Search
  • Follow NativePlanet
Share
» »ഒരു 'ഹായ്' മതി; ട്രെയിൻ യാത്രയിൽ ഇഷ്ടഭക്ഷണം ഇൻസ്റ്റഗ്രാം വഴി സീറ്റിലെത്തും! ചാറ്റ്ബോട്ടിൽ ഓര്‍ഡര്‍ ചെയ്യാം

ഒരു 'ഹായ്' മതി; ട്രെയിൻ യാത്രയിൽ ഇഷ്ടഭക്ഷണം ഇൻസ്റ്റഗ്രാം വഴി സീറ്റിലെത്തും! ചാറ്റ്ബോട്ടിൽ ഓര്‍ഡര്‍ ചെയ്യാം

ട്രെയിൻ യാത്രകളിൽ ഏറ്റവുമധികം വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നത് ഭക്ഷണകാര്യത്തിലാണ്. രാജധാനി മുതൽ വന്ദേ ഭാരതും മറ്റു പല ട്രെയിനുകളും യാത്രയുടെ കാര്യത്തിൽ പുലികളാണെങ്കിലും ഭക്ഷണത്തിനു മുന്നിൽ പരുങ്ങും. മുടക്കിയ പൈസയ്ക്ക് മൂല്യമില്ലാത്ത ഭക്ഷണം ട്രെയിനിലെ പുതിയ കാര്യമോ പരാതിയോ അല്ല. വാഗ്ദാനം ചെയ്ത ക്വാളിറ്റിയിൽ ലഭിച്ചാൽ ഭാഗ്യമെന്നേ പറയാനാവൂ.

ട്രെയിനിലെ ഭക്ഷണത്തിനായി ഒരു മെച്ചപ്പെട്ട സംവിധാനം വേണമെന്നാഗ്രഹിക്കാത്ത ട്രെയിൻ യാത്രക്കാർ കാണില്ല. പക്ഷേ, പല ആപ്പുകളും സൗകര്യങ്ങളും ഉണ്ടെങ്കിലും അതൊന്നും സംതൃപ്തി നല്കുന്നതായിരിക്കില്ല. എന്നാൽ വളരെ എളുപ്പത്തിൽ ഇൻസ്റ്റഗ്രാം വഴി ഓർഡർ ചെയ്ത് നല്ല കിടിലൻ ഭക്ഷണം അതും വ്യത്യസ്ത മെനുവില്‍ മുന്നിലെത്തിയാലോ? പൊളിയെന്നല്ലേ! എങ്കിലിതാ സൂപ്പ് (Zoop) എന്ന ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം ഐ ആർ സി ടി സിയുമായി സഹകരിച്ച് മാറ്റങ്ങൾ കൊണ്ടുവരികയാണ്.

Order Food In Train Via Instragram

പ്രത്യേക ആപ്പുകളും വാട്സ് ആപ്പും ഒക്കെ ഉപയോഗിച്ച് ഫൂഡ് ഓർഡർ ചെയ്യുന്നതിനെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ഇവിടെ സൂപ്പ് ഇൻസ്റ്റഗ്രാം ചാറ്റ്ബോട്ട് വഴിയാണ് ട്രെയിൻ യാത്രയിൽ ഭക്ഷണം ഓർഡർ ചെയ്യുവാനുള്ള സൗകര്യം ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ 150 റെയില്‍ വേ സ്റ്റേഷനുകളിലായിരിക്കും ഇത് ലഭ്യമാവുക. അടുത്തവർഷത്തോടെ 250 ൽ കൂടുതൽ റെയിൽവേ സ്റ്റേഷനുകളിലേക്ക് സൂപ്പ് വഴിയുള്ള സേവനം വ്യാപിപ്പിക്കുമെന്ന് 'ധനം ഓൺലൈൻ' റിപ്പോർട്ട് ചെയ്തു.

