കം. അതേ ഹോട്ടലിൽ തന്നെയാണ് രാത്രി താമസം
ജൂലൈ 16 അഥവാ യാത്രയുടെ അഞ്ചാം ദിവസം റൂം ചെക്കൗട്ട് ചെയ്ത് കൈഞ്ചി ധാം - ബാബ നീം കരോളി ക്ഷേത്രം വഴി അൽമോറയിലേക്ക് പോകും. 65 കിലോമീറ്റർ യാത്രയ്ക്ക് രണ്ടര മണിക്കൂർ സമയമെടുത്തും. കാസർദേവി ക്ഷേത്രമാണ് ഈ ദിവസം കാണുന്നത്. രാത്രി താമസം അൽമോറയിലെ ഹോട്ടലിൽ. ആറാം ദിവസം ആദ്യം നന്ദാദേവി ക്ഷേത്രം സന്ദർശിക്കും. ഗോലു ചിതായ് ക്ഷേത്രം കൂടി സന്ദർശിച്ച് അന്ന് രാത്രി അൽമോറയിലെ ഹോട്ടലിൽ താമസം.
കാതർമൽ, കൗസാനി എന്നിവിടങ്ങളാണ് അടുത്ത ദിവസത്തെ യാത്രയിലെ സ്ഥലങ്ങൾ. രാവിലെ ഹോട്ടലിൽ നിന്നും കാതർമൽ സൂര്യക്ഷേത്രം സന്ദർശിക്കാൻ പോകും. രാത്രി താമസം കൗസാനിയിലാണ് ഒരുക്കിയിരിക്കുന്നത്. പിറ്റേന്ന്, ഒന്‍പതാം ദിവസത്തെ ലക്ഷ്യസ്ഥാനം റാണിഖേത് ആണ്. കൗസാനിയിൽ നിന്നും 60 കിമി ദൂരം റാണിഖേതിലേക്കുണ്ട്. ഉച്ചയോടു കൂടി റാണിഖേതിലെ പ്രധാന ഇടങ്ങൾ കണ്ടുതീർക്കുന്ന വിധത്തിലാണ് ക്രമീകരണം.
ഉച്ചഴിഞ്ഞ് റാണിഖേതിൽ നിന്ന് മടക്കയാത്രയ്ക്കായി കാത്ഗോദം റെയിൽവേ സ്റ്റേഷനിലേക്ക് പോകും. 75 കിലോമീറ്റർ ദൂരമുണ്ട്.
രാത്രി 7.00 മണിക്ക് റാണിഖേതിൽ നിന്നും ട്രെയിൻ പുറപ്പെടും. രണ്ട് ദിവസം പൂർണ്ണമായും ട്രെയിൻ യാത്രയാണ്. യാത്രയുടെ 12-ാം ദിവസം അതായത് ജൂലൈ 23 ന് പുലർച്ചെ 2.15 ന് ട്രെയിന് കൊച്ചുവേളിയിൽ എത്തും. യാത്രക്കാർക്ക് ട്രെയിനിന് ഡീബോർഡിങ് ഉള്ള സ്റ്റേഷനുകളിൽ സൗകര്യമനുസരിച്ച് ഇറങ്ങാം.
സ്റ്റാൻഡേർഡ്, ഡീലക്സ് എന്നീ ക്ലാസുകളിലായി ആകെ 300 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. സ്റ്റാൻഡേർഡ് ക്ലാസിൽ 28,020/- രൂപയും ഡീലക്സിൽ 35,340/- രൂപയുമാണ് നിരക്ക്. കുട്ടികൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവൊന്നുമില്ല. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഐആർസിടിസി എറണാകുളം റീജിയണൽ ഓഫീസ് നമ്പർ- 0484 2382991 Mob: 8287932064, 8287932082, 8287932117.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications


















