ദക്ഷിണേന്ത്യയിൽ നവരാത്രി ആഘോഷങ്ങൾക്ക് ഏറ്റവും പ്രാധാന്യം നല്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കർണ്ണാടക. മൈസൂരിലെ ദസറ ആഘോഷമാണെങ്കിലും കൊല്ലൂരിലെ നവരാത്രി ആണെങ്കിലും പതിനായിരക്കണക്കിനാളുകൾ എത്തിച്ചേരുന്ന ദിവസങ്ങളാണ്. വിശ്വാസവും ആഘോഷവും നിറഞ്ഞ ഒൻപത് ദിവസങ്ങളിലും എല്ലാ ക്ഷേത്രങ്ങളിൽ പ്രത്യേക ചടങ്ങുകളും പൂജകളും നടത്തും. നവരാത്രിയിലെ ഓരോ ദിവസവും ശക്തിയുടെ ഓരോ അവതാരങ്ങൾക്കായി മാറ്റിവെച്ചിരിക്കുകയാണ്.
ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ കർണ്ണാടകയിൽ ചെലവഴിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും പോയിരിക്കേണ്ട ക്ഷേത്രങ്ങളുണ്ട്. പൂജയും ചടങ്ങുകളും ഏറ്റവും വ്യത്യസ്തമായി കൊണ്ടാടുന്ന ക്ഷേത്രങ്ങൾ നിങ്ങളെ ആത്മീതയതയുടെ മറ്റൊരു അനുഭവത്തിലേക്ക് നയിക്കും. നവരാത്രി ആഘോഷങ്ങളിൽ കർണ്ണാടകയിൽ സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ, അവയുടെ പ്രത്യേകതകൾ എന്നിവ പരിചയപ്പെടാം.

1. കൊല്ലൂർ മൂകാംബിക ക്ഷേത്രം
കർണ്ണാടകയിലെ മാത്രമല്ലെ, തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നവരാത്രി ആഘോഷങ്ങൾ നടക്കുന്ന, ഏറ്റവുമധികം വിശ്വാസികൾ എത്തിച്ചേരുന്ന ക്ഷേത്രമാണ് കൊല്ലൂരിലെ മൂകാംബിക ക്ഷേത്രം. മൂകാസുരൻ എന്ന അസുരനെ ദുർഗ്ഗാ ദേവി അവതാരമെടുത്ത് വധിച്ച ശേഷം ഇവിടെ മൂകാംബികയായി വസിക്കുന്നു എന്നാണ് വിശ്വാസം. ആദിപരാശക്തിയായാണ് ഇവിടെ മൂകാംബികയെ ആരാധിക്കുന്നത്. സ്വയംഭൂവായാണ് ദേവി ഇവിടെ വസിക്കുന്നതെന്നാണ് വിശ്വാസം.
കൊല്ലൂർ മൂകാംബിക നവരാത്രി ആഘോഷം
ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന വലിയ ആഘോഷങ്ങളാണ് ഇവിടെ നവരാത്രിക്കാലത്ത് നടക്കുന്നത്. ഒക്ടോബര്‍ 15 മുതൽ 24 വരെയാണ് ഇവിടെ ആ വർഷത്തെ നവരാത്രി ആഘോഷങ്ങൾ 15ന് മഹാലയ അമാവാസി പൂജയോടെ ആരംഭിക്കും. ഒക്ടോബർ 22ന് ദുർഗ്ഗാഷ്ടമി, 23-ാം തിയതി മഹാനവമി, ഒക്ടോബർ 24-ന് വിജയദശമി എന്നിങ്ങനെയാണ് ചടങ്ങുകൾ നടക്കുന്നത്.

