കൊവിഡിനെ തുടര്‍ന്ന് രണ്ടു വര്‍ഷം നീണ്ട അടച്ചിടലിനു ശേഷം അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി അതിര്‍ത്തികള്‍ തുറക്കുവാനൊരുങ്ങി മലേഷ്യ. രണ്ടു ഡോസ് വാക്സിനും സ്വീകരിച്ച സഞ്ചാരികള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ മലേഷ്യയിലേക്ക് പോകാം. 2020 മാര്‍ച്ചിലായിരുന്നു മലേഷ്യ അടച്ചത്.

സാധുവായ യാത്രാരേഖകളുള്ള പൗരന്മാര്‍ക്ക് കൊവിഡ് മഹാമാരിക്ക് മുന്‍പുണ്ടായിരുന്നതുപോലെ രാജ്യത്ത് പ്രവേശിക്കുവാനും പുറത്തുപോകുവാനും കഴിയുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഇസ്മായിൽ സാബ്രി യാക്കോബ് പറഞ്ഞിരുന്നു. കൂടാതെ, വിദേശികൾ ഇനി മുതൽ മൈ ട്രാവല്‍ പാസ് (MyTravelPass) ന് അപേക്ഷിക്കേണ്ടതില്ലന്നും വരുന്ന മാസം മുതല്‍ അത് നിർത്തലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും സാധുതയുള്ള യാത്രാ രേഖകൾ ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ മലേഷ്യയും കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞ് വിനോദ സഞ്ചാരം പഴയപടിയിലേക്ക് കൊണ്ടുവരുന്ന രാജ്യങ്ങളുടെ പട്ടികയിലെത്തി.
രാജ്യത്തെ ഉയര്‍ന്ന വാക്സിനേഷന്‍ നിരക്ക്, - മുതിര്‍ന്നവരില്‍ 64% പേർക്ക് ബൂസ്റ്റർ ഷോട്ടുകൾ ലഭിച്ചു, സമ്പദ് വ്യവസ്ഥയുടെ സങ്കോചം തുടങ്ങിയ കാര്യങ്ങളാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിലേക്ക് സര്‍ക്കാരിനെ നയിച്ചത്.
മലേഷ്യയില്‍ പ്രവേശിക്കുമ്പോള്‍ ശ്രദ്ധിക്കുവാന്‍
ഏപ്രിൽ 1 മുതൽ പൂർണമായും വാക്സിനേഷൻ എടുത്ത യാത്രക്കാർക്ക് ക്വാറന്റൈൻ ആവശ്യമില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാം.
പൂർണ്ണമായി വാക്‌സ് ചെയ്‌ത യാത്രക്കാർ 48 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത തങ്ങളുടെ നെഗറ്റീവ് ആർടി പിസിആർ പരിശോധനാ ഫലവും, എത്തിച്ചേർന്നതിന് ശേഷം 24 മണിക്കൂറിനുള്ളിൽ കോവിഡ്-19 റാപ്പിഡ് ടെസ്റ്റ് കിറ്റ്-ആന്റിജൻ (ആർടികെ-എജി) ടെസ്റ്റും കൊണ്ടുവരണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












