Search
  • Follow NativePlanet
Share
» »ഈ യാത്രകൾ നിങ്ങളുടെ പേഴ്സ് കാലിയാക്കില്ല: 2024 ലെ യാത്രകൾക്ക് പറ്റിയ ചെലവ് കുറഞ്ഞ ലോകനഗരങ്ങൾ

ഈ യാത്രകൾ നിങ്ങളുടെ പേഴ്സ് കാലിയാക്കില്ല: 2024 ലെ യാത്രകൾക്ക് പറ്റിയ ചെലവ് കുറഞ്ഞ ലോകനഗരങ്ങൾ

യാത്രകൾ പോകാൻ പ്ലാൻ ചെയ്യുമ്പോൾ പോക്കറ്റ് കാലിയാക്കാതെ എങ്ങനെ പോയി വരാം എന്നാണ് ഏവരും ആദ്യം ചിന്തിക്കുന്നത്. വലിയ ചെലവില്ലാതെ, എന്നാൽ കാഴ്ചകളിലോ അടിസ്ഥാന സൗകര്യങ്ങളിലോ വിട്ടുവീഴ്ച വരുത്താതെ, മനസ്സിനിണങ്ങിയ കാഴ്ചകൾ കണ്ടുവരാൻ സാധിക്കുന്ന സ്ഥലങ്ങൾ ഇഷ്ടംപോലെയുണ്ട്. ഈ 2024 ൽ യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ഏറ്റവും മികച്ച ബജറ്റ്-ഫ്രണ്ട്ലി സ്ഥലങ്ങൾ പരിചയപ്പെട്ടാലോ

വീത്രിഫ്റ്റ് (Wethrift) എന്ന സൈറ്റ് നടത്തിയ ഗവേഷണത്തിലാണ് നിങ്ങളുടെ കീശ കീറാതെ പോയി വരാൻ സാധിക്കുന്ന പത്ത് നഗരങ്ങളെ തിരഞ്ഞെടുത്തത്. സോളോ യാത്ര നടത്താനും ഗ്രൂപ്പ് യാത്രയെങ്കിൽ അങ്ങനെയും പോയി വരാൻ സാധിക്കുന്ന ഈ നഗരങ്ങളെല്ലാം ഏറ്റവും മികച്ച യാത്രാനുഭവം സമ്മാനിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

Most Affordable Travel Destinations of 2024

നേരിട്ടുള്ള ഫ്ലൈറ്റ് റൂട്ടുകളുടെ എണ്ണം, യാത്രക്കാരുടെ തിരക്ക്, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ചെലവ്, പൊതുഗതാഗതത്തിന്റെ താങ്ങാനാവുന്ന വില, ഭക്ഷണത്തിന്റെ വില, ഭക്ഷണശാലകൾ, ഹോട്ടലുകൾ, അപ്പാർട്മെൻറുകൾ,വാരാന്ത്യങ്ങളിൽ രണ്ടുപേർക്ക് താമസത്തിന് ചെലവാകുന്ന തുക എന്നിങ്ങനെയെല്ലാം പരിഗണിച്ച ശേഷമാണ് ഈ നഗരങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്.ഏറ്റവും കൗതുകകരമായ കാര്യം ലോകത്തിലെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലി നഗരങ്ങളിൽ ഒന്നാം സ്ഥാനം നേടിയത് ഇന്ത്യയിൽ നിന്നുള്ള ഒരു നഗരമാണ് എന്നതാണ്.

ആകെ 80 പോയിന്‍റിൽ 69.2 നേടിയാണ് ന്യൂ ഡൽഹി ഒന്നാം സ്ഥാനം നേടിയത്. 145 ഫ്ലൈറ്റ് റൂട്ടുകൾ, ഏകദേശം 200 രൂപയ്ക്കടുത്ത് ഒരു മീലിന് ചെലവ്, 5300 രൂപയ്ക്കടുത്ത് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കാണാനുള്ള ചെലവ്, താമസത്തിന് ഏകദേശം 4100 രൂപ എന്നിങ്ങനെയാണ് ഡല്‍ഹി യാത്രയുടെ ചെലവ് വരിക.

