നവകേരളാ ബസ് തന്നെയാണ് യാത്രകളിലെ താരം. ഇറങ്ങിയ അന്നു മുതല് വാർത്തകളിൽ നിറഞ്ഞ നവകേരളാ ബസ് കോഴിക്കോട്- ബെംഗളൂരു റൂട്ടില്‍ ആദ്യ സര്‍വീസ് നടത്താനൊരുങ്ങുകയാണ്. ഇന്ന് മേയ് അഞ്ച് ഞായറാഴ്ച ബസ് പ്രതിദിന സർവീസ് ആരംഭിക്കുകയാണ്. യാത്രക്കാർ വലിയ ആവേശത്തോടെയാണ് നവകേരളാ ബസിനെ സ്വീകരിക്കുന്നത്. ടിക്കറ്റ് വില്പന ആരംഭിച്ച്
മണിക്കൂറുകൾക്കുള്ളിൽ മുഴുവന് ടിക്കറ്റുകളും വിറ്റുതീർന്നെന്നാണ് റിപ്പോർട്ട്.
ഏതാനം ദിവസങ്ങൾക്കു മുൻപാണ് തിരുവനന്തപുരത്തു നിന്നും ബസ് കോഴിക്കോടിന് വന്നത്. അന്നും യാത്രക്കാർക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാൻ സൗകര്യം അനുവദിച്ചിരുന്നു. കെ എസ് ആർ ടി സിയുടെ അന്തര്‍സംസ്ഥാന സര്‍വീസ് ഗരുഡ പ്രീമിയം ആയാണ് നവകരേളാ ബസ് സർവീസ് നടത്തുന്നത്.

1171 രൂപയാണ് കോഴിക്കോട് നിന്നും ബെംഗളുരുവിനുള്ള ടിക്കറ്റ് നിരക്ക്. ഇതിനൊപ്പം എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബരനികുതിയും യാത്രകാർ ടിക്കറ്റ നിരക്കിനൊപ്പം നല്‍കണം. ആകെ 26 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. അതിൽ തന്നെ ആവശ്യക്കാർ ഏറെയും നവകേരളാ സദസ് യാത്രയിൽ മുഖ്യമന്ത്രിയിരുന്ന് യാത്ര ചെയ്ത സീറ്റിലാണ്. ഡിപ്പോയിൽ വിളിച്ചും നേരിട്ടും ഒക്കെ ഈ സീറ്റ് നിരവധി യാത്രക്കാർ ആവശ്യപ്പെട്ടതായി നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തിരുവന്തപുരം- കോഴിക്കോട് യാത്രയിൽ പോലും ഈ സീറ്റ് നേരത്തെ തന്നെ ബുക്ക് ചെയ്തു പോയിരുന്നു.
നവകേരളാ യാത്രയ്ക്കായി കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റില്‍ ടിയ ബസ് ബെംഗളുരു- കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്നതിനായി സ്റ്റേജ് ക്യാരേജ് പെര്‍മിറ്റിലേക്ക് മാറ്റിയിരുന്നു. ഈ സർവീസിലേക്കായി ബസിൽ ചില മാറ്റങ്ങളും അധികൃതർ വരുത്തിയിട്ടുണ്ട്. അതിലൊന്ന് മുഖ്യമന്ത്രി ഇരുന്ന സീറ്റാണ്. മുഖ്യമന്ത്രിായി ഒരുക്കിയ ചെയര്‍ മാറ്റി ഡബിള്‍ സീറ്റാക്കി മാറ്റിയെന്നാണ് റിപ്പോർട്ട്.
അതേസയം ബസിന്‍റെ നിറത്തിലോ ബോഡിയിലോ മാറ്റങ്ങളില്ല. കൂടാതെ . ബസിലുണ്ടായിരുന്ന ശൗചാലയവും ചവിട്ടുപടിക്കുള്ള ലിഫ്റ്റും യാത്രക്കാരുടെ സൗകര്യത്തിനായി അതേപടി നിലനിർത്തിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഏറെ ഉപകാരപ്രദമായിരിക്കും ഈ സര്‍വീസുകൾ. കൂടാതെ, ടെലിവിഷനും മ്യൂസിക് സിസ്റ്റവും മൊബൈല്‍ ചാര്‍ജര്‍ സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ലഗേജ് സൂക്ഷിക്കുവാനും പ്രത്യേകം സൗകര്യമുണ്ട്.
ദിവസവും പുലർച്ചെ 4.00 മണിക്ക് കോഴിക്കോട്ട് നിന്ന് ആരംഭിക്കുന്ന സർവീസ് സാറ്റലൈറ്റ് വഴി ശാന്തിനഗറിൽ 11.35 ന് എത്തിച്ചേരും. തിരികെ ഉച്ചക്ക് 2.30 ന് ബെംഗളൂരുവിൽ നിന്നും മടങ്ങുന്ന ബസ് രാത്രി 10ന് കോഴിക്കോട് എത്തും. താമരശ്ശേരി, കൽപ്പറ്റ , സുൽത്താൻ ബത്തേരി, മൈസൂരു വഴിയാണ് യാത്ര.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












