യാത്രകൾ കൂടുതൽ എളുപ്പമാക്കി മംഗലാപുരത്ത് നിന്നും രാമേശ്വരത്തിന് പ്രതിവാര ട്രെയിൻ സർവീസിന് അനുമതി. യാത്രക്കാരുടെ നീണ്ട കാലത്തെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുന്നത്. കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം സെക്കന്തരാബാദില്‍ ചേര്‍ന്ന റെയില്‍വേ ടൈംടേബിള്‍ കമ്മിറ്റി മംഗലാപുരം-രാമേശ്വരം ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന് അനുമതി നല്‍കിയിരുന്നു.
മംഗലാപുരം-രാമേശ്വരം സർവീസ് ആരംഭിക്കുന്ന തിയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. രാമേശ്വരം, ധനുഷ്കോടി, മധുര, പൊള്ളാച്ചി, കൊടൈക്കനാൽ, ഏർക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നവർക്ക് ഈ സർവീസ് വളരെ പ്രയോജനപ്പെടും. തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പരിഗണിക്കാവുന്ന ട്രെയിൻ ആയി മംഗലാപുരം-രാമേശ്വരം എക്സ്പ്രസ് മാറുമെന്നാണ് പ്രതീക്ഷ.

മംഗളൂരു - രാമേശ്വരം പ്രതിവാര എക്സ്പ്രസ് 16622
മംഗളൂരു - രാമേശ്വരം പ്രതിവാര എക്സ്പ്രസ് (ട്രെയിൻ നമ്പർ 16622) എല്ലാ ശനിയാഴ്ചകളിലും രാത്രി 7.30 ന് മംഗലാപുരത്ത് നിന്ന് യാക്ര ആരംഭിക്കും. പിറ്റേന്ന് ഞായറാഴ്ച പകൽ 11.45 ന് രാമേശ്വരത്ത് എത്തിച്ചേരും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ഒഡൻചത്രം, ഡിണ്ടിഗൽ, മധുരൈ, മൻമദുരൈ, രാമനാഥപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
രാമേശ്വരം-മംഗളുരു പ്രതിവാര എക്സ്പ്രസ് 16621
തിരികെ രാമേശ്വരത്തു നിന്നും ഞായറാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ 5.50-ന് മംഗളൂരുവിൽ എത്തിച്ചേരും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ഒഡൻചത്രം, ഡിണ്ടിഗൽ, മധുരൈ, മൻമദുരൈ, രാമനാഥപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
മംഗളൂരു - രാമേശ്വരം പ്രതിവാര എക്സ്പ്രസ്
യാത്രക്കാരുടെ സുഗമമായ യാത്ര ഉറപ്പു വരുത്തുന്നതിന് എസി കോച്ചുകൾ, ജനറൽ കോച്ചുകൾ. സ്ലീപ്പർ കോച്ചുകൾ
തുടങ്ങിയവയുണ്ട്. ഏഴ് സ്ലീപ്പർ, നാല് ജനറൽ കോച്ച് ഉൾപ്പെടെ 22 കോച്ചുകളാണ് ആകെയുള്ളത്.
നിലവിലെ അവസ്ഥ
നിലവിൽ കേരളത്തിൽ നിന്നും രാമേശ്വരത്തേയ്ക്കുള്ള യാത്ര ബുദ്ധിമുട്ടേറിയതാണ്. ട്രെയിൻ മാർഗമാണെങ്കിലും വളഞ്ഞു ചുറ്റിയുള്ള യാത്രയായതിനാൽ പലരും രാമേശ്വരം യാത്ര പ്ലാനിൽ നിന്നേ ഒഴിവാക്കിയിരുന്നു. കേരളത്തില്‍ നിന്നുള്ള യാത്രക്കാർക്ക് രാമേശ്വരം പോകണമെങ്കില്‍ കോയമ്പത്തൂരിലോ അല്ലെങ്കിൽ കന്യാകുമാരിയിലോ പോയി ട്രെയിൻ കയറി വേണമായിരുന്നു പോകാൻ. പുതിയ ട്രെയിൻ വരുന്നതോടെ കാസർകോഡ് മുതൽ പാലക്കാട് വരെയുള്ള ജില്ലക്കാർക്ക് അവരവരുടെ ജില്ലയിൽ നിന്ന് തന്നെ ട്രെയിൻ കയറാൻ കഴിയും,
രാമേശ്വരം
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആത്മീയ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് രാമേശ്വരം. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയുടെ ഭാഗമായ ഇവിടെയാണ് ശ്രീരാമൻ ശ്രീലങ്കയിലേക്ക് രാമസേതു പാലം നിർമ്മിച്ചതെന്നാണ് വിശ്വാസം. രാമനെ ഈശ്വരനായി ആരാധിക്കുന്ന ഇടമാണ് രാമേശ്വരമെന്നാണ് വിശ്വാസം. രാമനാഥ സ്വാമി ക്ഷേത്രം, ഗന്ധമദന പർവ്വതം, വില്ലൂണ്ടി തീർഥം, ജഡാ തീർഥം, ലക്ഷ്മണ തീർഥ തുടങ്ങിയ നിരവധി സ്ഥലങ്ങൾ ഇവിടെ സന്ദർശിക്കാനുണ്ട്.
ധനുഷ്കോടി
പ്രേതനഗരം എന്നു വിളിക്കപ്പെടുന്ന ധനുഷ്കോടി സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ്. രാമേശ്വരത്തു നിന്നും 20 കിലോമീറ്റർ ദൂരത്തിലാണ് ധനുഷ്കോടി സ്ഥിതി ചെയ്യുന്നത്. ധനുഷ്കോടിയിൽ നിന്ന് ശ്രീലങ്കയിലേക്ക് കടൽവഴി വെറും 18 കിലോമീറ്ററാണ് ദൂരം. 1964 ഡിസംബര്‍ 22ന് മുൻപ് വരെ സാമാന്യം തിരക്കേറിയ ഒരിടമായിരുന്നു ധനുഷ്കോടി. ഇവിടെ താമസിച്ചിരുന്ന ഏകദേശം രണ്ടായിരത്തോളം മനുഷ്യരെ ഒറ്റയടിത്ത് കടലിന് വിട്ടുകൊടുത്ത കൂറ്റൻതിരമാല വീശിയടിച്ച് ധനുഷ്കോടിയെ പ്രേതനഗരമാക്കി മാറ്റി.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













