വിശേഷണങ്ങള്‍ ധാരാളമുണ്ട് കോട്ടയത്തിന്. കോട്ടയുടെ പരിധിയ്ക്കുള്ളില്‍ നിന്ന് വികസിച്ച് ഇന്ന് കാണുന്ന രീതിയിലായ അക്ഷരങ്ങളുടെ ഈ നഗരം വിനോദ സഞ്ചാര രംഗത്ത് നല്കിയിരിക്കുന്ന സംഭാവനകള്‍ ചെറുതല്ല.
റബര്‍ തോട്ടങ്ങളും തടാകങ്ങളും അച്ചടിമാധ്യമങ്ങളും ചേര്‍ന്ന് കോട്ടയത്തിന് ലാന്‍ഡ് ഓഫ് ലെറ്റേഴ്‌സ്,ലാറ്റക്‌സ്, ലേക്‌സ് ആന്‍ഡ് ലെജന്‍ഡ്‌സ് എന്ന വിശേഷണമാണ് നല്കിയിരിക്കുന്നത്. അതിലുപരിയായി യാത്രകളെ സ്‌നേഹിക്കുന്നവര്‍ക്ക് ഗംഭീരമായ കാഴ്ചകളും കോട്ടയം ഒരുക്കുന്നുണ്ട്.
കോട്ടയത്ത് എത്തുന്നവര്‍ ഉറപ്പായും കണ്ടിരിക്കേണ്ട കുറച്ച് കാഴ്ചകളും സ്ഥലങ്ങളും നമുക്ക് പരിചയപ്പെടാം.
ചുമര്‍ചിത്രങ്ങളുടെ നഗരം
ഇന്ത്യയിലെമ്പാടുനിന്നുമുള്ള മുന്നൂറോളം കലാകരന്‍മാര്‍ ചേര്‍ന്ന് നഗരത്തെ ക്യാന്‍വാസാക്കി ചുവര്‍ചിത്രങ്ങളാല്‍ അലങ്കരിക്കുകയായിരുന്നു. ഇവിടുത്തെ പലപ്രധാനപ്പെട്ട കെട്ടിടങ്ങളും ക്ഷേത്രങ്ങളും ലൈബ്രറികളും പൊതുഇടങ്ങളും ഇപ്പോള്‍ ചുവര്‍ചിത്രങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്.
ജുമാ മസ്ജിദ്
സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്
കേരളാ വാസ്തുവിദ്യയുടെയും പോര്‍ച്ചുഗീസ് വാസ്തുവിദ്യയുടെയും മിശ്രണമായ ഈ പള്ളി നഗരത്തില്‍ നിന്നും രണ്ടുകിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
പനച്ചിക്കാട് ക്ഷേത്രം
ഭരണങ്ങാനം
ദക്ഷിണ ഗുരവായൂര്‍ എന്നറിയപ്പെടുന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും അസ്സീസ് ആശ്രമവും ഇവിടുത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളാണ്.
വൈക്കം മഹാദേവ ക്ഷേത്രം
മര്‍മല വെള്ളച്ചാട്ടം
200 അടി മുകളില്‍ നിന്നും പതിക്കുന്ന വെള്ളച്ചാട്ടത്തിനു ചുറ്റുമുള്ള സ്ഥലങ്ങള്‍ റബര്‍ തോട്ടങ്ങളാല്‍ നിറഞ്ഞതാണ്.
കുമരകം
വേമ്പനാട് കായലിന്റെ തീരത്തായുള്ള ദ്വീപുകളുടെ സമൂഹമാണ് കുമരകം എന്നറിയപ്പെടുന്നത്.
കോട്ടയത്തു നിന്നും 16 കിലോമീറ്റര്‍ അകലെയുള്ള കുമരകം സമുദ്രനിരപ്പിനു താഴെയായതിനാല്‍ കേരളത്തിന്റെ നെതര്‍ലന്റെന്നും വിളിപ്പേരുണ്ട്.
കുമരകം പക്ഷിസങ്കേതം
രുചി തേടി കോട്ടയത്തൂടെ കൊതിയൂറും യാത്ര



Click it and Unblock the Notifications













