Search
  • Follow NativePlanet
Share
» »നട്ടുച്ചയ്ക്കും മഞ്ഞിറങ്ങുന്ന മേഘമല.. കൈയ്യെത്തിപ്പിടിക്കാം മേഘങ്ങളെ.. പക്ഷേ ഊട്ടി 'മോഡിൽ' പോകരുത്..

നട്ടുച്ചയ്ക്കും മഞ്ഞിറങ്ങുന്ന മേഘമല.. കൈയ്യെത്തിപ്പിടിക്കാം മേഘങ്ങളെ.. പക്ഷേ ഊട്ടി 'മോഡിൽ' പോകരുത്..

പകൽ മുഴുവനും കുന്നിറങ്ങി വരുന്ന മേഘങ്ങളുടെ നാട്.. വളഞ്ഞു കിടക്കുന്ന ചുരം കയറിയെത്തുന്ന അത്ഭുത ലോകം. മലയാളികൾക്ക് കൗതുകം സമ്മാനിക്കുന്ന ഈ ഇടമാണ് മേഘമല. പേരിലെ വ്യത്യസ്തത തന്നെയാണ് ഇവിടുത്തെ കാഴ്ചകളിലും കാത്തിരിക്കുന്നത്. കാഴ്ചയിലും കാലാവസ്ഥയിലും ഒക്കെ മൂന്നാറിനോട് മത്സരിച്ചു നിൽക്കുന്ന ഇവിടം പക്ഷേ, അധികമായില്ല സഞ്ചാരികളുടെ പ്രിയ ലക്ഷ്യസ്ഥാനമായി മാറിയിട്ട്.

തമിഴ്നാടിന്‍റെ നാടൻ കാഴ്ചകളും കൃഷിയും ഗ്രാമങ്ങളും കണ്ട് പോകുമ്പോൾ മേഘങ്ങളെ മുത്തി നിൽക്കുന്ന തേയിലത്തോട്ടം കണ്ടു കയറിച്ചെല്ലുന്ന ഇടമാണ് നമ്മുടെ മേഘമല. മേഘമലയേക്കാൾ കൗതുകം ഇവിടേക്കുള്ള യാത്രയാണ്. കുമളിയിലെത്തി കമ്പം ചുരമിറങ്ങി ചിന്നമണ്ണൂർ വഴിയാണ് മേഘമലയിലേക്കുള്ള വഴി. ഇടുക്കി യാത്രയിൽ ഒരു പകലും ഒരു രാത്രിയും കൂടി അധികമെടുത്താൽ ആർക്കും ഒന്നു പോയി കണ്ട് വരാം ഈ നാട്.

Meghamalai Travel

PC: Tamilnadu Tourism

പച്ചയാണ് മേഘമലെയുടെ നിറം. തേയിലക്കാടുകൾ മേഘമലയ്ക്ക് സ്നേഹത്തോടെ സമ്മാനിച്ച നിറം. 18 ഹെയർ പിൻ വളവുകൾ താണ്ടി മേഘമലയിലേത്തുക എന്നത് ഒരു ചില്ലറ കാര്യമല്ല. കൊടും വളവും നട്ടുച്ചയ്ക്ക് പോലും മുന്നറിയിപ്പില്ലാതെ എത്തുന്ന കോടമഞ്ഞും പതിവിലും നേരത്തെയെത്തുന്ന സന്ധ്യയും എല്ലാം ചേരുമ്പോൾ മേഘമലയായി. ഒന്നു കയ്യെത്തിപ്പിടിച്ചാൽ മേഘം കയ്യിലെത്തുന്ന ഇടം കൂടിയാണ് ഇവിടം.

മേഘമല യാത്ര

ഒരു മൂന്നാർ യാത്ര പോലെയോ ഊട്ടി ട്രിപ്പ് പോലെയോ ഒക്കെ മനസ്സിൽ കണ്ടാണ് പലരും മേഘമലയുടെ ചുരങ്ങൾ കയറുന്നത്. എന്നാൽ അങ്ങനെയൊരു മനസ്സോടെയാണ് പോകുന്നതെങ്കിൽ മേഘമല നിരാശപ്പെടുത്തും എന്ന കാര്യത്തിൽ സംശയം വേണ്ട. നൈറ്റ് ലൈഫും അടിച്ചുപൊളിയും ഒന്നുമില്ലാതെ, ഏഴുമണി കഴിയുമ്പോൾ ലൈറ്റ് അണയുന്ന തീര്‍ത്തും ഗ്രാമീണ പ്രദേശമണ് മേഘമല. അതുകൊണ്ടു തന്നെ ഇക്കാര്യങ്ങൾ അറിയാതെ വന്നാൽ മേഘമല യാത്ര വൻ നിരാശയായിരിക്കും നല്കുക.

