Search
  • Follow NativePlanet
Share
» »പൊന്നാനി: ഒപ്പനപ്പാട്ടുകൾ താളം പിടിക്കുന്ന നാട്

പൊന്നാനി: ഒപ്പനപ്പാട്ടുകൾ താളം പിടിക്കുന്ന നാട്

പൊന്നാനി....ഒപ്പന പാട്ടിന്‍റെ ഈണത്തിൽ താളം പിടിക്കുന്ന നഗരം... പൗരാണികതയും ആധുനികതയും ഒരുപോലെ ചേർന്നു കിടക്കുന്ന നാട്. ഐതിഹ്യങ്ങളും വിശ്വാസങ്ങളും ചേർന്ന് കഥകളെഴുതിയ ഈ പുരാതന തുറമുഖ നഗരത്തിന് മറ്റൊരു വിളിപ്പേരു കൂടിയുണ്ട്. ഇന്ത്യയുടെ മെക്ക. അറബിക്കടലിന്റഫെ തീരത്ത് പടിഞ്ഞാറൻ കാറ്റേറ്റ് വിശ്രമിക്കുന്ന ഈ തീരനഗരത്തിന് കഥകളും കാര്യങ്ങളും ഒരുപാട് പറയുവാനുണ്ട്....

 പൊന്നാനി

പൊന്നാനി

പൊന്നാനി എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലോടിയെത്തുക ഉയർന്നു നിൽക്കുന്ന മിനാരങ്ങളുള്ള ഒരു കൂട്ടം പള്ളികളും പിന്നെ കടൽത്തീരവുമാണ്. അറബിക്കടലിന്‍റെ തീരത്ത് നൂറുകണക്കിന് വർഷത്തെ ചരിത്രവും കഥകളും പേറി നില്‍ക്കുന്ന ഈ നാടിന് പറയുവാനേറെയുണ്ട്. മലപ്പുറം ജില്ലയിലെ ഏക തുറമുഖമായ പൊന്നാനി മലബാറിന്റെ മാത്രമല്ല, കേരളത്തിൻറെ ചരിത്രത്തോടും ഏറെ ചേർന്നു നിൽക്കുന്നുണ്ട്.

പൊന്നാനി വന്നതിങ്ങനെ

പൊന്നാനി വന്നതിങ്ങനെ

കഥകളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നും പൊന്നാനിയുടെ യഥാർഥ ചരിത്രം വേർതിരിച്ചെടുക്കുക അൽപം ബുദ്ധിമുട്ടുള്ള പണിയാണ്. പൊന്നാനിയുടെ പേര് എങ്ങനെ വന്നു എന്നുതന്നെയുള്ള നൂറു കഥകൾ ഇവിടെ കാണാം. ഇതുവഴി ഒഴുകിയിരുന്ന പൊൻവാണി എന്ന നദിയിൽ നിന്നുമാണ് പൊന്നാനി ഉണ്ടായത് എന്നും, അതല്ല, പണ്ട് ഇവിടം ഭരിച്ചിരുന്ന പൊന്നൻ എന്ന രാജാവിൽ നിന്നുമാണ് പൊന്നാനി ഉണ്ടായതെന്നുമാണ് പറയപ്പെടുന്നത്. മറ്റു ചില ചരിത്രകാരന്മാർ പറയുന്നതനുസരിച്ച് തുറമുഖം വഴി ഇവിടെ നടന്നിരുനന് കച്ചവടങ്ങളുടെ ഭാഗമായി ധാരാളം പൊൻ നാണ്യങ്ങൾ ഇവിടെയെത്തിയിരുന്നുവെന്നും ആ നാട് പൊന്നാനിയായി മാറി എന്നുമാണ്. കൂടാതെ, ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ കാലത്ത് അവർ പൊന്നുകൊണ്ടുണ്ടാക്കിയ ആനകളെ ക്ഷേത്രങ്ങളിൽ സമർപ്പിച്ചിരുന്നുവത്രെ. അതിൽ നിന്നാണ് പൊന്നാനി എന്നു വന്നതെന്നാണ് മറ്റൊരു കഥ.
ഡി ഒന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട പെരിപ്ലസ് ഓഫ് ദി എരിത്രിയന്‍ സീ എന്ന ഗ്രീക്ക് ഗ്രന്ഥത്തില്‍ പരാമര്‍ശിയ്ക്കുന്ന ടിണ്ടിസ് എന്ന തുറമുഖനഗരം പൊന്നാനിയാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.

