തന്‍റെ സഹോദരന് ആയൂരാരോഗ്യവും ഐശ്വര്യവും ആശംസിച്ച് കൈകളില്‍ രാഖി കെട്ടുന്ന സഹോദരി.. തിരിച്ച് ഏതു സാഹചര്യത്തിലും തന്‍റെ പെങ്ങളെ നോക്കിക്കൊള്ളാമെന്നു പ്രതിജ്ഞയെടുക്കുന്ന സഹോദരന്‍... ഇത് രക്ഷാ ബന്ധന്‍.. ഇന്ത്യയില്‍ മാത്രം കാണുവാന്‍ സാധിക്കുന്ന വ്യത്യസ്തമായ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും തുടര്‍ച്ച. ഇന്ത്യയിലെമ്പാടും ആഘോഷപൂര്‍വ്വം രക്ഷാബന്ധന്‍ ആഘോഷിക്കുമ്പോഴും ചെറിയ ചെറിയ വ്യത്യാസങ്ങള്‍ കാണാം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ രക്ഷാബന്ധന്‍ എങ്ങനെ ആഘോഷിക്കുന്നുവെന്നും എന്തൊക്കെയാണ് ഇതിന്‍റെ പ്രത്യേകതകള്‍ എന്നും നോക്കാം....
മഹാരാഷ്‌ട്ര
കേരളം, തമിഴ്നാട്
കേരളത്തില്‍ വളരെ കുറച്ച് പ്രചാരം മാത്രമാണ് രക്ഷാ ബന്ധന്‍ ആഘോഷങ്ങള്‍ക്കുള്ളത്. തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ ആവണി അവിട്ടം എന്നാണ് രക്ഷാ ബന്ധൻ ആഘോഷം അറിയപ്പെടുന്നത്. പ്രധാനമായും കുടുംബത്തിലെ പുരുഷ അംഗങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് ആഘോഷങ്ങളെന്നു പറയാം. മറ്റു സംസ്ഥാനങ്ങളിലേതു പോലെ രാഖി കെട്ടല്‍ പോലുള്ള ചടങ്ങുകള്‍ ഇവിടെ അധികം കണ്ടുവരാറി. ഈ ദിവസം, ബ്രാഹ്മണർ നദിയിൽ സ്നാനം നടത്തി , അവരുടെ എല്ലാ തെറ്റുകൾക്കും മാപ്പ് ചോദിക്കുന്ന ഒരു ചടങ്ങ് ഉണ്ട്. അവര്‍ ശരീരത്തിൽ ധരിക്കുന്ന ജാനൗ അഥവാ പൂണൂല്‍ മാറ്റി പുതിയത് ധരിക്കുന്ന ദിവസം കൂടിയാണിത്. .
ഒഡീഷ
മധ്യപ്രദേശ്, ബീഹാർ
മധ്യപ്രദേശിലും , ബീഹാറിലും ഈ ദിവസത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. കർഷകർ അവരുടെ ഭൂമിയെ ആരാധിക്കുന്ന സമയമാണിത്. കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ഭൂമിക്കായി പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടത്തുന്നു. സ്ത്രീകള്‍ അവരുടെ വയലുകളില്‍ പോയി മണ്ണ് ശേഖരിക്കുകയും അത് ഇലകളില്‍ പൊതിഞ്ഞ് സൂക്ഷിക്കുകയും ചെയ്യുന്നു. അതിനുശേഷം ഈ മണ്ണില്‍ ബാർലി വിത്ത് വിതയ്ക്കുന്നു. വൃത്തിയാക്കി അലങ്കരിച്ച വീടിന്റെ ഒരു പ്രത്യേക ഭാഗത്ത് ഇത് സൂക്ഷിച്ചുവയ്ക്കുന്നു. ഏഴ് ദിവസം കഴിയുമ്പോൾ അമ്മമാർ ഇത് നീക്കം ചെയ്യുകയും അവരുടെ ആൺകുട്ടികളുടെ ദീർഘായുസ്സിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നതാണ് മധ്യപ്രദേശ്, ബീഹാർ തുടങ്ങിയ ഇടങ്ങളിലെ ആഘോഷം.
ഗുജറാത്ത്
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














