Search
  • Follow NativePlanet
Share
» »രാഷ്ട്രപതി ഭവന്‍ സന്ദർശനം; പൊതുജനങ്ങൾക്ക് ആഴ്ചയിൽ അഞ്ച് ദിവസം പ്രവേശനം.. വിശദാംശങ്ങൾ

രാഷ്ട്രപതി ഭവന്‍ സന്ദർശനം; പൊതുജനങ്ങൾക്ക് ആഴ്ചയിൽ അഞ്ച് ദിവസം പ്രവേശനം.. വിശദാംശങ്ങൾ

2022 ഡിസംബർ 1 മുതൽ ആഴ്ചയിൽ അഞ്ച് ദിവസം പൊതുജനങ്ങൾക്ക് രാഷ്ട്രപതി ഭവന്‍ സന്ദർശിക്കുവാൻ സാധിക്കുക

രാഷ്ട്രപതി ഭവൻ...ഡല്‍ഹി യാത്രയിൽ സഞ്ചാരികൾ കാണണമെന്നാഗ്രഹിക്കുന്ന ഇടം. ലോകരാഷ്ട്രത്തലവന്മാരുടെ വസതികളിൽ ഏറ്റവും വലുതെന്ന വിശേഷണമുള്ള നമ്മുടെ രാഷ്ട്രപതി ഭവൻ ന്യൂ ഡൽഹിയിലെ റെയ്സീന കുന്നുകളിൽ ആണ് സ്ഥിതി ചെയ്യുന്നത്. ഇപ്പോഴിതാ, പൊതുജനങ്ങൾക്ക് രാഷ്ട്രപതി ഭവൻ സന്ദർശിക്കുവാനുള്ള അവസരം വന്നിരിക്കുകയാണ്. രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
ഡിസംബർ 1 മുതലാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. വിശദമായി വായിക്കാം

രാഷ്ട്രപതി ഭവന്‍ സന്ദർശനം

രാഷ്ട്രപതി ഭവന്‍ സന്ദർശനം

2022 ഡിസംബർ 1 മുതൽ ആഴ്ചയിൽ അഞ്ച് ദിവസം പൊതുജനങ്ങൾക്ക് രാഷ്ട്രപതി ഭവന്‍ സന്ദർശിക്കുവാൻ സാധിക്കുക. ഗസറ്റഡ് അവധി ദിവസങ്ങളിൽ ഒഴികെയുള്ള ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് 2 മുതൽ 4 വരെയും ഒരു മണിക്കൂർ വീതമുള്ള അഞ്ച് സമയ സ്ലോട്ടുകളിൽ ആളുകൾക്ക് സന്ദർശിക്കാം. ഒരു സ്ലോട്ടിൽ 30 പേർക്കാണ് സന്ദര്‍ശനം അനുവദിച്ചിരിക്കുന്നത്.

PC:Ronakshah1990

രാഷ്ട്രപതി ഭവൻ മ്യൂസിയം കോംപ്ലക്‌സ് സന്ദര്‍ശനം

രാഷ്ട്രപതി ഭവൻ മ്യൂസിയം കോംപ്ലക്‌സ് സന്ദര്‍ശനം

ചൊവ്വാഴ്ച മുതൽ ഞായർ വരെ ആഴ്ചയിൽ ആറ് ദിവസവും ഗസറ്റഡ് അവധി ദിവസങ്ങളിൽ ഒഴികെ രാഷ്ട്രപതി ഭവൻ മ്യൂസിയം കോംപ്ലക്‌സ് സന്ദർശിക്കാമെന്നും രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

