വൈദ്യുതി എഞ്ചിനുകളും ഡീസല്‍ എഞ്ചിനുകളും പാളങ്ങളിലൂടെ ഭാരവഹിച്ച് നീങ്ങുന്ന കാലത്ത് ജീവിക്കുന്ന നിങ്ങള്‍ ആവി എഞ്ചിനുകളുടെ ചൂളം വിളികള്‍ കേട്ടിട്ടുണ്ടോ. ഒരു കാലത്ത് റെയില്‍പാളങ്ങള്‍ സ്വന്തമാക്കി വച്ചിരുന്ന തീവണ്ടി മുത്തശ്ശിമാരെ ഒന്ന് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ഒരുക്കുകയാണ് ഇന്ത്യയിലെ റെയില്‍വെ മ്യൂസിയങ്ങള്‍.
ഇന്ത്യയില്‍ നിരവധി റെയില്‍വെ മ്യൂസിയങ്ങളുണ്ട് അവയില്‍ ഏറ്റവും പ്രധാനപ്പെട്ട മ്യൂസിയമാണ് ന്യൂഡല്‍ഹിയിലെ നാഷണല്‍ റെയില്‍ മ്യൂസിയം. പഴയ കാലത്തെ നിരവധി ട്രെയിനുകള്‍ ഇവിടെ നിങ്ങള്‍ക്ക് കാണാം.
ഇന്ത്യയിലെ റെയില്‍ മ്യൂസിയങ്ങള്‍
ന്യൂഡല്‍ഹിയിലെ ചാണക്യപുരിയിലെ നാഷണല്‍ റെയില്‍മ്യൂസിയം, കര്‍ണാടകയിലെ മൈസൂരിലുള്ള മൈസൂര്‍ റെയില്‍ മ്യൂസിയം, മഹാരാഷ്ട്രയിലെ പൂനെയിലുള്ള ജോഷീസ് മ്യൂസിയം ഓഫ് മിനിയേചര്‍ റെയില്‍വെ, ചെന്നൈയിലെ റീജ്യണല്‍ റെയില്‍വെ മ്യൂസിയം, തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ റെയില്‍വെ ഹെറിറ്റേജ് സെന്റര്‍, പശ്ചിമ ബംഗാളിലെ ഗും റെയില്‍വെ മ്യൂസിയം, പശ്ചിമബംഗാളിലെ കല്‍ക്കട്ടയിലെ ഹൗറയില്‍ സ്ഥിതി ചെയ്യുന്ന ഈസ്റ്റേണ്‍ റെയില്‍വെ മ്യൂസിയം, കാണ്‍പൂരിലെ കാണ്‍പൂര്‍ റെയില്‍വെ മ്യൂസിയം. എന്നീ മ്യൂസിയങ്ങളാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട റെയില്‍വെ മ്യൂസിയങ്ങള്‍.
ഇന്ത്യയിലെ റെയില്‍വെ മ്യൂസിയങ്ങളിലെ പ്രധാന കാഴ്ചകള്‍ സ്ലൈഡുകളിലൂടെ കാണാം
നാഷണല്‍ റെയില്‍ മ്യൂസിയം
പട്യാല സ്റ്റേറ്റ് മോണോറെയില്‍
ആവിഎഞ്ചിന്‍
അമേരിക്കന്‍
Photo Courtesy: Bahnfrend
ഇലക്ട്രിക്ക് എഞ്ചിന്‍
ബെയേര്‍ ഗാരേട്ട്
Photo Courtesy: Nanasur at English Wikipedia
മിനി ട്രെയിന്‍
ജോഷീസ് മ്യൂസിയം ഓഫ് മിനിയേച്ചര്‍ റെയില്‍വെ
റീജ്യണല്‍ റെയില്‍വെ മ്യൂസിയം
ആഡംബര ട്രെയിന്‍
ടോയ് ട്രെയിന്‍
ഡെമു
ട്രാക്ക്
ഡബിള്‍ഡെക്കര്‍ ട്രെയിന്‍
പഴയ എഞ്ചിന്‍
ഉഴുതാന്‍
ആക്സിഡന്റ് റിലീഫ് ട്രെയിന്‍
ക്രെയിന്‍
റെയില്‍വെ ഹെറിട്ടേജ് സെന്റര്‍
റെയില്‍വെ മ്യൂസിയം മൈസൂര്‍
ഓസ്റ്റിന്‍ റെയില്‍ കാര്‍



Click it and Unblock the Notifications