PC:PP Yoonus

മൈസൂർ മുതൽ മദ്രാസ് വരെ

മൈസൂർ മുതൽ മദ്രാസ് വരെ


സാമൂതിരിയുടെ കാലമാണ് പൊന്നാനിയുടെ സുവർണ്ണകാലം എന്നറിയപ്പെടുന്നത്. പിന്നീട് ടിപ്പുവിന്റെ പടയോട്ടം വന്നപ്പോൾ ഇവിടം മൈസൂരിനു കീഴിലായി. അതിനുശേഷം ബ്രിട്ടീഷ് ഭരണം, മദ്രാസ് ഭരണം എന്നിങ്ങനെ പല വഴികളിലൂടെ ഈ നാട് കടന്നു പോയിട്ടുണ്ട്. അതിന്‍റേതായ വ്യത്യാസങ്ങള്‍ ഇന്നും ഇവിടെ കാണാം.

PC:PP Yoonus

പാലക്കാടിന്റെ പൊന്നാനി മലപ്പുറത്തിന്റേതാവുന്നു

പാലക്കാടിന്റെ പൊന്നാനി മലപ്പുറത്തിന്റേതാവുന്നു

കേരള സംസ്ഥാനം രൂപീകരിച്ചപ്പോൾ പാലക്കാട് ജില്ലയുടെ ഭാഗമായിരുന്നു പൊന്നാനി. ചാവക്കാട്, കൂറ്റനാട്, വെട്ടത്തുനാട് താലൂക്കുകളുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത പൊന്നാനി താലൂക്ക് ആയിരുന്നു പാലക്കാട് ഉണ്ടായിരുന്നത്. പിന്നീട് 1969 ൽ മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ ഇവിടം മലപ്പുറത്തിന്‍റെ ഭാഗമായി മാറി.

PC:wikimedia

സംസ്കാരം

സംസ്കാരം

കേരളത്തിന്റെ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി അറബ് സംസ്കാരത്തിന് കൂടുതൽ വേരോട്ടമുണ്ടായിട്ടുള്ള നാടാണ് പൊന്നാനി. പണ്ടുകാലം മുതലേ അറബ്-പശ്ചിമേഷ്യൻ രാജ്യങ്ങളുമായി പൊന്നാനി തുഖമുഖം വഴിയുണ്ടായിരുന്ന കച്ചവട ബന്ധങ്ങളുടെ ബാക്കി പത്രമാണ് ഇന്നിവിടെ കാണുന്ന ഈ സംസ്കാരം. സംസ്കാരത്തിൽ മാത്രമല്ല, ഭാഷയിലും നിത്യ ജീവിതത്തിലും ഇന്നും ഈ സ്വാധീനം ഇവിടെ കാണാം.

തെക്കേ ഇന്ത്യയുടെ മെക്ക

തെക്കേ ഇന്ത്യയുടെ മെക്ക

ഇസ്ലാം മത വിശ്വാസികൾ കൂടുതലുള്ള ഇവിടം അറിയപ്പെടുന്നത് തന്നെ തെക്കേ ഇന്ത്യയുടെ മെക്ക എന്നാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യം പറയുന്ന മുസ്ലീം ദേവാലയങ്ങൾ, പാശ്ചാത്യ കലാപൂപങ്ങൾ, ദഫ്മുട്ട്, മാപ്പിളപ്പാട്ട് തുടങ്ങിയ കാര്യങ്ങൾക്ക് ഇവിടെ വലിയ വേരോട്ടമുണ്ടായിട്ടുണ്ട്. ഇവിടുത്തെ കാര്യങ്ങളിൽ എടുത്തു പറയേണ്ടത് പുരാതനങ്ങളായ മുസ്ലീം ദേവാലയങ്ങൾ തന്നെയാണ്.