അതേസമയം രണ്ടാം സ്ഥാനം നേടിയ വിയറ്റ്നാമിലെ ഹാനോയിലേക്ക് 61 ഫ്ലൈറ്റ് റൂട്ടുകൾ, ഒരാൾക്ക് 3400 രൂപയ്ക്കടുത്ത് താമസചിലവ്, ഭക്ഷണത്തിന് 180 രൂപ എന്നിങ്ങനെയാണ് ചിലവ് വരികയെന്നാണ് കണക്ക്
മൂന്നാം സ്ഥാനം നേടിയ ഈജിപ്തിലെ കെയ്റോയിലേക്ക് 126 ഫ്ലൈറ്റ് റൂട്ടുകൾ ആണുള്ളത്. വിനോദസഞ്ചാര കേന്ദങ്ങൾ കാണാൻ 4,028 രൂപയാണ് ചെലവാക്കേണ്ടത്. എന്നാൽ ഭക്ഷണ ചെലവായി 407 രൂപയാണ് വേണ്ടിവരിക.

നാലാം സ്ഥാനത്തെത്തിയ ഇസ്താംബൂളിലേക്ക് 303 ഫ്ലൈറ്റ് റൂട്ടുകളാണുള്ളത്. അഞ്ചാം സ്ഥാനത്ത് ഈജിപ്തിലെ ഹർഗാദ, ആറാം സ്ഥാനത്ത ഇന്തോനേഷ്യയിലെ ബാലി, ഏഴാം സ്ഥാനത്ത് തായ്ലൻഡിലെ ബാംങ്കോക്ക്, എട്ടാം സ്ഥാനത്ത് മൊറോക്കോയിലെ മക്കാറേഷ്, ഒൻപതാം സ്ഥാനത്ത് തായ്ലൻഡിലെ തന്നെ ഫുക്കറ്റ്, 10-ാം സ്ഥാനത്ത് ബ്രസീസിലെ റിയോഡി ജനീറോ എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ലോകത്തിലെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ നഗരമായി തിരഞ്ഞെടുക്കപ്പെട്ട ഡൽഹിക്ക് ഒരുപാട് പ്രത്യേകതകളുണ്ട്. ഇന്ത്യാ ഗേറ്റ്, ചെങ്കോട്ട, കുത്തബ് മിനാർ, ഹൗസ് ഖാസ്, ലോട്ടസ് ടെംപിള്‍, ചാന്ദിനി ചൗക്ക്, ജമാ മാസ്ജിദ്, രാഷ്ട്രപതിഭവൻ, സരോജിനി നഗർ മാർക്കറ്റ് എന്നിങ്ങനെ നിരവധി സ്ഥലങ്ങൾ ഇവിടെ കാണാനുണ്ട്.

അതേസമയം ഇറ്റലിയിലെ ഫ്ലോറന്‍സ് ആണ് 2024 ൽ സന്ദർശിക്കാൻ ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരമായി തിരഞ്ഞെടുക്കപ്പെട്ടത്. സഞ്ചാരികളുടെ സ്വപ്ന നഗരമായ ഇവിടെ ഒരു രാത്രി ചെലവഴിക്കാൻ 26,329 രൂപയാണ് ചെലവ് വരിക. പിയാസാലെ മൈക്കലാഞ്ചലോ, ഗാലറി ഡെഗ്ലി ഉഫിസി, സാന്താ മരിയ ഡെൽ ഫിയോറിലെ ബസിലിക്ക തുടങ്ങിയവയും മനോഹരമായ മുന്തിരിത്തോട്ടങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും കാണാനായി ശരാശരി 15,575 രൂപയണ് മുടക്കേണ്ടി വരികയെന്നാണ് കണക്ക്.

നോർത്തേൺ അയര്‍ലൻഡിന്‍റെ കാപിറ്റല്‌ സിറ്റി ആയ ബെല്‍ഫാസ്റ്റ് ആണ് ചെലവേറിയ രണ്ടാമത്തെ നഗരം. ഓസ്ട്രേലിയയിലെ സിഡ്നി, യുഎസ്എയിലെ ന്യൂ യോർക്ക്, യുകെയുടെ തലസ്ഥാനമായ ലണ്ടൻ എന്നിവയാണ് ചെലവേറിയ നഗരങ്ങളിലെ ആദ്യ അഞ്ചിൽ വരുന്ന മറ്റിടങ്ങൾ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel world budget travel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+