Search
  • Follow NativePlanet
Share
» »പിച്ചാവരത്തെ കണ്ടൽക്കാടുകളും ബോട്ടുയാത്രയും

പിച്ചാവരത്തെ കണ്ടൽക്കാടുകളും ബോട്ടുയാത്രയും

By Maneesh

ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാട് പശ്ചിമ ബംഗളിലെ സുന്ദർബൻ ആണ്. അതു കഴിഞ്ഞാൽ ഏറ്റവും വലിയ കണ്ടൽക്കാട് സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെ പിച്ചാവരത്തിലാണ്. അതുകൊണ്ട് തന്നെ തമിഴ്നാട് സന്ദർശിക്കുമ്പോൾ പിച്ചാവരത്ത് കൂടി ഒന്ന് കറങ്ങുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത് മറക്കാനാവാത്ത സഞ്ചാര അനുഭവങ്ങൾ ആയിരിക്കും. നിങ്ങൾ പ്രകൃതിസ്നേഹിയായ യഥാർത്ഥ സഞ്ചാരിയാണെങ്കിൽ പിച്ചാവരത്തേക്കുള്ള യാത്ര ഒഴിവാക്കരുത്.

എവിടെയാണ് ഈ കണ്ടൽക്കാട്

തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ ഉൾപ്പെട്ട ഒരു തീരപ്രദേശ ഗ്രാമമാണ് പിച്ചാവരം. തമിഴ്നാട്ടിലെ പ്രശസ്ത ക്ഷേത്ര നഗരമായ ചിദംബരത്തി‌ൽ നിന്ന് വളരെ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാം. ചിദംബരത്തിൽ നിന്ന് 14 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം. ഏകദേശം 2800 ഏക്കറിലായി കായലിൽ ചെറുതുരുത്തുകളായാണ് ഈ കണ്ടൽക്കാടുകൾ നിറഞ്ഞ് നിൽക്കുന്നത്.

Tamil Nadu, Boating, തമിഴ് നാട്, ബോട്ട് യാത്ര

Photo Courtesy: Karthik Easvur

കാഴ്ചകാണാൻ ബോട്ടുകൾ

പിച്ചാവരത്തെ കണ്ടൽക്കാടുകൾ കാണാൻ ബോട്ടുയാത്രയാണ് ഏറ്റവും നല്ലത്. പിച്ചാവരത്ത് എത്തുന്ന സഞ്ചാരികളെ ഉദ്ദേശിച്ച് തമിഴ്നാട് ടൂറിസം വകുപ്പ് ഇവിടെ ബോട്ട് സർവീസ് നടത്തുന്നുണ്ട്. ഈ ബോട്ടിലേറി കണ്ടൽക്കാഴ്ചകൾ കാണാം. മോട്ടോർ ബോട്ടുകളും തുഴയുന്ന ബോട്ടുകളും ഇവിടെ വാടകയ്ക്ക് ലഭിക്കും. രാവിലെ ഒൻപത് മുതൽ വൈകുന്നേരം 6 മണി വരെയാണ് ബോട്ട് സവാരിക്കുള്ള സമയം.

പിച്ചാവരത്തെ പക്ഷിക്കൂട്ടങ്ങൾ

ആയിരക്കണക്കിന് പക്ഷികളുടെ വിഹാരകേന്ദ്രം കൂടിയാണ് പിച്ചാവരം. അതിനാൽ പക്ഷി നിരീക്ഷകരുടെ ഇഷ്ടകേന്ദ്രം കൂടിയാണ് ഇവിടം. ദേശടന പക്ഷികൾ എത്താറുള്ള നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടെ സന്ദർശിക്കാൻ ഏറ്റവും നല്ലത്.

Tamil Nadu, Boating, തമിഴ് നാട്, ബോട്ട് യാത്ര

Photo Courtesy: Karthik Easvur

പിച്ചാവരത്ത് എത്തിച്ചേരാൻ

ചെന്നൈയിൽ നിന്ന് ഈസ്റ്റ്കോസ്റ്റ് റോഡിലൂടെ 230 കിലോമീറ്റർ യാത്ര ചെയ്താൽ പിച്ചാവരത്ത് എത്തിച്ചേരാം. തിണ്ടിവനം, പോണ്ടിച്ചേരി എന്നി സ്ഥലങ്ങൾ പിന്നിട്ട് വേണം ഇവിടെ എത്തിച്ചേരാൻ. പിച്ചാവരത്തിന് ഏറ്റവും അടുത്തുള്ള നഗരം 14 കിലോമീറ്റർ അകലെയുള്ള ചിദംബരമാണ്.

