മൂന്നാർ , തേക്കടി കൂടി പോയാൽ ഊട്ടിയോ അല്ലെങ്കിൽ കൊടൈക്കനാലോ.. ഒരു പതിറ്റാണ്ട് മുൻപ് വരെ ഹണിമൂൺ യാത്രകൾ എന്നു പറഞ്ഞാൽ സ്ഥിരം പോകുന്ന ഇടങ്ങളായിരുന്നു ഇവ. പിന്നെ വളരെ പെട്ടന്ന് ട്രെൻഡ് മാറി കാശ്മീരും സ്വിറ്റ്സർലൻഡും ഗ്രീസും പാരീസും സ്കോട്ലൻഡും ഒക്കെ ഹണിമൂൺ പാക്കേജിൽ ഇടം നേടി. എന്നാൽ പൊടിക്കാൻ ലക്ഷങ്ങളുണ്ടെങ്കിലെ യാത്ര നടക്കൂ ന്നു മാത്രം. എന്നാൽ ഇതിനോളംതന്നെ ഭംഗിയുള്ള സ്ഥലങ്ങളിലേക്ക് വളരെ കുറഞ്ഞ തുകയിൽ ഹണിമൂൺ പോയാലോ?
അതേ! കാഴ്ചയുടെയും കാലാവസ്ഥയുടെയും കാര്യത്തിൽ പേരുകേട്ട പല സ്ഥലങ്ങളോടും മത്സരിച്ചു നിൽക്കുന്ന കുറേ സ്ഥലങ്ങൾ നമ്മുടെ നാട്ടിലുണ്ട്. വിദേശത്തേയ്ക്കു അല്ലെങ്കിൽ പേരുകേട്ട ഇടങ്ങളിലേക്ക് പോകുന്നതിന്റെ പത്തിലൊന്നു ചെലവിൽ പോയി വരാൻ സാധിക്കുന്ന ഇന്ത്യയിലെ ഓഫ്ബീറ്റ് ബജറ്റ് ഫ്രണ്ട്ലി ഹണിമൂണ്‍ സ്ഥലങ്ങൾ പരിചയപ്പെടാം...

1.ഇന്ത്യയുടെ സ്കോട്ലൻഡ് - കൂർഗ്
ഇന്ത്യക്കുള്ളിൽ ഹണിമൂൺ ആഘോഷിക്കുവാൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ് ഇന്ത്യയുടെ സ്കോട്ലൻഡ് എന്നറിയപ്പെടുന്ന കൂർഗ്. ഏതു സീസണിൽ ചെന്നാലും വിടാതെ പിടിച്ചുനിൽക്കുന്ന പച്ചപ്പും പുലരികളിലെ കോടമഞ്ഞും ഈ നാടിന്‍റെ പ്രത്യേകതയാണ്. ശൈത്യകാലത്താണ് യാത്രയെങ്കിൽ പറയുകയും വേണ്ട. തണുപ്പിൽ നിന്നും എണീക്കാനേ തോന്നില്ല. പശ്ചിമഘട്ടത്തിന്‍റെ ഭാഗമായ കൂർഗ് മഴയിലും വേനലിലും തണുപ്പിലും ശിശിരത്തിലും ഒരേ ഭംഗി നിലനിര്‍ത്തുന്നു.
ചെലവ് കുറഞ്ഞ ഹണിമൂൺ യാത്രകൾക്ക് പറ്റിയ കൂർഗിന്റെ കുളിരില്‍ നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഓർമ്മകൾ നല്കും. കാപ്പിത്തോട്ടങ്ങളും ഓറഞ്ച് തോട്ടങ്ങളും വെള്ളച്ചാട്ടവും ക്ഷേത്രവും എന്നിങ്ങനെ ഒരുമിച്ച് കണ്ടുപോകാൻ പറ്റി നിരവധി സ്ഥലങ്ങളും ഇവിടെയുണ്ട്. സാഹസിക യാത്രയാണ് ആഗ്രഹമെങ്കിൽ ട്രെക്കിങ്ങ് പോലുള്ള ആക്ടിവിറ്റികൾക്കും ഇവിടെ സൗകര്യമുണ്ട്.