പൊന്നാനി വലിയ ജുമുഅത്ത് പള്ളി

പൊന്നാനി വലിയ ജുമുഅത്ത് പള്ളി

ഒരു കാലത്ത് പൊന്നാനിയുടെ മുഖമായിരുന്നു പൊന്നാനി വലിയ ജുമുഅത്ത് പള്ളി. ചരിത്രത്തിലെ സ്ഥാനം കൊണ്ട് ഇന്നും തലയുയർത്തി നിൽക്കുന്ന ഈ ദേവാലയം ക്രിസ്തുവർഷം 1510 (ഹിജ്റ 925-ൽ) ശൈഖ് സൈനുദ്ദീൻ നിർമ്മിച്ചതാണന്നാണ് ചരിത്രം. വില്യം ലോഗന്റെ മലബാർ മന്വലിന്റെ രണ്ടാം ഭാഗത്താണ് ഇതു സംബന്ധിച്ച കാര്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇസ്ലാം മതപഠന കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട ഒരിടമായിരുന്നു ഇത്. ഇവിടെ പള്ളിക്കുള്ളിൽ സ്ഥാപിച്ച എണ്ണവിളക്കിന് ചുറ്റുമിരുന്ന് മതപഠനം നടത്തുന്ന ഒരു പാരമ്പര്യം ഇവിടെയുണ്ടായിരുന്നു. പഠനം കഴിഞ്ഞ് മുസ്ല്യാർ പദവിയായിരുന്നു വിദ്യാർഥികളുടെ ലക്ഷ്യം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എണ്ണവിളക്കിനു ചുറ്റും ഇരുന്ന് പഠിക്കുവാനായു ധാരാളം വിദ്യാർഥികൾ എത്തിച്ചേരുമായിരുന്നു. വിളക്കത്തിരിക്കൽ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.

PC: Vicharam

പടിഞ്ഞാറേക്കര ബീച്ച്

പടിഞ്ഞാറേക്കര ബീച്ച്

പൊന്നാനി കാഴ്ചകളിലെ പ്രധാനപ്പെട്ട ഇടമാണ് പടിഞ്ഞാറേക്കര ബീച്ച്. പൊന്നാനിയിലെ പുറത്തൂർ പഞ്ചായത്തില്‍ ടിപ്പു സുൽത്താൻ റോഡ് അവസാനിക്കുന്നിടത്തു ഭാരതപ്പുഴയും തിരൂർപ്പുഴയും അറബിക്കടലുമായി സംഗമിക്കുന്ന സ്ഥാനത്താണ്‌ പടിഞ്ഞാറേക്കര ബീച്ച് സ്ഥിതിചെയ്യുന്നത്. പൊന്നാനിയിലെ വൈകുന്നേരങ്ങള്‍ ചിലവഴിക്കുവാൻ ഏറ്റവും യോജിച്ച ഇടം കൂടിയാണിത്. കേരളത്തിലെ തന്നെ മികച്ച ബീച്ചുകളിലൊന്നായ ഇവിടെ നടപ്പാത, പൂന്തോട്ടം, കുട്ടികളുടെ പാർക്ക് , അസ്തമയ മുനമ്പ് എന്നിവ കാണാം. പതിറ്റാണ്ടുകൾ പഴക്കമുള്ള ലൈറ്റ് ഹൗസും ഇവിടുത്തെ കാഴ്ചകളിലുണ്ട്.

PC:keralatourism

പൊന്നാനി ലൈറ്റ് ഹൗസ്

പൊന്നാനി ലൈറ്റ് ഹൗസ്

മലപ്പുറം ജില്ലയിലെ ഏക ലൈറ്റ് ഹൗസാണ് പൊന്നാനിയിൽ സ്ഥിതി ചെയ്യുന്നത്. 1896 ൽ ആണ് പൊന്നാനി കടൽപ്പുറത്ത് കപ്പലുകൾക്ക് വഴി കാട്ടുക എന്ന ലക്ഷ്യത്തിൽ ഇത് സ്ഥാപിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ചാലിയത്തിനും തൃശൂർ ജില്ലയിലെ ചാവക്കാടിനുമിടയിലുള്ള മലബാർ തീരത്തെ ഏക വിളക്കുമാടം കൂടിയാണിത്.

