ലോകത്തിലെ ജീവിക്കുവാന്‍ കൊള്ളുന്ന നഗരം എന്നു കേള്‍ക്കുമ്പോള്‍ ഏതു സ്ഥലമായിരിക്കും മനസ്സിലെത്തുക. മലയാളികള്‍ക്ക് നമ്മുടെ സ്വന്തം കേരളമല്ലാതെ മറ്റൊന്നും വരില്ലയെങ്കിലും കണക്കെടുത്താല്‍ ലണ്ടനും പാരീസും ദുബായും സിംഗപ്പൂരുമെല്ലാം പട്ടികയില്‍ പെടും. ഈ കഴിഞ്ഞ ദിവസം റസൊണന്‍സ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡ് പുറത്തിറക്കിയ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും ഇടം നേടിയിരിക്കുന്നത് ഡെല്‍ഹിയാണ്. ലോകത്തിലെ ഏറ്റവും മികച്ച 100 നഗരങ്ങളിലൊന്നായാണ് ഡല്‍ഹിയെ തിരഞ്ഞെടുത്തിരിക്കുന്നത്.
81 ല്‍ നിന്നും 62 ലേക്ക്
കഴിഞ്ഞ വര്‍ഷം 81-ാം സ്ഥാനത്തുണ്ടായിരുന്ന ഡെല്‍ഹിയാണ് ഈ വര്‍ഷം വലിയ മുന്നേറ്റം നടത്തി ഈ വര്‍ഷം 62-ാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. കാനഡയിലെ വാന്‍കൂവര്‍ ആസ്ഥാനമായ റസൊണന്‍സ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡ് നടത്തിയ സര്‍വ്വേയിലാണ് ഇത്.
ഡെസ്റ്റിനേഷന്‍ ഡെവലപ്മെന്‍റ്, ബ്രാൻഡിംഗ്, മാർക്കറ്റിംഗ്, ഡിസൈൻ, ടൂറിസം, ഡാറ്റ, ട്രാവല്‍ റിപ്പോർട്ടുകൾ തുടങ്ങിയ കാര്യങ്ങളിലാണ് റസൊണന്‍സ് കണ്‍സള്‍ട്ടന്‍സി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
സാന്‍ഫ്രാന്‍സിസ്കോ മുതല്‍ സെന്‍റ് പീറ്റേഴ്സ് ബര്‍ഗ് വരെ ഡല്‍ഹി
മാനദണ്ഡങ്ങളിങ്ങനെ
ആദ്യ പത്ത്
2. ന്യൂയോർക്ക്
3.പാരിസ്
4.മോസ്കോ
5. ടോക്കിയോ
6.ദുബായ്
7.സിംഗാപൂർ
8. ബാഴ്സലോണ
9.ലോസ് ഏഞ്ചൽസ്
10.മാഡ്രിഡ്
62-ാം സ്ഥാനത്തുള്ള ഡൽഹിയാണ് പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ നഗരം. ഈ നഗരങ്ങൾക്ക് പുറമെ, സാൻ ഫ്രാൻസിസ്കോ, ആംസ്റ്റർഡാം, അബുദാബി, ടൊറന്റോ, പ്രാഗ്, വാഷിംഗ്ടൺ ഡിസി, റോം, സെന്റ് പീറ്റേഴ്സ്ബർഗ് എന്നിവയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.



Click it and Unblock the Notifications