PC:Malhotraaman

ചേഞ്ച് ഓഫ് ഗാർഡ് സെറിമണി

ചേഞ്ച് ഓഫ് ഗാർഡ് സെറിമണി

എല്ലാ ശനിയാഴ്ചകളിലും രാവിലെ 8 മുതൽ 9 വരെ രാഷ്ട്രപതി ഭവൻ ഫോർകോർട്ടിൽ ചേഞ്ച് ഓഫ് ഗാർഡ് സെറിമണിയും കാണാം. എന്നാൽ ശനിയാഴ്ചകളിൽ ഗസറ്റഡ് അവധി ദിവസങ്ങളിലും അറിയിപ്പ് ലഭിച്ച ദിവസങ്ങളിലും ഈ പരിപാടി നടക്കില്ല.പ്രസിഡന്റിന്റെ അംഗരക്ഷകരുടെ ഒരു പുതിയ സംഘത്തെ ചുമതലയേൽപ്പിക്കാൻ എല്ലാ ആഴ്‌ചയും നടക്കുന്ന ഒരു സൈനിക പാരമ്പര്യമാണ് ഗാർഡ് മാറ്റ ചടങ്ങ്.

PC:Kuldeep Maruvada

മൂന്ന് സർക്യൂട്ടുകൾ

മൂന്ന് സർക്യൂട്ടുകൾ

രാഷ്ട്രപതി ഭവന്‍ സന്ദര്‍ശനത്തിന് മൂന്നു സർക്യൂട്ടുകളാണ് ലഭ്യമായിട്ടുള്ളത്. ഇതിലൊന്ന് നിങ്ങളുടെ താല്പര്യത്തിനും സമയത്തിനും അനുസരിച്ച് തിരഞ്ഞെടുക്കാം.

സർക്യൂട്ട് 1

പ്രധാന കെട്ടിടം, ഫോർകോർട്ട്, റിസപ്ഷൻ, നവാചാര, ബാങ്ക്വറ്റ് ഹാൾ, അപ്പർ ലോഗ്ഗിയ, ലുറ്റിയൻസ് ഗ്രാൻഡ് സ്റ്റെയർ, ഗസ്റ്റ് വിംഗ്, അശോക് ഹാൾ, നോർത്ത് ഡ്രോയിംഗ് റൂം, ലോംഗ് ഡ്രോയിംഗ് റൂം, ലൈബ്രറി, ദർബാർ ഹാൾ, ബുദ്ധ പ്രതിമ എന്നിവ ഉൾക്കൊള്ളുന്നതാണ് സർക്യൂട്ട് 1. ശനിയാഴ്ചയും ഞായറാഴ്ചയും മാത്രമാണ് സർക്യൂട്ട് 1 സന്ദര്‍ശിക്കുവാൻ സാധിക്കുക

സർക്യൂട്ട് 2

രാഷ്ട്രപതി ഭവൻ മ്യൂസിയം കോംപ്ലക്‌സ് Rashtrapati Bhavan Museum Complex [RBMC] ആണ് സർക്യൂട്ട് 2 ൽ ഉൾപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ആണ് സർക്യൂട്ട് 2 സന്ദർശിക്കുവാൻ സാധിക്കുക.

സർക്യൂട്ട് 3

രാഷ്ട്രപതി ഭവനിലെ സര്‍ക്യൂട്ട 3, ഫെബ്രുവരി മുതല്‍ മാർച്ച് വരെ നടക്കുന്ന ഉദ്യാനോത്സവിന്‍റെ സമയത്താണ് സന്ദര്‍ശിക്കുവാൻ സാധിക്കുക.

PC:Rashtrapati Bhavan

രാഷ്ട്രപതി ഭവൻ സന്ദർശന സമയം

രാഷ്ട്രപതി ഭവൻ സന്ദർശന സമയം

രാവിലെ 10:00-11:00, 11:00-12:00, 12:00-13:00,
14:00-15:00, 15:00-16:00 എന്നിങ്ങനെയാണ് ഇവിടുത്തെ സ്ലോട്ടുകൾ ലഭ്യമായിട്ടുള്ളത്.

