Search
  • Follow NativePlanet
Share
» »കോഴിക്കോട് വഴി മധുരയിലേക്ക് ഒരു യാത്ര.. ആഹാ! കൊള്ളാലോ ഈ കാഴ്ചകളും!

കോഴിക്കോട് വഴി മധുരയിലേക്ക് ഒരു യാത്ര.. ആഹാ! കൊള്ളാലോ ഈ കാഴ്ചകളും!

അവധി യാത്രകളുടെ സമയമാണ്. കുറഞ്ഞ ചെലവിൽ ഏതൊക്കെ സ്ഥലങ്ങളിൽ പോയി വരാം എന്ന് എല്ലാവരും കാര്യമായി ആലോചിക്കുന്ന സമയം. ഇത്തവണത്തെ നമ്മുടെ യാത്ര കോഴിക്കോട് നിന്ന് ആരംഭിച്ചാലോ.. ചരിത്രവും ഐതിഹ്യവും വിശ്വാസങ്ങൾ ഒരു നൂലിഴപോലും അകലാതെ ചേർന്നു നിൽക്കുന്ന നഗരത്തിലേക്ക് ഒരു യാത്ര. പോക്കറ്റ് കാലിയാക്കാതെ വെക്കേഷൻ ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്ക് എന്തുകൊണ്ടും പറ്റിയ സ്ഥലമാണ് മധുര.

പ്രാചീന നഗരങ്ങളിലൊന്നായി ഭാരതീയ ചരിത്രത്തിൽ തന്നെ അടയാളപ്പെടുത്തിയിരിക്കുന്ന ഇവിടേക്കുള്ള ഒരു യാത്ര എന്നത് ചരിത്രത്തിലേക്കുള്ള തിരിഞ്ഞു നടത്തം തന്നെയാണ്. ക്ഷേത്രങ്ങളും പുരാതനനിർമ്മിതികളും അടയാളങ്ങളും ഉള്ള ഇവിടേക്ക് കോഴിക്കോട് നിന്നു കെഎസ്ആർടിസി ബസിൽ ഒരു യാത്രയാണ് നമ്മൾ പ്ലാൻ ചെയ്യുന്നത്.

places to visit in madurai

PC:Paulthy

കോഴിക്കോട്-മധുര ബസ് യാത്ര

കണ്ണൂരിൽ നിന്നാരംഭിക്കുന്ന മധുര ബസ് കോഴിക്കോട് വഴിയാണ് കടന്നു പോകുന്നത്. രാത്രി 8.30 ന് കോഴിക്കോട് എത്തുന്ന ബസ് പുലർച്ചെ 04:50 ന് മധുരയിൽ എത്തും. 8 മണിക്കൂർ 20 മിനിറ്റാണ് യാത്രാ സമയം. 524 രൂപയാണ് കോഴിക്കോട്-മധുര ടിക്കറ്റ് നിരക്ക്.

08:30 PM കോഴിക്കോട്
09:35 PM മലപ്പുറം
10:00 PM പെരിന്തൽമണ്ണ 1
0:30 PM മണ്ണാർക്കാട്
11:35 PM പാലക്കാട്‌
12:40 AM പൊള്ളാച്ചി
02:10 AM പഴനി
03:20 AM ദിണ്ഡിഗൽ ബൈപാസ് 04:50 AM മധുര.

മധുരയിൽ എത്തിയാൽ

തൂങ്കാനഗരം എന്നാണ് മധുര അറിയപ്പെടുന്നത്. അതായത് ഉറങ്ങാത്ത നഗരം എന്ന്. ഏതു പാതിരാത്രിയിലും കൊച്ചുവെളുപ്പാൻ കാലത്തും മധുരയിൽ എത്തിയാലും പകൽ പോലെ തന്നെ സജീവം. ഇവിടുത്തെ തെരുവുകളും നഗരങ്ങളുമെല്ലാം രാവിലും ഉണർന്നിരിക്കുന്നത് കാണാൻ തന്നെ ഒരു കൗതുകമാണ്.

മധുരയിലെ താമസസൗകര്യം

മധുരയിൽ ഇറങ്ങിയാൽ ആദ്യം അന്വേഷിക്കേണ്ടത് ഒരു താമസ സൗകര്യമാണ്. എത്ര കുറഞ്ഞ ബജറ്റിലും വലിയ ബജറ്റിലും ഇവിടെ സൗകര്യങ്ങൾ സുലഭം. അതുകൊണ്ടു തന്നെ എവിടെ താമസിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. കുറഞ്ഞത് 400 രൂപാ മതി അത്യാവശ്യം സൗകര്യങ്ങളുള്ള സിംഗിള് റൂം ഇവിടെ കിട്ടാൻ. കുടുംബമായിട്ടോ ഗ്രൂപ്പ് ആയിട്ടോ ആണ് യാത്രയെങ്കിൽ ഫാമിലി റൂം തിരഞ്ഞെടുക്കാം. 1500 രൂപ മുതൽ നല്ല റൂമുകൾ ഇവിടെ ലഭിക്കും. യാത്രയുടെ സൗകര്യം നോക്കി റെയിൽവേ സ്റ്റേഷനു സമീപം മുറി അന്വേഷിക്കുന്നതാവും ഉചിതം.

