Search
  • Follow NativePlanet
Share
» »കൊച്ചിയിലെ അടിപൊളി ബോട്ട് യാത്ര, ചെലവ് വെറും 11 രൂപ, എറണാകുളം-മുളവുകാട് ബോട്ട് സർവീസ്

കൊച്ചിയിലെ അടിപൊളി ബോട്ട് യാത്ര, ചെലവ് വെറും 11 രൂപ, എറണാകുളം-മുളവുകാട് ബോട്ട് സർവീസ്

കൊച്ചി യാത്ര പ്ലാൻ ചെയ്യുമ്പോൾ തന്നെ മനസ്സിൽ പല കാര്യങ്ങളുമുണ്ടാകും. ഷോപ്പിങ്, ഭക്ഷണം, മാളുകളിലൂടെ ഒരു കറക്കം, വിൻഡോ ഷോപ്പിങ്, പിന്നെ ടൗണിലൂടെയുള്ള നീണ്ട നടത്തം, ഒരു കോഫീ എന്നിങ്ങനെ ആഗ്രഹങ്ങൾ പല വിധം. ചിലർക്കാണെങ്കിൽ കൊച്ചിയിലെത്തിയാൽ പിന്നെ ഏതെങ്കിലും ഒരു മാളിൽ കയറിയാൽ മാത്രം മതി. എന്നാൽ ഇത്തവണ കൊച്ചി യാത്രയിൽ അല്പം വ്യത്യസ്തത കൊണ്ടുവന്നാലോ.. അതും ഒരു ബോട്ട് യാത്ര ആയാലോ..

ഫോർട്ട് കൊച്ചിയിലേക്കാണോ ബ്രോ എന്നല്ലേ ചോദിക്കാൻ വരുന്നത്? അല്ല! സ്ഥിരം പോകുന്ന ഈ റൂട്ടല്ലാതെ, എറണാകുളത്തിന്‍റെ മറ്റൊരു മുഖം കണ്ട് ചെറിയൊരു യാത്ര. നഗരത്തിന്‍റെ ഒരു തിരക്കും ബഹളവും ഇല്ലാതെ, മനോഹരമായ കാഴ്ചകൾ കണ്ട് എറണാകുളത്തു നിന്നും മുളവുകാടിന് ബോട്ടിൽ ഒരു യാത്ര. എറണാകുളത്ത് വന്നിട്ട് 'മിസ്' ചെയ്യരുതാത്ത ഈ യാത്രയെക്കുറിച്ച് വായിക്കാം.

Ernakulam-Mulavukad Boat Service

PC:Bobinson

യാത്ര തുടങ്ങുന്നതിനു മുൻപേ പറയട്ടെ, കൊച്ചിയുടെ പകിട്ടും കാഴ്ചകളും കണ്ടൊരു യാത്രയാണ് മനസ്സിലെങ്കിൽ അത് നേരത്തെ മാറ്റിവയ്ക്കാം. ഇത് തീർത്തും ഗ്രാമീണ കാഴ്ചകളും യാഥാർത്ഥ്യങ്ങളും വേഗതയില്ലാത്ത ജീവിതങ്ങളും കണ്ടൊരു യാത്രയാണ്. അതേ സമയം കൊച്ചിയിൽ ഇതുവരെ നടത്തിയ യാത്രകളെക്കാൾ എന്തുകൊണ്ടും വ്യത്യസ്തത ഇതിലുണ്ടെന്ന് ഉറപ്പും പറയാം. ഇതാ എറണാകുളം-മുളവുകാട് ബോട്ട് യാത്രയെക്കുറിച്ച് വായിക്കാം.

എറണാകുളം-മുളവുകാട് ബോട്ട് യാത്ര

എറണാകുളം ഹൈക്കോടതി ജംങ്ഷനിൽ നിന്നാരംഭിക്കുന്ന ബോട്ട് യാത്ര സംസ്ഥാന ജലഗതാഗത വകുപ്പിന്‍റെ നേതൃത്വത്തിൽ നടത്തുന്ന ബോട്ട് സർവീസാണ്. അവധി ദിവസങ്ങളിലോ ആഴ്ചാവസാനങ്ങളിലോ ഒക്കെ ഒരു വ്യത്യത്തത തേടി യാത്ര ചെയ്യുന്നവർക്ക് പരീക്ഷിക്കാൻ പറ്റിയ ഒരു യാത്രയാണിത്. തിരക്കുകളിൽ നിന്നു മാറി കായലിന്‍റെ കാഴ്ചകൾ കണ്ട് സമാധാനത്തിലുള്ള ഒരു സഞ്ചാരമാണ് ഇത് ഉറപ്പു തരുന്നത്.

Devaiah Mallangada Kalaiah

എറണാകുളത്തെയും മുളവുകാടിനെയും ബന്ധിപ്പിച്ച് ഗോശ്രീ പാലം വന്നതോടെ ഈ റൂട്ടിൽ സ്ഥിരം ബോട്ട് യാത്രക്കാർ കുറഞ്ഞെങ്കിലും പഴയ ഓർമ്മകളില് ഇടയ്ക്കെങ്കിലും ഈ റൂട്ടിൽ യാത്ര ചെയ്യുന്നവരെ കാണാം. ഏകദേശം 40 മിനിറ്റ് വേണം എറണാകുളത്തു നിന്നും മുളവു കാട് ബോട്ട് വഴി എത്താൻ. ഇതിനായി ചെലവാക്കേണ്ടതാവട്ടെ വെറും 11 രൂപയും. കുറഞ്ഞ ചെലവിൽ കൊച്ചിയിൽ ഒരു യാത്ര നോക്കുന്നവർക്ക് ഇത് ധൈര്യമായി പരീക്ഷിക്കാം.

പണ്ട് തിരക്കേറിയ ബോട്ട് പാത ആയിരുന്നുവെങ്കിലും ഇന്ന് പാലം വന്നതോടെ ബോട്ട് ഗതാഗതം വഴിമാറി. ഇന്ന് ഈ റൂട്ടിൽ ഈ ഒരു ബോട്ട് മാത്രമാണ് സർവീസ് നടത്തുന്നത്. എന്നിരുന്നാലും ജോലിക്കാരും പഠിക്കാൻ പോകുന്നവരും ബോട്ടിനെയാണ് കൂടുതലായും ആശ്രയിക്കുന്നത്. ആദ്യ സർവീസ് രാവിലെ 7.00 മണിക്ക് ഹൈക്കോടതി ജംങ്ഷനിൽ നിന്നു തുടങ്ങും. അവസാന സർവീസ് 9.30നനാണ് ഇതിനിടയിൽ കൃത്യമായ ഇടവേളകളിൽ സർവീസ് നടത്തും.

എറണാകുളം ഹൈക്കോടതി-മുളവുകാട് ബോട്ട് സമയം

രാവിലെ 7.00
9.10 am
10.20 am
1.10 pm
2.50 pm
4.20 pm
6.10 pm
7.45 pm
9.30 pm.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+