യാത്രാ വിവരങ്ങൾ

ചെന്നൈയിൽ നിന്നാണ് യാത്ര ചെയ്യുന്നതെങ്കിൽ ഏകദേശം അഞ്ച് മണിക്കൂർ വേണം ഇവിടെ എത്തിച്ചേരാൻ, അതിനാൽ അതിരാവിലെ തന്നെ യാത്ര പുറപ്പെടുന്നതാണ് നല്ലത്. ഒരു മണിക്കൂർ ബോട്ട് യാത്ര നടത്തിയാൽ മാത്രമേ രണ്ട് മൂന്ന് കിലോമീറ്റർ പടർന്ന് കിടക്കുന്ന കണ്ടൽ വനങ്ങൾ കണ്ടു തീർക്കാൻ കഴിയുകയുള്ളു.

Tamil Nadu, Boating, തമിഴ് നാട്, ബോട്ട് യാത്ര

Photo Courtesy: VasuVR

എപ്പോൾ പോകണം

വർഷത്തിൽ ഏതുകാലവസ്ഥയിലും പോകാൻ പറ്റിയ സ്ഥലമാണ് പിച്ചവാരം. എന്നിരുന്നാലും നവംബർ മുതൽ ഫെബ്രുവരി വരേയുള്ള സമയമാണ് ഇവിടം സഞ്ചരിക്കാൻ ഏറ്റവും അനുയോജ്യം. തമിഴ് നാട്ടിലെ ചൂടിന് അ‌ൽപ്പം ശമനം ഉണ്ടാകുന്ന ഇക്കാലത്താണ് ദേശാടന പക്ഷികൾ എത്താറുള്ളതും.

കായൽ വിശേഷം

അധികം ആഴം ഇല്ലാത്തതാണ് പിച്ചാവരത്തിലെ കായൽ. ഏകദേശം രണ്ട് മൂന്ന് അടി താഴ്ചയെ ഈ കായലിന് ഉള്ളു. അതിനാൽ ബോട്ടുയാത്രയിൽ ഭയക്കേണ്ട ആവശ്യമില്ല. മാത്രമല്ല കുട്ടികൾക്ക് ലൈഫ് ജാക്കറ്റും നൽകാറുണ്ട്.

Tamil Nadu, Boating, തമിഴ് നാട്, ബോട്ട് യാത്ര

Photo Courtesy: Samadolfo

താമസം സൗകര്യം

പിച്ചാവരം എന്ന സ്ഥലം ചെറിയ ഒരു ഗ്രാമമാണ് അതിനാൽ ഇവിടെ ഹോട്ടലുകൾ ഒന്നും ലഭ്യമല്ല. സമീപ നഗരമായ ചിദംബരത്ത് പോയാൽ നിങ്ങൾക്ക് താമസിക്കാൻ നല്ല ഹോട്ടലുകൾ ലഭ്യമാണ്. ചിദംബരത്തെ ഹോട്ടൽ നിരക്കുകൾ പരിശോധിക്കാം.

സമീപ സ്ഥലങ്ങൾ

പിച്ചാവരത്തിന് സമീപത്തായി തീർച്ചയായും യാത്ര ചെയ്യേണ്ട നിരവധി സ്ഥലങ്ങൾ ഉണ്ട്. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ, പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങൾ, ബീച്ചുകൾ അങ്ങനെയുള്ള നിരവധി സ്ഥലങ്ങളെക്കുറിച്ച് മനസിലാക്കാം.

ഈസ്റ്റ് കോസ്റ്റ് റോഡ്

ചെന്നൈയിൽ നിന്ന് ഈസ്റ്റ്കോസ്റ്റ് റോഡിലൂടെ യാത്ര ചെയ്യുമ്പോൾ കാണാൻ കഴിയുന്ന കാഴ്ചകൾ ഏതൊക്കെയാണെന്ന് അറിയാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+