Search
  • Follow NativePlanet
Share
» »നിപ്പ: കരുതലോടെയാകാം യാത്രകൾ, സൂക്ഷിക്കാം, അറിയേണ്ട കാര്യങ്ങൾ

നിപ്പ: കരുതലോടെയാകാം യാത്രകൾ, സൂക്ഷിക്കാം, അറിയേണ്ട കാര്യങ്ങൾ

സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിൽ ഇതുവരെ രണ്ട് പേരാണ് നിപ്പ വൈറസ് ബാധിച്ചു മരിച്ചത്. കൂടാതെ കോഴിക്കോട്ടെ രണ്ടു ആരോഗ്യപ്രവർത്തകർക്ക് നിപ്പ ലക്ഷണം കണ്ടെത്തുകയും മറ്റു 702 പേെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് ഇതുവരെയുള്ള വിവരം. ഇതോടെ ജില്ലയിൽ കർശനമായ സുരക്ഷയാണ് നിലനിൽക്കുന്നത്. രോഗവ്യാപനം പരമാവധി പിടിച്ചുനിർത്തുവാനുള്ള സംവിധാനങ്ങളാണ് ജില്ലയിൽ നടപ്പിലാക്കുന്നത്.

രോഗബാധയുള്ള പ്രദേശങ്ങളിൽ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തുകയും സർക്കാർ ഗസ്റ്റ് ഹൗസിൽ കൺട്രോൾ റൂമുകളുടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കുമ്പോൾ യാത്രകളുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. രോഗബാധിത പ്രദേശങ്ങളിലേക്ക് അനാവശ്യമായ യാത്രകൾ നടത്താതിരിക്കുക എന്നതാണ് അതിലേറ്റവും പ്രധാനം.

:Things To Know Before Planning A Trip To Kozhikode

PC:Arun Geetha Viswanathan/Unsplash

ഒഴിവാക്കാം അനാവശ്യ യാത്രകൾ

നിപ്പ ബാധയുള്ള പ്രദേശങ്ങളിലേക്ക്, അല്ലെങ്കിൽ രോഗബാധാ ഭീഷണിയുള്ള സ്ഥലങ്ങളിലേക്ക് അനാവശ്യമായ യാത്രകൾ നടത്താതിരിക്കുക. കോഴിക്കോട് ജില്ലയിലെ 8 പഞ്ചായത്തുകളെ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. വില്യാപ്പള്ളി, പുറമേരി, ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, കാവിലുംപാറ തുടങ്ങിയ പഞ്ചായത്തുകളിലെ ചില വാർഡുകളെയാണ് ഇത്തരത്തിൽ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്.

മുൻകരുതലുകളെടുക്കാം

വ്യക്തി ശുചിത്വം പാലിക്കുകയാണ് രോഗം പിടിപെടാതിരിക്കാനും പകരാതിരിക്കാനും ഒരു വഴി. കൈകൾ സോപ്പ് അല്ലെങ്കിൽ ആൽക്കഹോൾ കണ്ടെന്‍റ് ഉള്ള സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക. പുറത്തു പോയി വരുമ്പോഴും ഭക്ഷണം കഴിക്കുന്നതിനു മുൻപായും കൈകള് വൃത്തിയാക്കുക. പുറത്തുപോയി വരുമ്പോൾ വസ്ത്രം മാറിയശേഷം മറ്റു പണികളിലേക്ക് കടക്കുക.

പുറത്തുപോയി വന്നാൽ കുളിക്കുക, കഴുകാത്ത കൈകൊണ്ട് വായ്, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ സ്പർശിക്കാതിരിക്കുക എന്നിവയ്ക്കൊപ്പം ഏതെങ്കിലും തരത്തിൽ രോഗലക്ഷണങ്ങൾ കണ്ടാൽ അത് അവഗണിക്കാതിരിക്കുക എന്നതും ശ്രദ്ധിക്കണം.

വവ്വാലുകളില്‍നിന്ന് മനുഷ്യരിലേക്കും തുടർന്ന് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കും പകരുന്ന രോഗമാണ് നിപ. ശരീര സ്രവങ്ങള്‍ വഴിയാണ് നിപ്പ പകരുന്നത്. മാത്രമല്ല, രോഗബാധയുള്ളയാൾ തുമ്മുമ്പോളോ ചുമയ്ക്കുമ്പോഴോ അന്തരീക്ഷത്തിലൂടെയും രോഗം പകരാനുള്ള സാധ്യതകളുണ്ട്. ഇത്തരം അവസരങ്ങളിൽ വ്യക്തിശുചിത്വം പാലിക്കുക. കൂടാതെ രോഗബാധയുള്ള മൃഗങ്ങളുമായി ഇടപഴകുന്നതും രോഗം പകരാൻ കാരണമാകും.

വവ്വാൽ കടിക്കാൻ സാധ്യത കൂടുതലുള്ള പേരക്ക, ചാമ്പങ്ങ, മാങ്ങാ തുടങ്ങിയവ ഏന്തെങ്കിലും സംശയം തോന്നിയാൽ കഴിക്കാതിരിക്കുക. ഇവയിൽ വവ്വാലുകൾ കടിച്ചിട്ടുണ്ടെങ്കിൽ ഇത് ഒഴിവാക്കുക.വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ കലങ്ങളിൽ ശേഖരിക്കുന്ന കള്ള് പൂർണ്ണമായും ഒഴിവാക്കുക. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തിലെത്തിയാൽ രോഗം ബാധിക്കും എന്ന കാര്യവും ഓർക്കുക.

പുറത്തുപോകുമ്പോൾ

പുറത്ത് പോകേണ്ട സാഹചര്യങ്ങളിൽ മാസ്ക് ധരിക്കുവാൻ ശ്രദ്ധിക്കുക. ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക. പുറത്തുപോയി വന്നാൽ വസ്ത്രങ്ങള്‍ കഴുകി കുളിച്ച ശേഷം വീടിനുള്ളിൽ പ്രവേശിക്കാം.

കോഴിക്കോട് ജില്ലയിൽ

ജില്ലയിൽ ഈ മാസം 24 വരെ വലിയ ആൾക്കൂട്ട പരിപാടികള്‍ ഒഴിവാക്കുകയും ആള്‍ക്കൂട്ട നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+