ചരിത്രമുറങ്ങുന്ന മണ്ണാണ് കോഴിക്കോടിന്‍റേത്. വാസ്കോഡ ഗാമ വന്നിറങ്ങിയ കപ്പാട് തീരം മുതൽ പഴയ അങ്ങാടികളും തെരുവുകളും ആരാധനാലയങ്ങളും ഒക്കെയായി ഇവിടെ പരിചയപ്പെട്ടിരിക്കേണ്ട സ്ഥലങ്ങൾ നിരവധിയുണ്ട്. തളി ക്ഷേത്രവും ഗുജറാത്തി സ്ട്രീറ്റും പോലെ ചരിത്രത്തിലെ ഒരു കാലഘട്ടത്തെ ഇന്നും സൂക്ഷിക്കുന്ന സ്ഥലങ്ങൾ. ഇതാ കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട പൈതൃക ഇടങ്ങൾ ഏതൊക്കെയാണെന്നു നോക്കാം
Cover PC: fazil abi/ Unsplash
കോഴിക്കോട് തളി മഹാ ക്ഷേത്രം
കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് തളി മഹാ ശിവ ക്ഷേത്രം. പരശുരാമൻ പ്രതിഷ്ഠിച്ചു എന്നു വിശ്വസിക്കപ്പെടുന്ന നാല് തളിക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രമെന്നാണ് പറയപ്പെടുന്നത്. ക്ഷേത്രത്തിന്‍റെ പഴക്കം നോക്കിയാലും അതിന്റെ അനുഷ്ഠാനങ്ങളും നിഷ്ഠകളും നോക്കിയാലും താന്ത്രിക ക്രിയകളായാലും ക്ഷേത്രം വിശ്വാസികൾക്കിടയിൽ പ്രസിദ്ധമാണ്. ശിവക്ഷേത്രത്തെക്കൂടാതെ ഇവിടെയൊരു ശ്രീകൃഷ്ണ ക്ഷേത്രവം കാണാം. ആയിരത്തിയഞ്ഞൂറോളം വര്‍ഷങ്ങൾക്കു മുൻപ് നിർമ്മിക്കപ്പെട്ടതാണ് തളി ക്ഷേത്രമെന്നാണ് വിശ്വാസം. പരശുരാമൻ തന്റെ തപസ്സിന്‍റെ ശക്തികൊണ്ട് ശിവനെയും പാർവ്വതിയെയും പ്രത്യക്ഷപ്പെടുത്തിയെന്നും ശക്തിപഞ്ചാക്ഷരി ധ്യാനരൂപത്തിൽ ഇവരെ പ്രതിഷ്ഠിച്ചുവെന്നും വിശ്വാസങ്ങൾ പറയുന്നു. കൂടാതെ ഗണപതി പ്രതിഷ്ഠ നടത്തിയത് നാറാണത്ത് ഭ്രാന്തൻ ആണെന്നും വിശ്വസിക്കപ്പെടുന്നു. രണ്ടു നിലകളിലായാണ് ക്ഷേത്രമുള്ളത്.

മിഷ്കാൽ മസ്ജിദ്
ഏകദേശം 650 ഓളം വർഷത്തെ പഴക്കമുള്ള മിഷ്കാൽ മസ്ജിദ് കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ ചരിത്ര നിർമ്മിതികളിൽ ഒന്നാണ്. മിശ്കാൽ സുന്നി ജുമാ അത്ത് പള്ളി എന്നു പേരായ മിഷ്കാൽ പള്ളി കോഴിക്കോട് ടൗണിൽ നിന്നും 2.2 കിലോമീറ്റർ അകലെ, കുറ്റിച്ചിറ കുളത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും പഴക്കംചെന്ന ഇസ്ലാം പള്ളികളിലൊന്നായ ഇത് സാമൂതിരിയുടെ കാലത്താണ് നിർമ്മിക്കപ്പെട്ടത്.സാധാരണ ഇസ്ലാം പള്ളികളെപ്പോലെ മിനാരങ്ങൾ ഇവിടെ കാണുവാൻ സാധിക്കില്ല. പള്ളിക്കുള്ളില് 30 പേർക്ക് ഒരേ സമയം പ്രാർത്ഥിക്കുവാൻ സാധിക്കും. തനികേരളീയ രീതിയിലാണ് ദേവാലയ നിർമ്മാണം.

