കടലിലിൽ ആഢംബരയാത്ര പോകുവാൻ ആഗ്രഹിക്കുന്ന മലബാറുകാർക്ക് ഇനി കൊച്ചി വരെ പോകേണ്ട... കൊച്ചിയിലെ നെഫർടിറ്റി മാതൃകയിൽ ആഢംബര കപ്പൽ യാത്ര ഉടൻ ബേപ്പൂരിലുമെത്തുവാന്‍ പോവുകയാണ്. ഉൾക്കടൽ യാത്രാനുഭവങ്ങൾ ആഢംബര സൗകര്യങ്ങളോടു കൂടി ആസ്വദിക്കുവാൻ സാധിക്കുന്ന തരത്തിൽ ബേപ്പൂർ തുറമുഖത്തുനിന്നും ഉൾക്കടലിലേക്കുള്ള യാത്രയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

കടലിനു മുകളിലെ ആഢംബരം എന്നു സഞ്ചാരികൾ വിശേഷിപ്പിക്കുന്ന നെഫർറ്റിറ്റി സർവീസ് കേരള മാരിടൈം ബോർഡിന്‍റെയും കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്‍റെയും സംയുക്തസംരംഭമായാണ് കപ്പൽ ബേപ്പൂരിൽ കടലിലിറങ്ങുക. ഇതുസംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ആറു മുതൽ എട്ടു മണിക്കൂർ വരെ ഉൾക്കടലിൽ ആഘോഷമായി ചിലവഴിക്കുവാൻ സാധിക്കുന്ന വിധത്തിലായിരിക്കും യാത്രകൾ ലഭ്യമാക്കുക.
ഒരു ദിവസത്തെ യാത്ര
ഒരു സമയം പരമാവധി 200 പേർക്ക് ഈ കപ്പലില്‍ യാത്ര ചെയ്യുവാൻ സാധിക്കും. ഒരു ആഢംബരകപ്പലിൽ കാണുന്ന രീതിയിലുളള ഫൈവ് സ്റ്റാർ ഹോട്ടൽ, പ്രത്യേക റസ്റ്റോറന്‍റുകൾ, ആളുകൾക്ക് വിനോദത്തിനായുള്ള സ്ഥലങ്ങൾ എന്നിവയെല്ലാം കപ്പലിൽ ക്രമീകരിക്കും. രാവിലെ പോയി രാത്രി തിരികെ വരുവാൻ സാധിക്കുന്ന വിധത്തിലുള്ള യാത്രയാണ് ഉൾപ്പെടുത്തുക.
ആദ്യഘട്ടത്തിൽ ബേപ്പൂരിൽ നിന്നും തുടർന്ന് കൊല്ലത്തു നിന്നും ഡംബര യാത്രക്കപ്പൽ സർവിസ് തുടങ്ങുവാനാണ് തയ്യാറെടുക്കുന്നത്. ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് സർക്കാർ ഇതുവഴി ലക്ഷ്യമിടുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











