ഓരോ യാത്രകളിലും വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളുമാണ് ചിലർ പ്രതീക്ഷിക്കുന്നത്. ഇത്തരത്തിൽ വ്യത്യസ്തമായ യാത്രകൾ ആഗ്രഹിക്കുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് ഇടുക്കി ജില്ലയിലെ രാമക്കൽമേട്. പശ്ചിമഘട്ട മലനിരകളിലായി സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് രാമക്കൽമേട് സ്ഥിതി ചെയ്യുന്നത്. ഇത്രയും ഉയരം കീഴടക്കി രാമക്കൽമേടിന്റെ ഉച്ചിയിൽ എത്തിയാൽ തമിഴ്നാടിന്റെ സൗന്ദര്യം കാണാം.
കേരളത്തിന്റെ മലമുകളിൽ നിന്ന് തമിഴ്നാട് നോക്കികാണുന്നതിന്റെ ത്രില്ല് അവിടെ ചെന്നാൽ മാത്രമേ അറിയാൻ കഴിയു. ചരിത്ര പ്രധാന്യമുള്ള ഈ മലനിരയിലേക്ക് നിരവധി സഞ്ചാരികൾ എത്താറുണ്ട്.
രാമക്കൽമേടിന് ആ പേര് ലഭിച്ചതിന് പിന്നിൽ ഒരു ഐതിഹ്യം ഉണ്ട്. ശ്രീരാമന്‍ തന്റെ പത്‌നിയായ സീതാദേവിയെ തിരഞ്ഞ് ഈ കുന്നിലെത്തിയെന്നാണ് വിശ്വാസം. 'രാമന്‍ കാല്‍ വെച്ച ഇടം' എന്ന അർത്ഥത്തിലാണ് ഈ സ്ഥലത്തിന് രാമക്കൽമേട് എന്ന പേര് ലഭിച്ചത്.
തമിഴ്നാട് കാണാം
പാറക്കൂട്ടങ്ങൾ
ചിത്രത്തിന് കടപ്പാട് : Rojypala
കാറ്റാടികൾ
സൗകര്യങ്ങൾ കുറവാണ്
സൂക്ഷിക്കുക, അപകടം
കുറവനും കുറത്തിയും



Click it and Unblock the Notifications













