ഗൽതാജി ക്ഷേത്രത്തിലേക്ക് ഒരു സന്ദർശനം
ക്ഷേത്രക്കുളങ്ങള്‍ കൊണ്ട് സമ്പന്നമായ ഗൽതാജി ക്ഷേത്ര സന്ദർശനമാണ് ജയ്പൂരിലെത്തിയാൽ ചെയ്തു തീർക്കേണ്ട കാര്യങ്ങളിലൊന്ന്. പിങ്ക് നിറത്തിലുള്ള കല്ലുകൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം പതിനെട്ടാം നൂറ്റാണ്ടിലാണ് നിർമ്മിച്ചത്. ഒരു കൊട്ടാരത്തിന്റെ രൂപത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം അക്കാലത്തെ മനോഹരമായ നിർമ്മിതികളിലൊന്നായാണ് അറിയപ്പെടുന്നത്. കുരങ്ങുകളുടെ ക്ഷേത്രം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.
PC:China Crisis
രാജ്മന്ദിറിൽ നിന്നും ഒരു സിനിമ
ക്ഷേത്ര സന്ദർശനത്തോടെ ജയ്പൂരിലെ ഓഫ് ബീറ്റ് കാര്യങ്ങൾ അവസാനിച്ചു എന്നു കരുതേണ്ട. ഏഷ്യയുടെ അഭിമാനം എന്നറിയപ്പെടുന്ന രാജ്മന്ദിർ സിനിമാ പ്രദർശന ശാലയിലെ ഒരു സിനിമ കാണൽ മാത്രം ജയ്പൂരിലെ യാത്ര അനുഭവം മാറ്റി മറിയ്ക്കുവാൻ. ഇന്ത്യക്കാർ മാത്രമല്ല, വിദേശികളും തേടിയെത്തുന്ന ഇവിടെ കൂടുതലും പ്രദർശിപ്പിക്കുന്നത് ബോളിവുഡ് ചിത്രങ്ങളാണ്. സിനിമ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് മുതൽ ഏഴു ദിവവം വരെ മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യുവാൻ കഴിയും. ജയ്പൂരിന്റെ ഒരു തനിനാടൻ പരിഛേദനം കാണണമെങ്കിലും ഇവിടെ കയറിയാൽ മതി. ആട്ടവും പാട്ടുമായി സിനിമ കാണാനും ഉല്ലസിക്കുവാനും ഒരു പാട് നാട്ടുകാർ എത്താറുണ്ട്.
PC:official site
നഗരത്തിന്‍റെ ചരിത്രം കാണാൻ സിറ്റി പാലസ്
ജയ്പൂരിൻറെ ചരിത്രം തേടിയൊരു യാത്രയാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ സിറ്റി പാലസിലേക്ക് വച്ചു പിടിക്കാം. നഗരത്തിൻറെ ചരിത്രം ഇത്രയധികം നമോഹരമായി മനസ്സിലാക്കുവാൻ പറ്റിയ മറ്റൊരു പ്രദേശമില്ല എന്നതാണ് സത്യം. നഗരത്തിന്റെ പഴയ പ്രാന്തപ്രദേശത്താണ് സിറ്റി പാലസ് സ്ഥിതി ചെയ്യുന്നത്.
PC:TheLastCur8r
നഹർഗഡ് കോട്ടയിൽ നിന്നും കാഴ്ച കാണാം
നഗരത്തിന്റെ സൗന്ദര്യം കണ്ടാൽ മതി എന്നുണ്ടെങ്കിൽ അതിനു പറ്റിയ ഒരിടമുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട നഹർഗഡ് കോട്ടയിൽ നിന്നുള്ള ജയ്പൂരിന്റെ കാഴ്ചകൾ ഇവിടെ എത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ടതാണ്.
PC:vsvinaykumar
മടുക്കുന്ന വരെ ഷോപ്പ് ചെയ്യാൻ ജോഹ്രി ബസാർ
രാജസ്ഥാനിലെത്തിയാൽ ഷോപ്പിങ്ങ് നടത്താതെ മടങ്ങുവാനാവില്ലല്ലോ...കരകൗശല വസ്തുക്കളും വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെയുള്ള ഇവിടുത്തെ മാർക്കറ്റുകൾ ആരുടെയും ഹൃദയം കവരുന്നവയാണ്. വളകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. വിവിധ ഡിസൈനുകളിലുള്ള വളകൾ ഇവിടെ ലഭിക്കും.
PC:renato agostini
ആംബെർ കോട്ട കാണാം
ജയ്പൂരിലെത്തുന്നവരോട് ആംബെർ കോട്ട കാണമെന്നു പറയുന്നത് തന്നെ മണ്ടത്തരമാണ്. ഇവിടെ എത്തിയാൽ മറക്കാതെ പോയി കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണിത്.
ആംബെർ കോട്ടയെക്കുറിച്ച് കൂടുതൽ വായിക്കാം