Search
  • Follow NativePlanet
Share
» »ആഹ്ലാദം പെണ്ണുങ്ങള്‍ക്കുമാകാം! പെ‌ണ്‍യാത്രയ്ക്ക് 5 സ്ഥലങ്ങള്‍

ആഹ്ലാദം പെണ്ണുങ്ങള്‍ക്കുമാകാം! പെ‌ണ്‍യാത്രയ്ക്ക് 5 സ്ഥലങ്ങള്‍

By Maneesh

ഈ അടിച്ചു പൊളിയെന്നത് ആണുങ്ങളുടെ മാത്രം കുത്തകയായിരുന്ന കാലം എന്നേ കഴിഞ്ഞു. ഇപ്പോള്‍ അടിച്ചു പൊളിക്കാനും യാത്ര ചെയ്യാനും പെണ്‍കുട്ടികളും റെഡിയാണ്. ബുള്ളറ്റുകളില്‍ ഒറ്റയ്ക്കുള്ള കറക്കം മുതല്‍ കൂട്ടുകാരികളുടെ കൂടെ ബാക്ക്‌പാക്ക് യത്രകള്‍ വരെ ഭയം തെ‌ല്ലുമില്ലാതെ പെണ്‍കുട്ടികള്‍ നടത്തുന്നു. പക്ഷെ പെണ്‍യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ പോകേണ്ട സ്ഥലം സുരക്ഷിതമാണോയെന്ന് അന്വേക്ഷിക്കുന്നത് നല്ലതാണ്.

ധാരാളം പെണ്‍കുട്ടികള്‍ ഒട്ടും പേടിയില്ലാതെ ഒറ്റയ്ക്കും കൂട്ടുകൂടിയും യാത്ര ചെയ്ത് സുരക്ഷിതമെന്ന് തെളിയിച്ച 5 സ്ഥലങ്ങള്‍ പരിചയപ്പെടാം.

ഷില്ലോങ്

പ്രകൃതി സൗന്ദര്യം തേടിയെത്തുന്ന‌വരെ നിരാശപ്പെടുത്താത്ത സുന്ദരമായ ടൗണാണ് മേഘാ‌‌ലയുടെ തലസ്ഥാനമായ ഷില്ലോ‌ങ്. പെണ്‍കുട്ടികള്‍ക്ക് ഭയം കൂടാതെ എത്തിച്ചേരാ‌വുന്ന സ്ഥലമെന്ന് ഇവിടെ യാത്ര ചെയ്തിട്ടുള്ള പെണ്‍യാത്രികര്‍ ഒന്നടങ്കം പറയുന്നു. സാഹസികതയില്‍ താല്‍പര്യമുള്ള തരുണീമണികളേയും ഷില്ലോങ് നിരാശപ്പെടു‌ത്തില്ല.
ഷില്ലോങിനേക്കുറിച്ച് വായിക്കാം

Places For A Girls Trip In India

Photo Courtesy: Harsha Vardhan Durugadda

ലഡാക്ക്

ലഡാക്കിനെയോര്‍ത്ത് ഏത് സഞ്ചാ‌രിയാണ് വികരഭരിതനാകാതിരിക്കുക. അത്രയ്ക്ക് അവിസ്മരണീയമാണ് ലഡാ‌ക്കിന്റെ മാസ്മരിക സൗന്ദര്യം. ലഡാക്കിലേക്കിലൂടെ ബുള്ളറ്റ് യാത്ര ചെയ്യുക എന്നത് ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ ഒരു സ്വപ്നമാക്കി മാറ്റിയിരിക്കുകയാണ്. നിരവധി പെണ്‍കൂട്ടങ്ങള്‍ എത്താറുള്ള ലഡാക്ക് പെണ്‍‌‌യാത്രയ്ക്ക് പറ്റിയ സ്ഥലമാണ്.
ലഡാക്കിനേക്കുറിച്ച് വായിക്കാം

Places For A Girls Trip In India

Photo Courtesy: McKay Savage

പോണ്ടിച്ചേരി

ബംഗാള്‍ ഉള്‍കട‌ലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പോണ്ടിച്ചേരി എന്ന മാസ്മരിക ലോകത്തേക്ക് യാത്ര ചെയ്യാന്‍ കൊതിക്കാത്ത സഞ്ചാരികള്‍ ഉണ്ടാകാറില്ല. ലോക‌ത്തിന്റെ വിവിധ ഭാഗത്തില്‍ നിന്ന് വിനോദ സഞ്ചാ‌രികള്‍ എത്തിച്ചേരാറുള്ള പോണ്ടിച്ചേ‌രിയില്‍ നിരവധി വിദേശ വനിതകളും തങ്ങളുടെ ഏകാന്ത യാത്രയുടെ ഭാഗമായി എത്താറുണ്ട്.
പോണ്ടി‌ച്ചേരിയേക്കുറിച്ച് വിശദമായി വായിക്കാം

Places For A Girls Trip In India

Photo Courtesy: Raj

കൂര്‍ഗ്

പകരംവ‌യ്ക്കാനാകത്ത മാസ്മര ഭംഗിയില്‍ പടര്‍ന്ന് കിടക്കുന്ന കൂര്‍ഗിലേക്കുള്ള യാത്ര ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന ടെക്കി പെണ്‍കുട്ടികളുടെ ഇഷ്ടപരിപാടിയാണ്. കൂട്ടിന് ആണായി ഒരുത്തനെപ്പോലും കൂട്ടാതെയുള്ള പെ‌ണ്‍‌യാത്രകള്‍ കണ്ട് അസൂയ തോന്നുന്ന ആണുങ്ങള്‍ ഇവിടെ ടൂറിസ്റ്റുകളായി എത്തുമെന്ന് ഒഴിച്ചാല്‍ പെണ്‍യാത്രയ്ക്ക് പറ്റിയ സ്ഥലമാണ് ഇന്ത്യയുടെ സ്കോട് ലാന്‍ഡ് ആയ, കിഴക്കിന്റെ കശ്മീരാ‌യ കൂര്‍ഗ്.

കൂര്‍ഗിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം

Places For A Girls Trip In India

Photo Courtesy: Leelavathy B.M

ഋ‌ഷികേശ്

പെണ്ണായി ജനിച്ചെ‌ന്ന് വച്ച് സാഹസികതകള്‍ ഒഴിവാക്കാന്‍ പറ്റുമോ. സാഹസികതയില്‍ താല്‍പ്പര്യമുള്ള പെണ്ണുങ്ങള്‍ക്ക്, ‌സാഹസികതയുടെ കളി‌ത്തൊ‌ട്ടിലായ ഋഷികേശിലേക്ക് യാത്ര പോകാം. പുണ്യ ഭൂമിയായ ഋഷികേശ് സ്ത്രീകള്‍ക്ക് പ്രിയപ്പെട്ട സ്ഥലമാണ്. ഭക്തിയും യോഗയും സാഹസികതയും കൂടി ചേരുന്ന സ്ത്രീകള്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടം.

ഋഷികേശിനേക്കുറിച്ച് വിശദമായി വായിക്കാം

Places For A Girls Trip In India

Photo Courtesy: Enayet Rasul

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+