മാർച്ച് 2024- നീണ്ട വാരാന്ത്യങ്ങളോ കാര്യമായ അവധികളോ ഒന്നുമില്ലാത്ത ഒരു മാസമാണല്ലോ ഈ ഫെബ്രുവരി. അതിനു ശേഷം ആ കുറവ് കൂടി നികത്തുവാൻ അവധികളും ലോങ് വീക്കെൻഡുമായാണ് മാർച്ച് മാസം വരുന്നത്. ഈ മാർച്ച് ഹോളിഡേ ഏതൊക്കെയെന്ന് നോക്കി നേരത്തെ തന്നെ ഇത്തവണ നമുക്ക് യാത്രകൾ പ്ലാൻ ചെയ്താലോ..
നീണ്ട അവധി ദിവസങ്ങൾ ഇല്ലെങ്കില്‍ത്തന്നെയും ഒന്നോ രണ്ടോ ദിവസം ലീവ് എടുത്താൽ യാത്രകൾ പ്ലാൻ ചെയ്യാൻ സാധിക്കുന്ന തരത്തിൽ ഈ ദിവസങ്ങൾ നിങ്ങൾക്ക് മാറ്റിയെടുക്കാം. എന്നാൽ അതിന് ഏതൊക്കെ അവധി ദിവസങ്ങളാണ് വരുന്നതെന്നും ഏത് ദിവസം ലീവ് എടുത്താൽ അതിനെ ഒരു വെക്കേഷൻ മോഡിലേക്ക് മാറ്റാമെന്നും അറിഞ്ഞിരിക്കണം.

നാട്ടിൽ കുട്ടികൾക്ക് സ്കൂൾ അടയ്ക്കുന്ന സമയം കൂടിയാണ് മാർച്ച് മാസം. ശിവരാത്രി അവധി കൂടാതെ, ഈസ്റ്റർ വാരാന്ത്യവും ഈ മാസം തന്നെയാണ്. ഇതാ ഈ മാർച്ച് മാസത്തിലെ അവധികൾ ഏതൊക്കെയെന്നും എങ്ങനെ പ്ലാൻ ചെയ്യണമെന്നും നോക്കാം,
മാർച്ച് 2024 വാരാന്ത്യങ്ങള്‍
രണ്ട് വാരാന്ത്യങ്ങളാണ് മാർച്ച് മാസത്തിൽ ഉള്ളത്. ശിവരാത്രിയോട് അടുപ്പിച്ച് വരുന്നതാണ് ആദ്യ വാരാന്ത്യം. മാർച്ച് 8ന് ശിവരാത്രി 9 ശനിയാഴ്ച, തുടർന്ന് വരുന്ന ഞായറും കൂട്ടുമ്പോൾ മൂന്ന് ദിവസം നിങ്ങൾക്ക് ലഭിക്കും. ഇനി നിങ്ങളുടെ പ്ലാൻ അനുസരിച്ചുള്ള യാത്ര പോകാൻ ഒരു ദിവസം കൂടി വേണമെന്നുണ്ടെങ്കിൽ മാർച്ച് 7 വ്യാഴാഴ്ചയോ അല്ലെങ്കിൽ 11 തിങ്കളാഴ്ചയോ ഒരവധിയെടുക്കാം.
ഈസ്റ്റർ ദിവസങ്ങളാണ് അടുത്ത നീണ്ട വാരാന്ത്യം. ദു:ഖവെള്ളി, ശനി, ഈസ്റ്റർ ഞായറാഴ്ച എന്നീ ദിവസങ്ങൾ കേരളത്തില് മിക്ക സ്ഥാപനങ്ങൾക്കും അവധിയാണ്. നീണ്ട ഒരു യാത്ര പോകുവാൻ ഈ മൂന്നു ദിവസങ്ങൾ ന്നെ ധാരാളം. മാത്രമല്ല, തുടർന്ന് വകുന്ന തിങ്കളാഴ്ചയായ ഏപ്രിൽ 1 ഉം അവധി ദിവസമാണ്. പെസഹാ വ്യാഴാഴ്ച കൂടി ലീവ് കിട്ടുകയാണെങ്കിൽ ആകെ അഞ്ച് ദിവസം അവധി.
