പൈൻകാടുകളുടെ നടുവിൽ
സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരത്തിലായി പൈൻ കാടുകളുടെ നടുവിലായാണ് പുൽമേടുകളും തടാകങ്ങളും നിറഞ്ഞ ഖജ്ജ്യാർ എന്ന സുന്ദരി നിലകൊള്ളുന്നത്.
Photo Courtesy: SriniG
കാലാടോപ് ഖാജ്ജ്യാർ
കാലാടോപ് ഖാജ്ജ്യാർ വന്യജീവി സങ്കേതത്തിന്റെ ഭഗമായ ഈ സ്ഥലം പടിഞ്ഞാറൻ ഹിമാലയത്തിന്റെ ഭാഗമായ ധൗലാധർ മേഖലയുടെ അടിവാരത്തായാണ് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Truewebsolution
ചരിത്രം
ചാമ്പയുടെ ചരിത്രത്തോളം പഴക്കമുണ്ട് ഖാജ്യാറിന്റെ ചരിത്രത്തിനും. ആറാം നൂറ്റാണ്ടിൽ ചാമ്പ ഭരിച്ചിരുന്ന രജപുത്ര രാജക്കന്മാർ ഖാജ്ജ്യാറാണ് അവരുടെ തലസ്ഥാനമായി തിരഞ്ഞെടുത്തത്.
Photo Courtesy: Ashish Sharma
മുഗളന്മാരും ബ്രിട്ടീഷുകാരും
പിന്നീട് മുഗളന്മാരും ബ്രിട്ടീഷുകാരും ഈ സുന്ദരിയെ കൈവശമാക്കി വച്ചു. സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഖാജ്ജ്യാർ ഹിമാചൽ പ്രദേശിന്റെ ഭാഗമായി മാറി.
Photo Courtesy: Rohit Tevatiya
മിനി സ്വിറ്റ്സർലാൻഡ്
സ്വിറ്റ്സർലാൻഡിലെ വൈസ് കൗൺസിലർ ആയിരുന്ന വില്ലി ടി ബ്ലേസർ 1992 ജൂലൈ 7 ഖാജ്ജ്യാർ സന്ദർശിച്ചപ്പോഴാണ് ഈ സ്ഥലത്തിന് മിനി സ്വിറ്റ്സർലാൻഡ് എന്ന പേര് നൽകിയത്.
Photo Courtesy: Rohit Tevatiya
6194 കി മീ
ഖാജ്ജ്യാറിൽ സ്വിറ്റസർലാൻഡ് 6194 കി മീ എന്ന ഒരു സൈൻ ബോർഡും കാണാം. സ്വിറ്റ്സർലാൻഡിന്റെ തലസ്ഥാനമായ ബേണിലേക്കുള്ള ദൂരമാണ് ഇത്.
Photo Courtesy: Gomusam
160 സ്ഥലങ്ങളിൽ ഒന്ന്
സ്വിറ്റ്സർലാൻഡുമായി സദൃശ്യമുള്ള ലോകത്തെ 160 സ്ഥലങ്ങളിൽ ഒന്നാണ് ഖാജ്ജ്യാർ. ഇവിടെ നിന്ന് കൊണ്ടുപോയ കല്ല് സ്വിസ് പാർലമെന്റിന് മുൻപാകെ പ്രദർശിപ്പിച്ചിട്ടുണ്ട്. മറ്റു 160 സ്ഥലങ്ങളിൽ നിന്നുള്ള കല്ലുകളും ഇവിടെയുണ്ട്.
Photo Courtesy: Sandeep Brar Jat
താമസിക്കാൻ
സഞ്ചാരികളുടെ സൗകര്യാർത്ഥം എച്ച് പി ടൂറിസം ഇവിടെ ഹോട്ടലുകളും കോട്ടേജുകളും ആരംഭിച്ചിട്ടുണ്ട്. ഇത് കൂടാതെ പി ഡബ്ല്യൂ ഡിയുടേയും വനം വകുപ്പിന്റേയും റെസ്റ്റ്‌ഹൗസുകളും സ്വകാര്യ ഹോട്ടലുകളും റിസോർട്ടുകളും ഇവിടെയുണ്ട്.
Photo Courtesy: Irfan Shaikh
സഞ്ചരിക്കാൻ
ഖാജ്ജ്യാറിൽ എത്തിച്ചേരാൻ സ്വകാര്യ വാഹനങ്ങളേയാണ് സഞ്ചാരികൾ കൂടുതലായും ആശ്രയിക്കുന്നത്. ബസ് സർവീസ് ഉണ്ടെങ്കിലും അത്ര കാര്യക്ഷമമല്ല.
Photo Courtesy: Anirudh Singh
ധൗലധർ മലനിരകൾ
ധൗലധർ മലനിരകളുടെ അടിവാരത്താണ് ഖാജ്ജ്യാർ സ്ഥിതി ചെയ്യുന്നത്. അതിനാൽ പൈൻ, ദേവാദാരു മരങ്ങൾ തിങ്ങിവളരുന്ന മലനിരകളുടേയും സുന്ദരമായ പുൽമേടുകളുടേയും കാഴ്ചകൾ ആസ്വദിക്കാൻ സഞ്ചാരികൾക്ക് കഴിയും.
Photo Courtesy: Amit.pratap1988
തടാകം
ഖാജ്യാറിലെ പുൽമേടുകൾക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന കൊച്ചു തടാകമാണ് ഖാജ്ജ്യാർ തടാകം.
Photo Courtesy: Ashish Sharma
ക്ഷേത്രം
ഖാജ്ജ്യാറിലെ തടാകത്തിൽ അധികം അകലെയല്ലാതെ ഒരു ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ആണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്. ഖാജി നാഗ് എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്.
Photo Courtesy: Ashish Sharma
ട്രെക്കിംഗ്
ഖാജ്ജ്യാറിൽ നിന്ന് ട്രെക്ക് ചെയ്യാൻ നിരവധി സ്ഥലങ്ങളുണ്ട്. ഖാജ്ജ്യാറിൽ നിന്ന് 3.5 കിലോമീറ്റർ അകലെയുള്ള ദൈൻകുണ്ട് ആണ് അവയിൽ പ്രധാനപ്പെട്ട ഒരു സ്ഥലം. വളരെ അനായാസം ട്രെക്ക് ചെയ്യാൻ പറ്റിയ സ്ഥലമാണ് ഇത്.
Photo Courtesy: Irfan Shaikh
വിശദമായി
ഡൽഹൗസിയിൽ നിന്ന് 6 കിലോമീറ്റർ അകലെയായി ഡൽഹൗസി - ഖജ്ജ്യാർ റോഡിൽ നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്. ദൈൻകുണ്ടിലെ ഫോളാനി ദേവി ക്ഷേത്രം വരെയാണ് ട്രെക്കിംഗ്.
Photo Courtesy: Irfan Shaikh
തരതമ്യം ചെയ്യാം
യഥാർത്ഥ സ്വിറ്റ്സർലാൻഡ് ആണ് ചിത്രത്തിൽ. ഖാജ്ജ്യറുമായി താരതമ്യം ചെയ്ത് നോക്കിക്കേ. ശരിക്കും മിനി സ്വിറ്റ്സർലാൻഡ് അല്ലേ ഖജ്ജ്യാർ.
Photo Courtesy: Grindel1