ഭൂമിയില്‍ ദൈവം വസിക്കുന്ന ഒരിടമുണ്ടെങ്കില്‍ അത് ഉത്തരാഖണ്ഡായിരിക്കും. ഓരോ കോണിലുമുള്ള ക്ഷേത്രങ്ങളും ഐതിഹ്യങ്ങളോടും ഒപ്പം ദേവഭൂമിയായ ഹിമാലയത്തിന്റെ സാന്നിധ്യവും ഈ പ്രദേശത്തിന് കൂടുതല്‍ ദൈവീകത നല്കുന്നു.
കാടുകളും മഞ്ഞുമൂടിയ കുന്നുകളും അവിടുത്തെ വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളും ആര്‍ത്തലച്ചെത്തുന്ന നദികളും എല്ലാം ചേര്‍ന്നാല്‍ ഉത്തരാഖണ്ഡായി.
അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടവയാണ് ഇവിടുത്തെ പഞ്ചപ്രയാഗുകള്‍. മനുഷ്യ ചെയ്തികളുടെ പാപം പോക്കുവാന്‍ ഇവിടെ കുളിച്ചുകയറിയാല്‍ മതി എന്നാണ് വിശ്വാസം. എന്താണ് പഞ്ചപ്രയാഗുകള്‍ എന്നും അവയുടെ പ്രത്യേകതകള്‍ എന്തൊക്കെയാമെന്നും നോക്കാം
എന്താണ് പഞ്ചപ്രയാഗുകള്‍
ഹൈന്ദവപുരാണങ്ങളിൽ പരാമർശിച്ചിട്ടുള്ള പുണ്യനദിയാണ് അളകനന്ദ. ഒഴുകുന്ന വഴിയില്‍ അഞ്ചു നദികളോടൊപ്പം പലയിടങ്ങളിലായി സംഗമിച്ച് ഒടുവില്‍ അളകനന്ദ ഗംഗയില്‍ ലയിക്കുന്നു എന്നാണ് വിശ്വാസം .
വിഷ്ണുപ്രയാഗ്, നന്ദപ്രയാഗ്, കര്‍ണപ്രയാഗ്, രുദ്രപ്രയാഗ്, ദേവപ്രയാഗ് എന്നിങ്ങനെ അളകനന്ദയുമായി സംഗമിക്കുന്ന അഞ്ചു പുണ്യതീര്‍ഥങ്ങളേയും ചേര്‍ത്തു പറയുന്ന പേരാണ് പഞ്ചപ്രയാഗ്.
പവിത്രമായ തീര്‍ത്ഥ സ്നാനങ്ങള്‍
വിഷ്ണുപ്രയാഗ്
പഞ്ചപാണ്ഡവരുടെ സ്വര്‍ഗാരോഹണ യാത്ര ഇതുവഴിയായിരുന്നു എന്നാണ് വിശ്വാസം. . ഇന്‍ഡോര്‍ മഹാറാണിയായിരുന്ന അഹല്യാബായ് 1889 ല്‍ നിര്‍മിച്ച ഷഡ്‌കോണാകൃതിയിലുള്ള വിഷ്ണുക്ഷേത്രവും അതോടനുബന്ധിച്ചുള്ള വിഷ്ണുകുണ്ഡും ഇവിടുത്തെ പ്രധാന തീര്‍ത്ഥാടന ആകര്‍ഷണങ്ങളാണ്.
നന്ദ പ്രയാഗ്
കര്‍ണപ്രയാഗ്
കര്‍ണപ്രയാഗില്‍ വെച്ചാണ് അളകനന്ദ പിന്ദാര്‍ നദിയുമായി കൂടിച്ചേരുന്നത്. മഹാഭാരതവുമായിബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുള്ള പ്രദേശമാണിത്. കര്‍ണ്ണന്‍റെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഇടമാണിത്.
കര്‍ണന്‍ തപസ്സു ചെയ്തതും കര്‍ണന് സൂര്യഭഗവാന്‍ കവചകുണ്ഡലങ്ങള്‍ സമ്മാനിച്ചതും ഇവിടെ വച്ചായിരുന്നു. ശ്രീ കൃഷ്ണന്‍ കര്‍ണന്റെ ശരീരം സംസ്‌ക്കരിച്ചതും ഇവിടെവെച്ചാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
രുദ്രപ്രയാഗ്
PC:Vvnataraj
ദേവപ്രയാഗ്
ദേവന്മാരുടെയെല്ലാം ഒത്തുചേരുന്നിടമാണ് ദേവപ്രയാഗ്.



Click it and Unblock the Notifications