2. ചാമുണ്ഡേശ്വരി ക്ഷേത്രം
മൈസൂരിനടത്തുള്ള ചാമുണ്ഡേശ്വരി ക്ഷേത്രം കർണ്ണാടകയിൽ ഏറ്റവുമധികം ആളുകളെത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ്. ചാമുണ്ഡേശ്വരിക്കായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഈ ക്ഷേത്രം മൈസൂരിലെ പ്രധാന കേന്ദ്രങ്ങളിലൊന്നും കൂടിയാണ്. മൈസൂരില്‍ നിന്നും 12 കിലോമീറ്റർ അകലത്തിൽ ചാമുണ്ഡി ഹിൽസിനു മുകളിലായാണ്
ചാമുണ്ഡേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശക്തിയുടെ ഉഗ്രാവതാരമാണ് ചാമുണ്ഡി എന്നാണ് വിശ്വാസം. ദസറക്കാലത്ത് മൈസൂരിലെത്തുന്നവർ ചാമുണ്ഡി ഹിൽസ് കൂടി സന്ദർശിച്ചേ മടങ്ങാറുള്ളൂ.
മൈസൂർ രാജകുടുംബത്തിന്‍റെ ദേവതയായ ചാമുണ്ഡേശ്വരി. ചാമുണ്ഡി ഹിൽസിൽ നിന്നാല്‍ താഴെ മൈസൂരിന്‍റെ അതിമനോഹരമായ ദൃശ്യങ്ങൾ കാണാം. ഇവിടെ വന്നാൽ ചാമുണ്ഡി ഹിൽസിൽ കയറാതെയും കാഴ്ചകൾ കാണാതെയും ആരും മടങ്ങാറില്ല. ആരാധനയുടെ ഭാഗമായി നടകയറി ഇവിടെ വരുന്നവരും ഒരുപാടുണ്ട്. സമുദ്രനിരപ്പിൽ നിന്നും 3,489 അടി ഉയരത്തിലാണ് ക്ഷേത്രമുള്ളത്.

3. സിഗന്ദൂർ ചൗഡേശ്വരി ക്ഷേത്രം
നവരാത്രി ആഘോഷങ്ങളിൽ വളരെ പ്രാധാന്യമുള്ള, ഒരുപാട് വിശ്വാസികൾ എത്തിച്ചേരുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് സിഗന്ദൂർ ചൗഡേശ്വരി ക്ഷേത്രം. ശരാവതി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ ഐശ്വര്യത്തിനും അനിഷ്ട സംഭവങ്ങൾ ജീവിതത്തിൽ നടക്കുന്നത് ഒഴിവാക്കുവാനുമാണ് എത്തിച്ചേരുന്നത്. തങ്ങളുടെ കാണായ സാധനങ്ങൾ ഇവിടെ വന്ന് ചൗഡേശ്വരിയോട് പ്രാർത്ഥിച്ചാല് തിരികെ കിട്ടുമെന്ന വിശ്വാസവും നിലനിൽക്കുന്നു. മകരസംക്രാന്തിയാണ് പ്രധാന ആഘോഷമെങ്കിലും നവരാത്രിയിലും ഇവിടെ ആൾക്കാർ എത്തുന്നു.
4. യെല്ലമ്മ ക്ഷേത്രം, സൗന്ദട്ടി
രേണുകാ ക്ഷേത്രം എന്നും അറിയപ്പെടുന്ന യെല്ലമ്മ ക്ഷേത്രം ബെലഗാവിയിൽ സൗന്ദട്ടി എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. നേരത്തെ സിദ്ധാചൽ എന്ന പർവ്വതത്തിന് മുകളിലായി സ്ഥിതി ചെയ്യുന്നു. ഇപ്പോഴീ കുന്ന് യെല്ലമ്മ ഗുഡ്ഡാ എന്നാണറിയപ്പെടുന്നത്. മാലപ്രഭ നദിയെ നോക്കി നിൽക്കുന്ന രീതിയിലുള്ള ഈ ക്ഷേത്രം 8-11 നൂറ്റാണ്ടുകൾക്കിടയിൽ നിര്‍മ്മിച്ചതാണെന്നാണ് വിശ്വാസം. നവരാത്രി ആഘോഷങ്ങൾക്ക് കർണ്ണാടകയിൽ നിന്നു മാത്രമല്ല, ആന്ധ്രാ, ഗോവാ, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വിശ്വാസികൾ എത്തുന്നു.
5. ശൃംഗേരി ശാരദാംബാ ക്ഷേത്രം
ശൃംഗേരി ശരദാംബാ ക്ഷേത്രം അഥവാ ശൃംഗേരി ശാരദാ പീഠം കര്‍ണ്ണാടകയിലെ പേരുകേട്ട തീർത്ഥാടന സ്ഥാനമാണ്. ശങ്കരാചാര്യർ സ്ഥാപിച്ചെന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തിൽ സരസ്വതി ദേവിയെന്ന ശാരദാംബായെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














