ഇത്തവണത്തെ ഓണം യാത്രകൾ എന്തൊക്കെയാണെന്നു പ്ലാൻ ചെയ്തോ? ഒരു യാത്രയില്ലാതെ എന്ത് ഓണം അല്ലേ? ഇഷ്ടംപോലെ സ്ഥലങ്ങളുള്ളപ്പോൾ എവിടേക്ക് പോകണം എന്ന കാര്യത്തിലാണ് ആളുകൾക്ക് മുഴുവൻ കൺഫ്യൂഷൻ. കുറഞ്ഞ ചെലവിൽ കൂടുതൽ യാത്ര ലഭിക്കുന്ന പ്ലാൻ ഉണ്ടോയെന്നാണ് പലരും കാത്തിരിക്കുന്നത്. അങ്ങനയൊന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ 'ഉല റെയിൽ' കിടിലനൊരു പദ്ധതിയുമായി വന്നിട്ടുണ്ട്.
കർണ്ണാടകയും ഗോവയും ഒരിടംപോലും വിട്ടുപോകാതെ പ്രധാനപ്പെട്ട കാഴ്ചകളിലൂടെയെല്ലാം കടന്നുപോകുന്ന യാത്രാ ഓണാവധിയിൽ യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ പാക്കേജാണ്. യാത്രയ്ക്കായി പ്രത്യേകിച്ച് അവധി കണ്ടെത്താൻ സാധിക്കാത്തവർക്കും ഓണം അവധിക്കാലം അടിച്ചുപൊളിക്കാൻ ആഗ്രഹിക്കുന്നവർക്കും ധൈര്യമായി ബുക്ക് ചെയ്യാം. മാത്രമല്ല, ഇത്തവണത്തെ ഓണം ഗോവയിൽ ആഘോഷിക്കാം എന്നൊരു പ്രത്യേകതയും ഈ യാത്രയ്ക്കുണ്ട്.

ഓണം യാത്ര അടിപൊളിയാക്കാം
ഓഗസ്റ്റ് 23 ബുധനാഴ്ച മധുരെ റെയിൽവേ സ്റ്റേഷനിൽ നിന്നും അതിരാവിലെ ഫ്ലാഗ് ഓഫ് ചെയ്യുന്ന 'Onam Special-Karnataka - Goa Enthralling Holidays' എന്ന യാത്ര ഏഴ് രാത്രിയും എട്ട് പകലും നീണ്ടു നിൽക്കുന്നതാണ്. മൈസൂർ - ബേലൂർ - ഹലേബീഡു - ശ്രാവണബലഗോള - ഹംപി - ബദാമി - പട്ടടക്കൽ - ഗോവ എന്നിങ്ങനെ കർണ്ണാടകയിലെയും ഗോവയിലും എല്ലാ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും കണ്ടുപോകുന്ന ഈ യാത്ര കുറഞ്ഞ ചെലവിൽ ഓണം ആഘോഷിക്കുവാൻ നിങ്ങളെ സഹായിക്കുന്നു. തിരികെ ഓഗസ്റ്റ് 30ന് നാട്ടിലെത്തുകയും ചെയ്യാം.
കേരളത്തിൽ നിന്നും പങ്കെടുക്കുന്നവർക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊര്‍ണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ റെയിൽവേ സ്റ്റേഷനുകളിൽ നിന്നു കയറാം. നിങ്ങൾ തെരഞ്ഞെടുക്കുന്ന സൗകര്യങ്ങൾക്ക് പണം നല്കിയുള്ള യാത്ര ഏറ്റവും ചെലവു കുറഞ്ഞ രീതിയിൽ ഒരു ഓണം യാത്ര പ്ലാൻ ചെയ്യാൻ നിങ്ങളെ സഹായിക്കും.