Meghamalai Travel Tips

PC:Vinoth Chandar

മേഘമല യാത്രയിൽ അറിയേണ്ടത്

തീർത്തും ഗ്രാമീണ പ്രദേശമായ മേഘമലയിലേക്ക് നിങ്ങള്‌ ഒരിക്കലും ഒരടിച്ചുപൊളി മൂഡിൽ പോകരുത്. ഈ പ്രദേശത്തിന്‍റെ ശാന്തതയും മനോഹാരിതയും ആസ്വദിക്കുക, ഇവിടേക്കുള്ള രസകരമായ റോഡ് ട്രിപ്പിൽ മാറിമാറി വരുന്ന കാഴ്ചയും കാലാവസ്ഥയും നേരിട്ടറിയുക എന്നിങ്ങനെയൊക്കെയുള്ള ലക്ഷ്യങ്ങൾ ആയിരിക്കണം മേഘമല യാത്രയില് നിങ്ങൾക്കുണ്ടായിരിക്കേണ്ടത്. അധികം ആളുകളോ ബഹളങ്ങളോ ഒന്നുമില്ലാത്ത, തിരക്ക് കണ്ടിട്ടുപോലുമില്ലാത്ത ഈ നാട് സഞ്ചാരികളിൽ നിന്ന് ആവശ്യപ്പെടുന്നതും ഈ ശാന്തത തന്നെയാണ്.

ഹെയർപിൻ വളവ് കയറുമ്പോൾ

താഴ്വാരത്തെ ചെക്ക് പോസ്റ്റിൽ നിന്നും യാത്ര തുടങ്ങിയാൽ പിന്നെ മുകളിലെത്തും വരെ കൂടുതലും വിജനമായ റോഡ് ആണ്.
യാത്ര പ്ലാൻ ചെയ്യുമ്പോൾ രാത്രി മേഘമലയിൽ ചെലവഴിക്കുന്നില്ല എന്നാണെങ്കിൽ അതിരാവിലെ പോയി വൈകിട്ടോടെ തിരിച്ചിറങ്ങുന്ന വിധത്തിൽ വേണം പ്ലാൻ ചെയ്യാൻ. തിരിച്ചിറങ്ങുമ്പോൾ പോകുമ്പോൾ ചെയ്ത പോലെ തന്നെ ചെക്ക് പോസ്റ്റിൽ നിങ്ങളുടെ എക്സിറ്റ് രേഖപ്പെടുത്തണം. വൈകിട്ട് നാല് മണിക്കെങ്കിലും ഇറങ്ങിയാൽ മാത്രമേ അഞ്ചര-ആറ് മണിക്ക് ചെക്ക് പോസ്റ്റിൽ എത്താനാകൂ, അതുകൊണ്ട് ആവശ്യത്തിന് വെള്ളവും ഭക്ഷണവും കയ്യിൽ കരുതുക.

- 5 things You Should Know About High Wavy Mountains In Theni

മേഘമലയിൽ രാത്രിയിൽ താമസിക്കുന്നുണ്ടെങ്കിൽ

ഒരു രാത്രി മേഘമലയിൽ താമസിക്കുന്നുണ്ടെങ്കിൽ രാത്രി താമസത്തിനുള്ള സൗകര്യം മുൻകൂട്ടി ഏർപ്പെടുത്തുക. വളരെ പരിമിതമായ സൗകര്യങ്ങൾ മാത്രം ഉള്ളതിനാൽ ചിലപ്പോൾ മതിയായ സൗകര്യം ലഭിക്കാതെ പോയാക്കാം. ഹോട്ടലുകളും കുറവായതിമാൽ അത്യാവശ്യം ഭക്ഷണം കരുതുക. എന്തുതന്നെയായലും രാവിലെ കയറുന്നത് തന്നെയാണ് നല്ലത്.

എന്താണ് പ്രതീക്ഷിക്കേണ്ടത്

മേഘമലയിൽ ചെല്ലുമ്പോഴുള്ള കാഴ്ചകൾ ചിലപ്പോൾ പ്രതീക്ഷിക്കുന്ന പോലെ ആയിരിക്കില്ല. പ്രകൃതിയിൽ ശാന്തമായി സമയം ചെലവഴിക്കുക എന്ന ലക്ഷ്യത്തിൽ വന്നാലേ ഇവിടം ആസ്വദിക്കാന്‍ സാധിക്കൂ. ഹൈ വേവ്സ്, മേധമല തടാകം, മഹാരാജമേട് വ്യൂ പോയിൻറ് തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ കാണാനുള്ളത്. വഴിയിൽ നിന്ന് കാണുന്നത് കൂടാതെ ഉള്ളിലേക്കും കുറേ കാഴ്ചകളുണ്ട്. ഉള്ളിലേക്കുള്ള സ്ഥലങ്ങളെല്ലാം ഓഫ് റോഡ് യാത്ര ആവശ്യമായതിനാൽ വണ്ടിയുടെ കണ്ടീഷൻ കൂടി പരിഗണിച്ചു വേണം യാത്ര ചെയ്യാൻ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+