ഏതു ട്രെയിൻ യാത്രയിലും കിട്ടുന്ന ബിരിയാണിയും ഇഡ്ലി വടയും ചാറ്റും ഒന്നുമല്ല ഇതിലുള്ളത്. വളരെ വ്യത്യസ്തമായ വിഭവങ്ങളടങ്ങിയ മെനു ആണ് സൂപ്പ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിൽ സൗത്ത് ഇന്ത്യൻ, നോര്‍ത്ത് ഇന്ത്യൻ, ചൈനീസ്, ജെയ്ൻ, മെനുകളും ഒപ്പം സ്നാക്സിനായി പ്രത്യേകം മെനുവും കാണും. ഇന്‍സ്റ്റാഗ്രാം വഴി ഇഷ്ട ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും ഓര്‍ഡര്‍ ട്രാക്ക് ചെയ്യാനും സാധിക്കും എന്നതാണ് ഇതിന്റ പ്രത്യേക.

സൂപ്പിൽ ഭക്ഷണം ഓർഡർ ചെയ്യാൻ

ഇൻസ്റ്റഗ്രാമിൽ @zoopfood എന്ന അക്കൗണ്ട് എടുക്കുക.
അതിൽ തുറന്നുവരുന്ന Ziva എന്ന ചാറ്റ്ബോട്ടിലേക്ക് Hi എന്നു മെസേജ് അയക്കാം
തുടർന്ന് വരുന്ന 'Order Food' എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
നിങ്ങളുടെ പേര്, മൊബൈൽ ഫോൺ നമ്പർ എന്നിവ നല്കുക.
ശേഷം നിങ്ങൾക്ക് സൂപ്പ് ടീമിന്റെ +917042062070 എന്ന നമ്പറില്‍ നിന്നും മെസേജ് ലഭിക്കും.
ഇതിൽ നിങ്ങളുടെ പിഎൻആർ സ്റ്റാറ്റസ്, ഭക്ഷണം എത്തിക്കേണ്ട സ്റ്റേഷൻ എന്നിവ നല്കണം.
തുടർന്ന് വരുന്ന മെനുവിൽ നിന്നും ആവശ്യമായ ഭക്ഷണം തെരഞ്ഞെടുക്കുക.

Order Food In Train Via Instragram

ഇത് കൂടാതെ സൂപ്പ് വെബ്സൈറ്റ് വഴിയും ആപ്പ് വഴിയും ട്രെയിൻ യാത്രയിൽ ഇഷ്ടപ്പെട്ട ഭക്ഷണം നിങ്ങൾക്ക് ഓർഡർ ചെയ്യാം. സൈറ്റ് അല്ലെങ്കിൽ ആപ്പ് തുറന്ന് നിങ്ങളുടെ ട്രെയിനിന്‍റെ പേരോ അല്ലെങ്കിൽ നമ്പറോ ആദ്യം എന്‍റർ ചെയ്യണം. തുടർന്ന് നിങ്ങള്‍ക്ക് റൂട്ടില്‍ ലഭ്യമായ റസ്റ്റോറന്‍റുകളുടെ പേര് കാണാം. അതിൽ നിന്നും നിങ്ങള്‌‍ക്ക് ഭക്ഷണം ഓർഡർ ചെയ്യാം. അടുത്തത് പണമടയ്ക്കലാണ്. ഓൺലൈൻ ആയും നേരിട്ട് പൈസ കൊടുക്കുവാനും സാധിക്കും. നിങ്ങൾ ഓർഡർ ചെയ്ത ഭക്ഷണം നിങ്ങൾ ആവശ്യപ്പെട്ട സ്റ്റേഷനിൽ, നിങ്ങളുടെ സീറ്റിൽ എത്തിച്ചുതരും.

ഇത് കൂടാതെ വാട്സ് ആപ്പ് വഴിയും ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യവും സൂപ്പ് നല്കുന്നു. ഇതിനായി +91 7042062070 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പിൽ സൂപ്പ് ചെയ്യാൻ "Hi"
അയയ്‌ക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+