ഓണം സ്പെഷ്യൽ കർണ്ണാടക-ഗോവ യാത്ര സന്ദർശിക്കുന്ന ഇടങ്ങൾ
ഓഗസ്റ്റ് 23- മധുരയിൽ നിന്ന് യാത്ര ആരംഭിക്കുന്നു
ഓഗസ്റ്റ് 24-മൈസൂരിൽ എത്തിച്ചേരും. മൈസൂർ പാലസ്, ചാമുണ്ഡി ഹിൽസ്, വൃന്ദാവൻ ഗാർഡൻ, കെആർൺസ് ഡാം എന്നിവിടങ്ങൾ ഇവിടെ സന്ദർശിക്കും
ഓഗസ്റ്റ് 25- ബേലൂർ, ഹലേബിഡ്, ശ്രാവണ ബലഗോള എന്നിലിടങ്ങൾ സന്ദർശിക്കും.
ഓഗസ്റ്റ് 26- അതിരാവിലെ ഹോസ്പേട്ടിൽ എത്തും. അവിടുന്ന് ഹംപിയിലെ ക്ഷേത്രങ്ങൾ- വിരൂപാക്ഷ ക്ഷേത്രം, ഹസാരാ രാമ ക്ഷേത്രം, ലോട്ടസ് മഹൽ, ആനപ്പന്തി, ക്യൂൻസ് ബാത്ത് എന്നിവിടങ്ങൾ കാണും. രാത്രി താമസം ഹംപിയിൽ.
ഓഗസ്റ്റ് 27-ബദാമി, ഐഹോളെ, പട്ടടക്കൽ
ഓഗസ്റ്റ് 28- അതിരാവിലെ ഗോവയിൽ എത്തും. കാലന്‍ഗുട്ടെ, വാഗറ്റോർ ബീച്ച്, ഗോവയിലെ ദേവാലയങ്ങൾ എന്നിവ കാണും, വൈകിട്ട് മാണ്ഡോവി നദിയിൽ റിവർ ക്രൂസ് ഉണ്ടായിരിക്കും.
ഓഗസ്റ്റ് 29- തിരുവോണ ദിവസമായ ഈ ദിവസം പ്രത്യേക ഓണാഘോഷങ്ങൾ ഒരുക്കിയിട്ടുണ്ട്. ശേഷം കോൽവാ ബീച്ച് സന്ദർശിക്കും. മഡ്ഗാവോണിൽ നിന്ന് തിരികെ യാത്ര.
ഓഗസ്റ്റ് 30-തിരികെ എത്തിച്ചേരും.
ടിക്കറ്റ് നിരക്ക്
യാത്രക്കാർക്ക് അവരുടെ ബജറ്റിനും സൗകര്യങ്ങൾക്കുമനുസരിച്ച് തിരഞ്ഞെടുക്കുവാൻ മൂന്ന് പ്ലാനുകളുണ്ട്. കംഫോർട്ട് -3AC, എക്കണോമി- സ്ലീപ്പർ, ബജറ്റ്- സ്ലീപ്പർ എന്നിവയാണത്.
കംഫോർട്ട് -3AC
തേർഡ് എസി ക്ലാസിൽ യാത്ര, വിവിധ ഇടങ്ങളിലേക്ക് നോൺ എസി ബസിൽ ട്രാന്‍സ്പോർട്ടേഷൻ, രാത്രി താമസത്തിന് മൈസൂർ, ഹംപി, ഗോവ എന്നിവിടങ്ങളിൽ എസി റൂം, യാത്രയിലുടനീളം വെജിറ്റേറിയൻ ഭക്ഷണം, ഓരോ ദിവസവും 1 ലിറ്റർ വെള്ളം, സെക്യൂരിറ്റി സർവീസ് എന്നിവയാണ് കംഫോർട്ട് ക്ലാസിലുള്ളത്. 28,300 രൂപയാണ് നിരക്ക്.

എക്കണോമി- സ്ലീപ്പർ
യാത്രയിൽ സ്ലീപ്പർ ക്ലാസ്, വിവിധ ഇടങ്ങളിലേക്ക് നോൺ എസി ബസിൽ ട്രാന്‍സ്പോർട്ടേഷൻ, രാത്രി താമസത്തിന് നോൺ എസി റൂം, വെജിറ്റേറിയൻ ഭക്ഷണം,ഓരോ ദിവസവും 1 ലിറ്റർ വെള്ളം, സെക്യൂരിറ്റി സർവീസ് തുടങ്ങിയവ ലഭിക്കും. 23,320 രൂപയാണ് നിരക്ക്.
ബജറ്റ്-സ്ലീപ്പർ
സ്ലീപ്പർ ക്ലാസിൽ യാത്ര, നോൺ എസി ട്രാൻസ്പോർട്ടേഷൻ, ഡോർമിറ്ററിയിൽ താമസം, വെജിറ്റേറിയൻ ഭക്ഷണം, ഓരോ ദിവസവും 1 ലിറ്റർ വെള്ളം, സെക്യൂരിറ്റി സർവീസ് തുടങ്ങിയവ ലഭിക്കും. 17,800 രൂപയാണ് നിരക്ക്.
ആകെ 768 പേർക്കാണ് യാത്ര ചെയ്യാൻ അവസരം.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും: Ula Rail Onam Special Karnataka Goa Trip
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications
