എന്തുകൊണ്ട് മാർച്ചിൽ യാത്ര ചെയ്യണം
സമ്മർ യാത്രകളുടെ സമയമാണ് മാർച്ച് മാസം. ചൂട് പൊതുവേ മിതമായുള്ള സമയമായതിനാൽ യാത്രകൾക്ക് പറ്റിയ സമയമാണിത്. തിരക്കേറിയ സമ്മർ യാത്രാ സീസൺ ആരംഭിക്കുന്നതിനു തൊട്ടുമുൻപുള്ള സമയമാണിത്. അതുകൊണ്ടു തന്നെ സീസൺ റഷ് ഇല്ലാതെ, മികച്ച ഡീലിൽ സ്ഥലങ്ങൾ സന്ദർശിക്കാനും യാത്ര ചെയ്യാനും പറ്റിയ സമയമാണ് മാർച്ച് മാസം.
തെയ്യങ്ങളുടെ സമയം
നാട്ടിലെ ആഘോഷങ്ങളിലും പരിപാടികളിലുമായി പങ്കെടുക്കാനാണ് നിങ്ങൾക്ക് താല്പര്യമെങ്കിൽ കണ്ണൂർ, കാസർകോഡ് ജില്ലകളിലെ തെയ്യം ആഘോഷങ്ങളിൽ പങ്കെടുക്കാം., മാർച്ച് മാസത്തിൽ നിരവധി ക്ഷേത്രങ്ങളിലും കാവുകളിലും ഒരുപാട് തെയ്യങ്ങളും ഉത്സവങ്ങളും വരുന്നുണ്ട്.
മലയാളികൾ വെക്കേഷൻ ഡെസ്റ്റിനേഷനായി മാറിയ ദുബായ് സന്ദർശിക്കാൻ പറ്റിയ സമയം കൂടിയാണ് മാർച്ച് മാസം. ചൂട് കൂടുന്നതിനു മുമ്പുള്ള, നോമ്പ് ആരംഭിക്കുന്ന ഈ മാസത്തിൽ വേനലിന് മുന്‍പായുള്ള ഒരുപാട് ഫെസ്റ്റിവലുകളും ഫ്ലീ മാർക്കറ്റുകളും സഫാരികളും ഒക്കെയുള്ള കാര്യങ്ങൾ വളരെ സജീവമാണ്. ദുബായുടെ കുളിരിൽ ഗ്ലോബൽ വില്ലേജ് സന്ദർശിക്കാനും പറ്റിയ സമയം കൂടിയാണിത്.
ശിവരാത്രി ആഘോഷം
ശിവരാത്രിയോടെ ആണല്ലോ മാര്‍ച്ചിലെ നീണ്ട വാരാന്ത്യങ്ങൾക്ക് തുടക്കമാകുന്നത്. ക്ഷേത്രങ്ങളിൽ പ്രത്യേക ചടങ്ങളുകളും ആഘോഷങ്ങളും ഈ സമയത്തുണ്ടായിരിക്കും. നീണ്ട യാത്രകൾ പോകാൻ പറ്റിയ അവസരമല്ല എന്നുണ്ടെങ്കിൽ ആഘോഷം നാട്ടിൽതന്നെയാക്കാം.
ഈസ്റ്റർ
ഈസ്റ്റർ ആഘോഷിക്കുന്നതിനു മുൻപ് ദുഖവെള്ളിയുടെ ആചരണങ്ങൾ വിശ്വാസികൾക്ക് പ്രധാനപ്പെട്ടതാണ്. മലമുകളിലേക്ക് കുരിശിന്‍റെ വഴി നടത്തുന്നതാണ് അതിൽ പ്രധാനം. മലയാറ്റൂർ, കുരിശുമല, വാഗമണ്‍ കുരിശുമല, ഉറുകുന്ന് കുരിശുമല, തുമ്പച്ചി മല, കൊട്ടത്തലച്ചി മല എന്നിങ്ങനെ നിരവധി സ്ഥല
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