ഭക്ഷണം കഴിക്കാം

രുചികളുടെ നഗരമാണ് മധുര. മധുരവും എരിവും കലർന്ന വ്യത്യസ്ത രുചികളുടെയും പാനീയങ്ങളുടെയും നാട്. വെജിറ്റേറിയൻ വിഭവങ്ങളും നോൺ വെജിറ്റേറിയൻ വിഭവങ്ങളും രുചിയോടെ വിളമ്പുന്ന ഇവിടെ ഈ രുചികൾ പരീക്ഷിക്കുവാൻ മറന്നു പോകരുതേ. മധുരയിലെ ജിഗർതണ്ട പാനീയം, ബട്ടര്‍ ബണ്‍, ബണ്‍ പൊറോട്ട, , ആട്ടിന്‍ സൂപ്പ്, ബർമ്മ ഇടിയപ്പം എന്നിങ്ങനെ വ്യത്യസ്തങ്ങളായ രുചികൾ ഇവിടെയുണ്ട്.

മധുരയിലെ സ്ഥലങ്ങൾ

മഹാക്ഷേത്രങ്ങളിലൊന്നായ മധുര മീനാക്ഷി ക്ഷേത്രം മുതലാണ് മധുര യാത്രകൾ തുടങ്ങുന്നത്. കൊടിയ അവിശ്വാസിയെപ്പോലും വിശ്വാസത്തിലേക്ക് അടുപ്പിക്കുന്ന ക്ഷേത്രമാണ് മധുര മീനാക്ഷി ക്ഷേത്രമെന്നാണ് വിശ്വാസം, മൂവായിരത്തി അഞ്ഞൂറ് വര്‍ഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. കോവിലിനു ചുറ്റുമായി നിര്‍മ്മിച്ചിരിക്കുന്ന നഗരമാണ് മധുര, .

ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ടു നിർമ്മിച്ച ഇന്ത്യയിലെ അഞ്ച് ഗാന്ധി മ്യൂസിയങ്ങളിലൊന്ന് മധുരയിലാണുള്ളത്. കൂടാള്‍ അഴഗാർ ക്ഷേത്രം മധുരയിൽ കാണേണ്ട മറ്റൊരു സ്ഥലമാണ്. തെക്കേ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നായ ഇവിടെ വിഷ്ണുവാണ് പ്രധാന പ്രതിഷ്ഠ. ഇത് കൂടാതെ തിരുമലനായ്ക്കര്‍ കൊട്ടാരം, തെപ്പക്കുളം, തിരുപ്പരന്‍കുണ്ഡ്രം തുടങ്ങിയ സ്ഥലങ്ങളും ഇവിടെ സന്ദർശിക്കാം.

എങ്ങനെ മധുര കണ്ടു തീർക്കാം

പൊതുഗതാഗതത്തെ ആശ്രയിച്ച് ചുരുങ്ങിയ ചെലവിൽ മധുര കാണാം. നഗരത്തിനുള്ളിൽ നിന്നുതന്നെ പ്രധാന ഇടങ്ങളിലേക്ക് ബസുകൾ ലഭിക്കും. അതല്ലായെങ്കിൽ മാട്ടുത്താവണി എം ജി ആര്‍ ബസ്സ്റ്റാന്‍ഡിൽ പോയാലും എല്ലാ സ്ഥലത്തേയ്ക്കും ബസ് കിട്ടും.

ഓട്ടോയിൽ ചുറ്റാം ബസിൽ കയറിയിറങ്ങി പോകാൻ മടിക്കുന്നവർക്ക് ഓട്ടോയിൽ മധുര കറങ്ങാം. ഓട്ടോ വിളിക്കുന്നുണ്ടെങ്കിൽ പോകേണ്ട സ്ഥലങ്ങളും ചെലവും പറഞ്ഞുറപ്പിച്ചതിനു ശേഷം മാത്രം പോവുക,

മധുര-കോഴിക്കോട് ബസ്

മധുരയിൽ നിന്ന് കോഴിക്കോടിന് വൈകിട്ട് 5.01 നാണ് ബസ്. ഇത് രാത്രി 1.45 ന് കോഴിക്കോട് ബസ് സ്റ്റാൻഡിൽ എത്തും. 8 മണിക്കൂർ 44 മിനിറ്റാണ് യാത്ര, ടിക്കറ്റ് നിരക്ക് 524 രൂപ.

05:01PM മധുര (മാട്ടുത്താവണി ബസ് സ്റ്റാൻഡ് )
06:30 PM ദിണ്ഡിഗൽ ബൈപാസ് 08:00 PM പഴനി
09:15 PM പൊള്ളാച്ചി
10:35 PM പാലക്കാട്‌
11:10 PM മണ്ണാർക്കാട്
11:55 PM പെരിന്തൽമണ്ണ
12:20 AM മലപ്പുറം
01:45 AM കോഴിക്കോട്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+