» »രാം ലീല കാണാന്‍ ഡല്‍ഹിയിലെ ഈ സ്ഥലങ്ങള്‍

രാം ലീല കാണാന്‍ ഡല്‍ഹിയിലെ ഈ സ്ഥലങ്ങള്‍

Written By: Elizabath

തിന്‍മയ്ക്ക് മേലുള്ള നന്‍മയുടെ വിജയമാണ് നവരാത്രി ആഘോഷങ്ങളുടെ അടിസ്ഥാനം.
 പാര്‍വ്വതി ദേവിയുമായും അവരുടെ വിവിധ അവതാരങ്ങളുമായും ബന്ധപ്പെട്ടാണ് നവരാത്രിയുടെ ആഘോഷങ്ങളില്‍ ഏറിയ പങ്കും നടക്കുന്നത്. എന്നാല്‍ ചിലയിടങ്ങളില്‍ രാവണനെ രാമന്‍ ജയിച്ചതിന്റെ കഥയുമായി ബന്ധപ്പെടുത്തിയും ആഘോഷങ്ങള്‍ ഉണ്ടാവാറുണ്ട്. പ്രത്യേകിച്ച് വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍. ഈ ആഘോഷങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് രാമലീല എന്നു പേരുള്ള പെര്‍ഫോമന്‍സുകള്‍.
രാമന്റെ ജീവിതത്തെ നാടകത്തിന്റെ രൂപത്തില്‍ അവതരിപ്പിച്ചു കാണിക്കുന്ന രാമലീലയ്ക്ക് ആരാധകര്‍ ഏറെയാണ്. നവരാത്രി ആഘോഷത്തിന്റെ ഒന്നാമത്തെ ദിവസം മുതല്‍ പത്താമത്തെ ദിവസം വരെയാണ് രാമലീല കളിക്കാറുള്ളത്. അവസാനത്തെ ദിവസം രാവണന്റെയും മകനായ മേഘനാഥന്റെയുമൊക്കെ രൂപങ്ങള്‍ കത്തിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് അവസാനമാകും.
രാമലീല ആഘോഷങ്ങള്‍ കാണുവാന്‍ ഏറ്റവും പറ്റിയ സ്ഥലം ഡെല്‍ഹിയാണ്. ഗ്രാമപ്രദേശങ്ങളില്‍ നിന്നും നഗരത്തില്‍ രാമലീല കളിക്കുന്ന ഒട്ടേറെ കലാകാരന്‍മാരെ ഈ സമയത്ത് ഇവിടെ കാണാന്‍ സാധിക്കും.

രാം ലീല മൈദാന്‍

രാം ലീല മൈദാന്‍

ഡല്‍ഹിയിലെ ഏറെ പ്രശസ്തമായ രാം ലീല മൈദാന്‍ രാം ലീല നടക്കുന്ന പ്രദാന കേന്ദ്രങ്ങളിലൊന്നാണ്. നഗരത്തില്‍ രാം ലീല നടക്കുന്ന ഏറ്റവും പഴയ സ്ഥലങ്ങളിലൊന്നുകൂടിയാണിത്.

PC: Pete Birkinshaw

സുഭാഷ് മൈദാന്‍

സുഭാഷ് മൈദാന്‍

റെഡ് ഫോര്‍ട്ട് മാര്‍ക്കറ്റ് റോഡിനു സമീപം സ്ഥിതി ചെയ്യുന്ന സുഭാഷ് മൈദാന്‍ രാം ലീലയുടെ മറ്റൊരു പ്രധാനപ്പെട്ട വേദിയാണ്. ഹനുമാന്‍, രാമന്‍, രാവണന്‍ തുടങ്ങിയവരാണ് ഇവിടെ രാം ലീലയില്‍ അണിനിരക്കുന്ന പ്രധാന കഥാപാത്രങ്ങള്‍. ഒട്ടനവധി ആളുകളാണ് ഇവിടെ പരിപാടികളില്‍ പങ്കെടുക്കാനായി എത്താറുള്ളത്.

റെഡ് ഫോര്‍ട്ട് ലോണ്‍സ്

റെഡ് ഫോര്‍ട്ട് ലോണ്‍സ്

യുവാക്കളെ ആകര്‍ഷിക്കാനായി റെഡ് ഫോര്‍ട്ട് പുല്‍ത്തകിടികളില്‍ ഒരുക്കുന്ന രാം ലീല ജല്‍ഹിയിലെ മറ്റൊരു ആകര്‍ഷണമാണ്. ഇവിടുട്ടെ പുല്‍ത്തകിടികളിലും മറ്റും ഒരുക്കുന്ന ലൈറ്റ് സെറ്റിങ്ങുകള്‍ ആകര്‍ഷണീയമാണ്. ഇവിടെത്തന്നെയാണ് ദസറയുടെ ഭാഗമായുള്ള എക്‌സിബിഷനും മറ്റും നടക്കുന്നത്.

 ശ്രീറാം ഭാരതീയ കലാ കേന്ദ്ര

ശ്രീറാം ഭാരതീയ കലാ കേന്ദ്ര

മാന്ദി ഹൗസിനു സമീപം സ്ഥിതി ചെയ്യുന്ന ശ്രീറാം ഭാരതീയ കലാ കേന്ദ്ര ദല്‍ഡഹിയിലെ പ്രശത്സമായ സാംസ്‌കാരിക സ്ഥാപനങ്ങളിലൊന്നാണ്. കഥകിനെ അടിസ്ഥാനമാക്കി 1957 മുതല്‍ ഇവിടെ രാം ലീല അരങ്ങേറാറുണ്ട്.

Read more about: delhi, epic, forts