Search
  • Follow NativePlanet
Share
» » മലബാർ റിവർ ഫെസ്റ്റിവൽ ജൂലൈ 25 മുതൽ, കോഴിക്കോട് ഇനി കയാക്കിങ്ങിന്‍റെ ആവേശത്തിലേക്ക്

മലബാർ റിവർ ഫെസ്റ്റിവൽ ജൂലൈ 25 മുതൽ, കോഴിക്കോട് ഇനി കയാക്കിങ്ങിന്‍റെ ആവേശത്തിലേക്ക്

കോഴിക്കോട് ഇനി ആവേശത്തിന്‍റെ നാളുകളാണ്. ലോകമെമ്പാടും നിന്നുള്ള സാഹസിക സഞ്ചാരികളെ ഇവിടേക്ക് എത്തിക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന് ജില്ല ഒരുങ്ങുകയാണ്. ആവേശത്തിന്‍റെ തുഴയെറിയുന്ന പത്താമത് മലബാർ റിവർ ഫെസ്റ്റിവൽ ജൂലൈ 25 മുതൽ ആരംഭിക്കും. തുഷാരഗിരിയിൽ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി നടക്കുന്ന ഫെസ്റ്റിവൽ കേരളത്തിലെ എണ്ണംപറഞ്ഞ അഡ്വഞ്ചർ ഫെസ്റ്റിവലുകളിലൊന്നാണ്.

സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും (കെ എ ടി പി എസ്) ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡി ടി പി സി) ത്രിതല പഞ്ചായത്തുകളും ചേർന്ന് നടത്തുന്ന മലബാർ റിവർ ഫെസ്റ്റിവൽ 2024 ജൂലൈ 25 മുതൽ 28 വരെയാണു നടക്കുന്നത്. പ്രീ- ഇവന്‍റുകൾ ഉൾപ്പെടെ ഇത്തവണ ആഘോഷമായ പരിപാടികളാണ് ഫെസ്റ്റിവലിൽ സംഘടിപ്പിക്കുക.
അന്താരാഷ്ട്ര താരങ്ങളടക്കമുള്ളവർ ഫെസ്റ്റിവലിന്‍റെ ഭാഗമാകും. ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷനാണ് റിവർ ഫെസ്റ്റിന് സാങ്കേതികസഹായം നൽകുന്നത്.

Malabar River Festival 2024 From July 25 Location Pre-Events And Schedule

ദക്ഷിണേന്ത്യയിൽ വൈറ്റ് വാട്ടർ കയാക്കിങ്ങ് പ്രോത്സാഹിപ്പിക്കുക, അന്താരാഷ്ട്ര തലത്തിൽല ശ്രദ്ധ നേടുക എന്നീ ലക്ഷ്യങ്ങളാണ് മലബാർ റിവർ ഫെസ്റ്റിവലിനുള്ളത്. ഈ വർഷം 20ൽ അധികം രാജ്യങ്ങളിൽനിന്നുള്ള അന്താരാഷ്ട്ര റൈഡർ മാരെയും നൂറിലധികം ദേശീയ കയാക്കർമാരെയുമാണ് പ്രതീക്ഷിക്കുന്നത്. എട്ട് രാഷ്ട്രങ്ങളിൽ നിന്നുള്ള 11 അന്താരാഷ്ട്ര കയാക്കർമാർ ഇതിനകം തന്നെ പങ്കാളിത്തം ഉറപ്പാക്കി. പുലിക്കയം ചാലിപ്പുഴയിൽ കയാക്കിങ് പരിശീലനവും ആരംഭിച്ചിട്ടുണ്ട്.

പുലിക്കയത്ത് ചാലിപ്പുഴയിലും തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറ ഇലന്തുകടവ് ഇരുവഞ്ഞിപ്പുഴയിലുംചക്കിട്ടപാറ പഞ്ചായത്തിലെ മീൻതുള്ളി പാറയിൽ കുറ്റ്യാടി പുഴയിലുമാണു മത്സരങ്ങൾ. ചക്കിട്ടപാറയിലെ മീൻതുള്ളിപ്പാറയിലും (ഫ്ലാറ്റ് വാട്ടർ കയാക്കിങ്) കയാക്കിങ് അരങ്ങേറും.

ഒളിംപിക് മത്സരയിനങ്ങളായ സ്‌ലാലം, എക്സ്ട്രീം സ്‌ലാലം എന്നിവ ചാലിപ്പുഴയിലും ടൗൺ റിവർ, ബോട്ടർ ക്രോസ് എന്നിവ ഇരുവഞ്ഞിപ്പുഴയിലും ഫ്രീസ്റ്റൈൽ മത്സരം കുറ്റ്യാടി പുഴയിലും നടക്കും.
ഫെസ്റ്റിവൽ, പ്രീ-ഇവന്റുകൾ ഉൾപ്പെടെ ഇത്തവണ വിപുലമായി എട്ട് ഗ്രാമപഞ്ചായത്തുകളിലും (കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂർ, പുതുപ്പാടി, ഓമശ്ശേരി, ചക്കിട്ടപ്പാറ) മുക്കം മുനിസിപ്പാലിറ്റിയിലുമായാണ് നടക്കുക.

മലബാർ റിവർ ഫെസ്റ്റിവൽ പ്രീ- ഇവന്‍റുകൾ

ഫെസ്റ്റിവലിന് മുന്നോടിയായി വലിയ പ്രീ ഇവന്‍റുകളാണ് ഈ വര്‍ഷം സംഘടിപ്പിക്കുന്നത്. മുൻവർഷങ്ങളില്‌ ഉണ്ടായിരുന്നതിനേക്കാൾ പ്രീ- ഇവന്‍റുകൾ ഇത്തവണ സംഘടിപ്പിക്കും. ഫ്രിസ്ബീ, എംടിബി (മൗണ്ടൻ ബൈക്ക്), സൈക്കിൾ റാലി, വാട്ടർപോളോ, നീന്തൽ, ഓഫ് റോഡ് ദേശീയ ചാമ്പ്യൻഷിപ്പ്, ഓഫ് റോഡ് സംസ്ഥാന ചാമ്പ്യൻഷിപ്പ്, ചൂണ്ടയിടൽ, വള്ളംകളി, പർവതാരോഹണത്തിൽ പരിശീലനം, മഴനടത്തം, റഗ്ബി, മഡ് ഫുട്ബോൾ, ഓഫ് റോഡ് ജീപ്പ് സഫാരി, മോട്ടോർ സൈക്കിൾ റാലി, സൈക്കിൾ റാലി എന്നിവയാണ് പ്രധാന പ്രീ-ഇവന്ററുകൾ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kozhikode kayaking monsoon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+