PC:Harvinder Chandigarh

രാഷ്ട്രപതി ഭവൻ പ്രവേശനം

രാഷ്ട്രപതി ഭവൻ പ്രവേശനം

രാഷ്ട്രപതി ഭവൻ സന്ദർശിക്കുവാനെത്തുന്നവർക്ക് പ്രത്യേക ഗേറ്റുകളിലൂടെയാണ് പ്രവേശനം അനുവദിക്കുക.
എല്ലാ ഗേറ്റുകളിലൂടെയും രാഷ്ട്രപതി ഭവനിലേക്ക് പ്രവേശനം അനുവദിക്കാറില്ല. പകരം ഗേറ്റ് നമ്പർ 2 (രാജ്പഥ്), ഗേറ്റ് നമ്പർ 37 (ഡൽഹൗസി റോഡ്-ടാരാ സുഖോയ് മാർഗ്), ഗേറ്റ് നമ്പർ 38(ചർച്ച് റോഡ്-ബ്രാസി അവന്യൂ) എന്നീ ഗേറ്റുകൾ വഴിയാണ് പ്രവേശിക്കേണ്ടത്.

രാഷ്ട്രപതി ഭവൻ സന്ദർശിക്കുവാനെത്തുമ്പോൾ ഇന്ത്യൻ പൗരന്മാര്‍ തങ്ങളുടെ സാധുതയുള്ള ഐഡി കാർഡ് കരുതുക. വിദേശികൾക്ക് പാസ്പോർട്ടിന്‍റെ കോപ്പിയടക്കം ഓൺലൈൻ ബുക്കിങ്ങിന്‍റെ സമയത്ത് സമർപ്പിക്കണം. സന്ദർശന ദിവസം ഒർജിനൽ പാസ്പോർട്ടും തിരിച്ചറിയിൽ രേഖയും കയ്യിൽ കരുതുവാൻ മറക്കരുത്.

PC:Ankur Panchbudhe

രാഷ്ട്രപതി ഭവന്‍ സന്ദർശനം ഓണ്‍ലൈൻ ബുക്കിങ്

രാഷ്ട്രപതി ഭവന്‍ സന്ദർശനം ഓണ്‍ലൈൻ ബുക്കിങ്

https://rb.nic.in/rbvisit/visit_plan.aspx എന്ന വെബ്സൈറ്റ് അഡ്രസ് വഴി സന്ദർശനം മുൻകൂട്ടി ബുക്ക് ചെയ്യാം. രാഷ്ട്രപതി ഭവന്‍ സന്ദർശനം ഓണ്‍ ലൈനിൽ ബുക്ക് ചെയ്യുകയാണെങ്കിൽ ഇപ്പോൾ തന്നെ ഫീസും നല്കണം. എട്ടുവയസ്സിനു താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്. അതിനു മുകളിലുള്ളവർ 50 രൂപ വീതം അടയ്ക്കണം. ഒറ്റയ്ക്കു വരുന്നവരും 30 അംഗങ്ങളിൽ താഴെ എണ്ണമുള്ള ഗ്രൂപ്പുകളായി വരുന്നവരിലും നിന്നു ഒരാൾക്ക് 50 രൂപ വീതമാണ് ഈടാക്കുന്നത്.

30 പേരുള്ള ഗ്രൂപ്പ് ആണെങ്കിൽ 20 ശതമാനം സൗജന്യ നിരക്കിൽ 1200 രൂപ മതിയാവും. 30 പേരിൽ അധികമാണെങ്കിൽ ആദ്യത്തെ 30 പേർക്ക് 1200 രൂപയും കൂടുതലായി വരുന്ന ഓരോരുത്തർക്കും 50 രൂപ വീതവും ഫീസ് നല്കണം. ഓണ്‍ലൈനായി ബുക്ക് ചെയ്താൽ ഇമെയിൽ വഴിയോ എസ്എംഎസ് വഴിയോ സന്ദേശം ലഭിക്കും.

സുരക്ഷാ കാരണങ്ങളാൽ രാഷ്ട്രപതി ഭവനു സന്ദർശനം എപ്പോൾ വേണമെങ്കിലും വേണ്ടന്നു വയ്ക്കുവാൻ കഴിയും.

PC:Manav

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+