PC: Sidheeq
ഗുജറാത്തി സ്ട്രീറ്റ്
ആളുകളെയും നാടുകളെയും ഇരുകയ്യും നീട്ടി സ്വീകരിച്ച ചരിത്രമാണ് കോഴിക്കോടിനുള്ളത്. അങ്ങനെ വിരുന്നുകാരായ വന്ന് വീട്ടുകാരായി മാറിയ ചരിത്രം പറയുന്ന ഒരു തെരുവും കോഴിക്കോട് പൈതൃക യാത്രയിൽ കാണുവാന് സാധിക്കും ഇതാണ് ഇവിടുത്തെ ഗുജറാത്തി തെരുവ്. കോഴിക്കോട് സൗത്ത് ബീച്ചിന്‍റെ ഒരറ്റത്തു നിന്നു തുടങ്ങി വലിയങ്ങാടി വരെ നീണ്ടു കിടക്കുന്നതാണ് ഇവിടെ വ്യവസായികളായി വന്ന് താവളമുറപ്പിച്ച ഗുജറാത്തി തെരുവ്. ഒറ്റവാക്കിൽ ഗുജറാത്തികളെന്ന് വിശേഷിപ്പിക്കാമെങ്കിലും ഇവരിൽ തന്നെ പല ജാതിയും സംസ്കാരവും രീതികളും വിശ്വാസങ്ങളും പിന്തുടരുന്നവരുണ്ട്. ഇവിടുത്തെ മിക്ക കെട്ടിടങ്ങൾക്കും കാണാവുന്ന സവിശേഷത താഴത്തെ നിലയിൽ കച്ചവട ശാലയോ അല്ലെങ്കിൽ പാണ്ടികശാലയെ മുകൾ നിലയിൽ വീടും എന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 150 ഓളം കുടുംബങ്ങൾ ഇന്നിവിടെ വസിക്കുന്നു.

PC:Heeren Darji
പാഴ്സി ആരാധനാലയം
കോഴിക്കോട് ഇന്നു കാണുവാൻ സാധിക്കുന്ന കാഴ്ചകളിൽ ഏറ്റവും വ്യത്യസ്തമായ ഒന്നാണ് ഇവിടുത്തെ പാഴ്സി ആരാധനാലയം. മിഠായിത്തെരുവ് അഥവാ എസ്എം സ്ട്രീറ്റിലെ പാഴ്സി അഞ്ജുമാൻ ബാഗ് ഫയർ ടെംപിളാണ്. കേരളത്തിലെ ഏകപാർസി ക്ഷേത്രം കൂടിയാണിത്. നിലവില്‍ ആര്‍ക്കും ഇവിടേക്ക് പ്രവേശനം അനുവദിക്കാറില്ല.

PC:Arun Geetha Viswanathan/Unsplash
വലിയങ്ങാടി
കോഴിക്കോടിന്റെ വ്യപാരചരിത്രത്തിലേക്ക് കൊണ്ടുപോകുന്ന ഇടമാണ് പ്രസിദ്ധമായ വലിയങ്ങാടി. ഏകദേശം ഒന്നര കിലോമീറ്റർ നീളത്തിൽ കിടക്കുന്ന ഇവിടം പണ്ടുകാലം മുതൽ തന്നെ സജീവമായ വ്യാപാര കേന്ദ്രമാണ്. കോഴിക്കോട് പഴയ തുറമുഖത്തിന് സമീപം അക്കാലത്ത് സുഗന്ധവ്യജ്ഞനങ്ങളുടെയും മറ്റും കയറ്റുമതി ആവശ്യങ്ങൾക്കായാണ് ഇത് നിർമ്മിച്ചത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











