കേരളത്തിലെ ട്രെയിൻ യാത്രകളിൽ ഏറ്റവും വിപ്ലവം തീർത്തവയാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ. തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും അങ്ങേയറ്റത്തെ ജില്ലയായ കാസർകോഡിലേക്കുള്ള യാത്രാ സമയം മണിക്കൂറുകൾ കുറച്ച വന്ദേ ഭാരത് ജനങ്ങൾ പൂർണ്ണമായും ഏറ്റെടുത്തു, രാജ്യത്തെ തന്നെ ഏറ്റവും ജനപ്രിയ സർവീസുകളിലൊന്നായി മാറി. ആളുകളില്ലാത്ത, സീറ്റ് നിറയാത്ത ഒരു ദിവസം പോലും കേരളത്തിലെ വന്ദേ ഭാരത് ട്രെയിനുകൾക്കില്ല.
തിരുവനന്തപുരം - കാസർകോഡ് റൂട്ടിലും തിരുവനന്തപുരം- മംഗലാപുരം റൂട്ടിലുമാണ് കേരളത്തിലൂടെ ഓടുന്ന വന്ദേ ഭാരതുകൾ സർവീസ് നടത്തുന്നത്. 16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് (20634/20633) 20 കോച്ചുകളിലേക്ക് മാറ്റിയത് ജനുവരിയിൽ ആയിരുന്നു. സീറ്റ് കൂട്ടിയിട്ടും ആവശ്യത്തിന് ആളുകൾക്ക് ടിക്കറ്റ് ലഭിക്കാത്തത്ര വിധത്തിലുള്ള തിരക്കാണ് എന്നും വന്ദേ ഭാരതിനുള്ളത്.

ഇപ്പോഴിതാ, വന്ദേ ഭാരതിന് പുതിയ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യമാണ് യാത്രക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത്. അതിവേഗ ട്രെയിൻ നല്കുന്ന യാത്രാ ഗുണങ്ങൾ കൂടുതല്‍ ആളുകൾക്ക് ഫലപ്രദമാകുകയെന്ന ഉദ്ദേശത്തിലാണ് തിരുവനന്തപുരം - മംഗളൂരു റൂട്ടിൽ ആലപ്പുഴ വഴി സർവീസ് നടത്തുന്ന വന്ദേ ഭാരതിന് കായംകുളത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്.
തിരുവനന്തപുരം -മംഗലാപുരം വന്ദേ ഭാരതിന് കായംകുളത്ത് സ്റ്റോപ്പ അനുവദിക്കുന്നത് മൂന്നു ജില്ലക്കാർക്ക് ഗുണകരമാകുമെന്നാണ് കണ്ടെത്തൽ. ഏറ്റവും കൂടുതൽ പ്രയോജനം പത്തനംതിട്ടയിൽ നിന്നുള്ളവർക്കാണ്. ഒപ്പം, ആലപ്പുഴ, കൊല്ലം യാത്രക്കാർക്കും എളുപ്പത്തിൽ എത്താൻ കഴിയുന്ന സ്റ്റേഷൻ എന്ന നിലയിൽ സ്റ്റോപ്പിന്‌റെ പ്രയോജനങ്ങൾ അനുഭവിക്കാം.
നേരത്തെ കൊടിക്കുന്നിൽ സുരേഷ് എംപി
തിരുവനന്തപുരം -മംഗലാപുരം വന്ദേ ഭാരതിന് കായംകുളത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന തിരുവനന്തപുരത്തെ റെയിൽവേ ഡിവിഷനൽ ആസ്ഥാനത്തെ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) അധിക സ്റ്റോപ്പിന്‍റെ സാധ്യത പരിശോധിക്കാം എന്ന് ഉറപ്പുനൽകിയിട്ടും ഉണ്ടെന്നാണ് സമയം മലയാളം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ട്രെയിൻ നമ്പര് 20631/20632 ആലപ്പുഴ വഴി സർവീസ് നടത്തുന്ന തിരുവനന്തപുരം- മംഗലാപുരം വന്ദേ ഭാരത് 20 കോച്ചിലേക്ക് ഉടൻ മാറുകയാണ്. ഇതോടെ 512 ൽ നിന്ന് 1336 ആയി സീറ്റുകളശ് വര്‍ധിക്കുന്നത് കൂടുതൽ ആളുകൾക്ക് പ്രയോജനപ്പെടുത്താം.
മംഗലാപുരം-തിരുവനന്തപുരം വന്ദേ ഭാരത് (20631)
മംഗലാപുരത്തു നിന്നു രാവിലെ 6:25 ന് പുറപ്പെടുന്ന മംഗലാപുരം-തിരുവനന്തപുരം വന്ദേ ഭാരത് (20631) ഉച്ചകഴിഞ്ഞ് 3:05 ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 40 മിനിറ്റാണ് യാത്ര സമയം.എസി ചെയർ കാറിന് 1615 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2945 രൂപയുമാണ് നിരക്ക്. കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ ജങ്ഷൻ, തൃശൂർ, എറണാകുളം ജങ്ഷൻ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.
ഉച്ചയ്ക്ക് 12:38ന് ആലപ്പുഴയിലെത്തുന്ന ട്രെയിന് 01:10 ന് കായംകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിലൂടെകടന്നു പോകും,
മംഗലാപുരം - -6:25 AM, കാസർകോഡ് - 6:57 AM, കണ്ണൂര്‍ -7:55 AM, കോഴിക്കോട് - 8:57 AM, തിരൂര്‍ -9:22 PM, ഷൊർണൂർ ജംങ്ഷൻ - 9:58 AM, തൃശൂർ -10:38 AM, എറണാകുളം ജംങ്ഷൻ -11:45 AM, ആലപ്പുഴ - 12:38 PM, കൊല്ലം ജംങ്ഷൻ - 1:40 PM, തിരുവനന്തപുരം സെൻട്രൽ - 3:05 PM എന്നിങ്ങനെയാണ് സമയക്രമം.
തിരുവനന്തപുരം- മംഗലാപുരം വന്ദേ ഭാരത് (20632)
തിരുവനന്തപുരത്തു നിന്നു വൈകിട്ട് 4:05 ന് പുറപ്പെടുന്ന തിരുവനന്തപുരം- മംഗലാപുരം വന്ദേ ഭാരത് (20632) രാത്രി 12:40 ന് മംഗലാപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനില്‍ എത്തും. 8 മണിക്കൂർ 35 മിനിറ്റാണ് യാത്രാ സമയം. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. ഇത് 05:24 നാണ് കായംകുളം ജംങ്ഷൻ റെയിൽവേ സ്റ്റേഷൻ വഴി കടന്നു പോകുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














