ഓണം ഇതാ ഇപ്പോൾ കഴിയും.. അതിനു ശേഷമുള്ള കാത്തിരിപ്പ് വീണ്ടും അവധികൾക്കാണ്. പൂജാ, മഹാനവമി പിന്നെ ദീപവലിയും.. യാത്ര ചെയ്യാനും പുതിയ സ്ഥലങ്ങൾ കാണാനും ബക്കറ്റ് ലിസ്റ്റിലെ സ്ഥലങ്ങൾ ഒന്നൊന്നായി കണ്ടു തീർക്കാനും പറ്റിയ നീണ്ട വാരാന്ത്യങ്ങളും അവധികളും കൊണ്ടാണ് ഈ അവധികളെല്ലാം വരുന്നത്. അതുകൊണ്ടുതന്നെ ടിക്കറ്റുകൾ ഇപ്പോഴേ ബുക്ക് ചെയ്തു തുടങ്ങണം.
ഇത്തവണത്തെ ദീപാവലിക്കോ പൂജാ അവധിക്കോ ഡൽഹിയിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? എങ്കിൽ തിരക്കില്ലാതെ ഡൽഹി യാത്ര സാധ്യമാക്കുന്ന ഒരു ട്രെയിന് ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചുവേളി- നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ 06071. ഈ സീസണിൽ തിരക്ക് പൊതുവേ കൂടുതലുള്ള സമയമായതിനാൽ സീറ്റ് കിട്ടാതിരിക്കുമോ എന്ന സംശയത്തിൽ യാത്രാ മോഹങ്ങൾ മാറ്റി വയ്ക്കേണ്ട.. ടിക്കറ്റ് ബുക്ക് ചെയ്താൽ മാത്രം മതി.
കൊച്ചുവേളി- നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ 06071 സെപ്റ്റംബർ 20, 27, ഒക്ടോബർ 4, 11, 18,25, നവംബർ 1, 8, 15, 22, 29 എന്നീ വെള്ളിയാഴ്ചകളില് കൊച്ചുവേളിയിൽ നിന്നാരംഭിച്ച് ഞായറാഴ്ച ഡല്ഹി ഹസ്രത് നിസാമ്മുദീനിൽ എത്തും. തിരികെ 06072 നിസാമുദ്ദീൻ - കൊച്ചുവേളി-സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ സെപ്റ്റംബർ 23, 30, ഒക്ടോബർ 7,14,21,28, നവംബർ 4,11, 18, 25 , ഡിസംബർ 2 എന്നീ തിങ്കളാഴ്ചകളിൽ ഡല്ഹിയിൽ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം കൊച്ചുവേളിയിൽ എത്തും.
കൊച്ചുവേളി- നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ 06071
കൊച്ചുവേളിയിൽ നിന്ന് വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 2.15 ന് പുറപ്പെടുന്ന കൊച്ചുവേളി- നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് ഞായറാഴ്ച രാത്രി 8.40 ന് ഹസ്രത് നിസാമുദ്ദീനിൽ എത്തും, സെക്കൻഡ് സിറ്റിങ്ങിന് 625 രൂപ, എസി ത്രീ എക്കണോമിക്ക് 2790 രൂപ എന്നിങ്ങനെയാണ് നിരക്ക്.