PC:Vicharam
https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8A%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%A8%E0%B4%BF_%E0%B4%A6%E0%B5%80%E0%B4%AA%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%82%E0%B4%AD%E0%B4%82#/media/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Ponnani_light_house_2.JPG

നാവാ മുകുന്ദ ക്ഷേത്രം

നാവാ മുകുന്ദ ക്ഷേത്രം

പൊന്നാനിയുടെ മത സൗഹാർദ്ദത്തിന്റെ ഏറ്റവും വലിയ അടയാളമാണ് ഇവിടെ ചേർന്നു സ്ഥിതി ചെയ്യുന്ന ഇസ്ലാം ദേവാലയങ്ങളും ക്ഷേത്രങ്ങളും. തിരുനാവായയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ നാവാമുകുന്ദൻ എന്ന പേരിൽ വിഷ്ണുവിനെയാണ് ആരാധിക്കുന്നത്. കോഴിക്കോട് സാമൂതിരി രാജകുടുംബത്തിന്റെ ഉടമസ്ഥയിലാണ് ഇന്നും തിരുനാവായ ക്ഷേത്രം.. ഒൻപതുയോഗികൾ ഇവിടെ പ്രതിഷ്ഠനടത്തിയെങ്കിലും ഒൻപതാമത്തെ തവണ മാത്രമാണ് ഇവിടെ വിഗ്രഹം പ്രതിഷ്ഠിക്കുവാനായത് എന്നാണ് വിശ്വാസം. ക്ഷേത്രക്കുളവും കിണറുമില്ലാത്ത ഈ ക്ഷേത്രത്തിൽ വഴിപാടുകൾക്കും നിവേദ്യത്തിനും ഒക്കെ ഉപയോഗിക്കുന്നത് ഭാരതപ്പുഴയിലെ ജലമാണ്.
മ്പ് സാമൂതിരിയുടെ ഭരണകാലത്ത് ഈ ക്ഷേത്ത്രതിനടുത്ത് നദീതീരത്തായിട്ടാണ് മാമാങ്കം നടന്നിരുന്നത്. ഭാരത്തിലെ 108 ദിവ്യദേശങ്ങളില്‍ കേരളത്തില്‍പ്പെടുന്ന 13 എണ്ണത്തില്‍ ഒന്നാണ് ഈ ക്ഷേത്രം.

വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്...ശിവൻ തന്‍റെ ഭക്തരെ നേരിട്ട് കാണാനെത്തുന്ന ക്ഷേത്രങ്ങൾ ഇതാണ്വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്...ശിവൻ തന്‍റെ ഭക്തരെ നേരിട്ട് കാണാനെത്തുന്ന ക്ഷേത്രങ്ങൾ ഇതാണ്

PC:RajeshUnuppally

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ


മലപ്പുറം ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് പൊന്നാനി. കോഴിക്കോട്, പാലക്കാട്, തൃശൂർ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇവിടേക്ക് ധാരാളം ബസ് സർവ്വീസുകളുണ്ട്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തിരൂരാണ് സ്ഥിതി ചെയ്യുന്നത്. തിരൂരിൽ നിന്നും പൊന്നാനിയിലേക്ക് 21.8 കിലോമീറ്റർ ദൂരമുണ്ട്.

മലപ്പുറത്തുകാരുടെ കോവളമായ പടിഞ്ഞാറേക്കര ബീച്ച്മലപ്പുറത്തുകാരുടെ കോവളമായ പടിഞ്ഞാറേക്കര ബീച്ച്

ഒറ്റ ദിവസം മൂന്ന് വെള്ളച്ചാട്ടം നിലമ്പൂർ പൊളിയാണ്!!ഒറ്റ ദിവസം മൂന്ന് വെള്ളച്ചാട്ടം നിലമ്പൂർ പൊളിയാണ്!!

ബിയ്യം കായൽ മുതൽ കോട്ടക്കുന്ന് വരെ..മലപ്പുറം അതിശയിപ്പിക്കും..തീർച്ചബിയ്യം കായൽ മുതൽ കോട്ടക്കുന്ന് വരെ..മലപ്പുറം അതിശയിപ്പിക്കും..തീർച്ച

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X