2. ലിറ്റിൽ പാരീസ് - പോണ്ടിച്ചേരി
ഹണിമൂൺ ആഘോഷിക്കാൻ ഫ്രാൻസിലോ പാരീസിലോ പോകാന‍് പറ്റിയില്ലെങ്കിലും നമുക്ക് തൊട്ടടുത്ത് ഒരു ലിറ്റിൽ പാരീസ് ഉള്ളപ്പോൾ അങ്ങനെയൊരു സങ്കടം വേണ്ടേ വേണ്ട. പല കോണുകളും ഇന്നും ഫ്രാന്‍സിനെ ഓർമ്മിപ്പിക്കുന്ന വിധത്തിലാണ് ഇവിടെയുള്ളത്. കോളോണിയൽ കെട്ടിടങ്ങളും അതേ ആംബിയൻസ് സൂക്ഷിക്കുന്ന കഫേകളും വില്ലകളും ഇവിടെയുണ്ട്. ഹണിമൂൺ യാത്രയിൽ ഓറോവിൽ, പാരഡൈസ് ബീച്ച്, സെറിനിറ്റി ബീച്ച്, ഓറോവില്‍ ബീച്ച്, പ്രോമനേഡ് ബീച്ച് തുടങ്ങിയ ബീച്ചുകൾ തുടങ്ങിയവ കാണാൻ മറക്കരുത്.
3. ആന്ധ്രക്കാരുടെ ഊട്ടി-ഹോഴ്സ്ലി ഹിൽസ്
വ്യത്യസ്തമായ ഒരു ഹണിമൂൺ യാത്രയാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ ആന്ധ്രയിലേക്ക് പോകാം. ഹണിമൂണിന് ആരാണ് അങ്ങോട്ടേയ്ക്ക് പോകുതിരുവനന്തപുരം ദർശൻ പാക്കേജ്, ഡബിൾ ഡെക്കർ ബസിൽ സിറ്റി റൈഡ് ഉൾപ്പെടെ കറങ്ങാം! ചെറിയ ചെലവ്
ന്നത് എന്നല്ലേ ചിന്തിക്കുന്നത്. പക്ഷേ, നമ്മുടെ ഊട്ടി പോലെ ഒരു കിടിലൻ സ്ഥലം അവിടെയുണ്ടെന്ന് പറഞ്ഞാലോ? സമുദ്രനിരപ്പിൽ നിന്നും 4312 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം അതിന്റെ പ്രകൃതിഭംഗിക്കും പഴയ മരങ്ങൾക്കും ഒക്കെ പ്രസിദ്ധമാണ്. ചുറ്റിലും മരങ്ങൾ നിറഞ്ഞ കാടും കൂടിയാകുമ്പോൾ ഭംഗി വീണ്ടും കൂടും.
ഇവിടെ കാണാൻ ഒന്നോ രണ്ടോ മണിക്കൂറോ ആവശ്യമായി വരികയുള്ളുവെങ്കിലും ഇവിടുത്തെ താമസവും യാത്രകളും ഒക്കെയായി ഹണിമൂൺ ആഘോഷിക്കാം. കൌണ്ഡിന്യ വന്യജീവി സങ്കേതം, എൻവയോൺമെന്റ് പാർക്ക്, മാൽമ ക്ഷേത്രം തുടങ്ങിയവയാണ് പ്രധാന കാഴ്ചകൾ.
4. പുരി ബീച്ച്
ഹണിമൂണിന് ആരാ ബീച്ചിലേക്ക് പോകുക എന്നാവും നിങ്ങൾ ചിന്തിക്കുന്നത്. കടൽതീരത്ത് നിങ്ങളുടേതായ ഒരു ലോകത്ത് പ്രിയപ്പെട്ട ആളുമൊത്ത് സമയം ചിലവഴിക്കുന്നത് എത്ര മനോഹരമായിരിക്കും അല്ലേ.. അതിനു പറ്റിയ സ്ഥലമാണ് പുരി ബീച്ച്. കടൽത്തീരവും പ്രകൃതിഭംഗിയും ആണ് ഇവിടുത്തെ ആകർഷണം. രാത്രി ജീവിതം, ഷോപ്പിങ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ ആസ്വദിക്കാൻ കഴിയുന്ന മറ്റ് കാര്യങ്ങൾ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