കൊച്ചുവേളി - 14:15
കൊല്ലം ജംഗ്ഷൻ - 15:10
കായംകുളം ജംഗ്ഷൻ - 15:44
ചെങ്ങന്നൂർ - 16:10
തിരുവല്ല - 16:21
കോട്ടയം - 17:02
എറണാകുളം ടൗൺ - 18:10
ആലുവ - 18:32
തൃശ്ശൂർ - 20:04
പാലക്കാട് ജംഗ്ഷൻ - 21:37
പോടനൂർ ജംഗ്ഷൻ - 22:50
തിരുപ്പൂർ - 23:55
ഇറോഡ് ജംഗ്ഷൻ - 00:45
സേലം ജംഗ്ഷൻ - 01:47
ജോളാർപെട്ടൈ - 03:33
കാട്ട്പടി ജംഗ്ഷൻ - 05:10
ചിറ്റൂർ - 05:49
തിരുപ്പതി - 07:10
റേനിഗുണ്ട ജംഗ്ഷൻ - 07:40
ഗുഡൂർ ജംഗ്ഷൻ - 09:13
നെല്ലൂർ - 09:43
വിജയവാഡ ജംഗ്ഷൻ - 13:50
വാറംഗൽ - 17:10
ബൽഹർഷാ - 21:05
നാഗ്പൂർ - 00:20
ബേത്തൂൾ - 02:46
ഇറ്റാർസി ജംഗ്ഷൻ - 04:55
ഭോപ്പാൽ ജംഗ്ഷൻ - 06:45
ബിന ജംഗ്ഷൻ - 08:45
ലക്ഷ്മിബായ് ജംസി - 11:40
ഗ്വാളിയാർ - 13:10
ആഗ്രാ കാന്റ് - 15:25
മഥുരാ ജംഗ്ഷൻ - 16:12
ഹസ്രത് നിസാമുദ്ദിൻ - 20:40.
നിസാമുദ്ദീൻ- കൊച്ചുവേളി- സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ 06072
ഹസ്രത് നിസാമുദ്ദീനിൽ നിന്ന് തിങ്കളാഴ്ചകളിൽ പുലർച്ചെ 04:10 ന് പുറപ്പെടുന്ന നിസാമുദ്ദീൻ- കൊച്ചുവേളി- സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ 06072 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.10 ന് കൊച്ചുവേളിയിൽ എത്തും. കൊച്ചുവേളി ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിൻ എന്ന പേരിലാണ് മടക്ക സർവീസ്. മാത്രമല്ല, എസി ത്രീ എക്കോണമി കോച്ച് മാത്രമാരിക്കും ഈ യാത്രയിൽ ഉള്ളത്.
ഹസ്രത് നിസാമുദ്ദിൻ - 04:10
മഥുരാ ജംഗ്ഷൻ - 06:15
ആഗ്രാ കാന്റ് - 07:05
ഗ്വാളിയാർ - 08:23
ലക്ഷ്മിബായ് - 13:15
ബീന ജംഗ്ഷൻ - 17:00
ഭോപ്പാൽ ജംഗ്ഷൻ - 19:00
ഇട്ടാഴ്സി ജംഗ്ഷൻ - 20:00
ബേത്തൂൾ - 21:55
നാഗ്പൂർ - 01:00
ബൽഹർഷാ - 05:00
വാറംഗൽ - 09:15
വിജയവാഡ ജംഗ്ഷൻ - 13:50
നെല്ലൂർ - 18:10
ഗുഡൂർ ജംഗ്ഷൻ - 19:10
റേനിഗുണ്ട ജംഗ്ഷൻ - 20:30
തിരുപ്പതി - 21:20
ചിത്തൂർ - 22:31
കാട്ട്പടി ജംഗ്ഷൻ - 23:05
ജോളാർപെട്ടൈ - 00:28
സേലം ജംഗ്ഷൻ - 02:00
ഇറോഡ് ജംഗ്ഷൻ - 03:50
തിരുപ്പൂർ - 04:38
പോടനൂർ ജംഗ്ഷൻ - 05:18
പാലക്കാട് ജംഗ്ഷൻ - 06:35
തൃശ്ശൂർ - 07:54
ആലുവ - 08:50
എറണാകുളം ടൗൺ - 09:28
കോട്ടയം - 10:57
തിരുവല്ല - 11:27
ചെങ്ങന്നൂർ - 11:38
കായംകുളം ജംഗ്ഷൻ - 12:08
കൊല്ലം ജംഗ്ഷൻ - 12:53
കൊച്ചുവേളി - 14:15
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













