Search
  • Follow NativePlanet
Share
» »മഴക്കാലത്ത് മേഘാലയ സന്ദർശിക്കാന്‍ ഈ കാരണങ്ങൾ പോരെ??!!

മഴക്കാലത്ത് മേഘാലയ സന്ദർശിക്കാന്‍ ഈ കാരണങ്ങൾ പോരെ??!!

പകരം വയ്ക്കാനില്ലാത്ത മനോഹാരിതയിൽ മേഘങ്ങളുടെ ആലയമായ മേഘാലയ ഏറ്റവും സുന്ദരിയാകുന്നത് മഴക്കാലത്താണ്.

By Elizabath Joseph

മഴമേഘങ്ങൾ ഉരുണ്ടുകൂടി വരുന്ന ആകാശവും മറ്റൊരിടത്തും കാണാനാകാത്ത തരത്തിലുള്ള പ്രകൃതി ഭംഗിയും ഭൂപ്രകൃതിയും ഒക്കെ തേടുമ്പോൾ അറിയാതെ മനസ്സിലുടക്കി പോകുന്ന ഒരുപാട് സ്ഥലങ്ങളുണ്ട്. അത്തരത്തിൽ ഒരിടമാണ് മേഘാലയ.പകരം വയ്ക്കാനില്ലാത്ത മനോഹാരിതയിൽ മേഘങ്ങളുടെ ആലയമായ മേഘാലയ ഏറ്റവും സുന്ദരിയാകുന്നത് മഴക്കാലത്താണ്. അതുകൊണ്ടു തന്നെ വടക്കു കിഴക്കൻ ഇന്ത്യ പ്രത്യേകിച്ച് മേഘാലയ സന്ദർശിക്കേണ്ടത് മഴക്കാലത്താണ്.

ഉള്ളിലെ പുതുമ വീണ്ടെടുക്കാൻ

ഉള്ളിലെ പുതുമ വീണ്ടെടുക്കാൻ

ഇതുവരെയും അശുദ്ധമാകാത്ത ഭൂമിയും കാഴ്ചകളും ഒരിക്കലെങ്കിലും കണ്ടിരിക്കണം എന്നു തോന്നിയിട്ടില്ലേ...അതിനു പറ്റിയ ഇടം തന്നെയാണ് മേഘാലയ. എല്ലായ്പ്പോളും ഉൻമേഷം തോന്നിപ്പിക്കുന്ന തരത്തിലുള്ള ചുറ്റുപാടം ഒരുപാട് യാത്ര ചെയ്യാനും കാഴ്ചകൾ കാണാനും ആഗ്രഹിപ്പിക്കുന്ന തരത്തിലുള്ള ഇടങ്ങളും മഴക്കാലത്ത് മാത്രം സജീവമാകുന്ന ഇടങ്ങളും ചേരുമ്പോൾ അറിയാതെയെങ്കിലും ഇവിടേക്ക് യാത്ര ചെയ്യാൻ തോന്നും.

PC:Pankaj Kaushal

റൊമാന്റിക് ഡെസ്റ്റിനേഷൻ

റൊമാന്റിക് ഡെസ്റ്റിനേഷൻ

ഒരു റൊമാന്റിക് യാത്ര ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട ഇടമാണ് മേഘാലയ എല്ലായ്പ്പോഴും പ്രത്യേകിച്ച് മഴക്കാലങ്ങളിൽ. ചുറ്റുമുള്ളതെല്ലാം റൊമാന്റിക്കായി മാറുമ്പോൾ എങ്ങനെയാണ് ഇവിടെ എത്തുന്നവർ അങ്ങനെയല്ലാണ്ടാവുക. മനോഹരമായ ലാൻഡ്സ്കേപ്പുകളിലെ കോട്ടേജുകളും പ്രകൃതിയുടെ വിവിരിക്കാനാവത്ത ഭംഗിയും ഒക്കെ ചേരുമ്പോൾ ഇവിടം ശരിക്കും സ്വര്‍ഗ്ഗമായി മാറും.

PC:Ajay Panachickal

പച്ചപ്പു മൂടുന്ന കാടുകൾ

പച്ചപ്പു മൂടുന്ന കാടുകൾ

സ്വതവേ ഇരുണ്ടു കിടക്കുന്ന ഇവിടുത്തെ കാടുകൾക്ക് മഴക്കാലത്ത് ഒന്നുകൂടെ കട്ടിവെയ്ക്കും. പ്രകൃതിഭംഗി കൊണ്ട് മാത്രം സഞ്ചാരികളെ ആകർഷിക്കുന്ന ഇവിടം പിന്നെയും പിന്നെയും മനോഹരമാകുന്നത് മഴയിലാണ്. പുറത്തിറങ്ങാൻ പോലും കഴിയാത്ത രീതിയിൽ മഴ ലഭിക്കുന്ന ഇവിടം പിന്നീട് പച്ചപുതച്ച ഒരു കാടായി മാറുവാൻ അധിക സമയം എടുക്കില്ല. പ്രകൃതിയുടെ ഭംഗി മാത്രമാണ് ഈ മഴക്കാലത്ത് വേണ്ടതെങ്കിൽ ഒന്നും ആലോചിക്കേണ്ട...മേഘാലയ തന്നെയാവട്ടെ ഈ യാത്രയുടെ ലക്ഷ്യം.

PC:Ashwin Kumar

എല്ലാം വിലക്കുറവിൽ

എല്ലാം വിലക്കുറവിൽ

മഴക്കാലത്ത് കണ്ണൊന്നു തുറക്കാൻ പോലും പറ്റാത്തത്ര ശക്തിയിൽ പെയ്യുന്ന മഴ ഈ പ്രദേശത്തെ മുഴുവനായും വെള്ളത്തിലാക്കും. മഴ നനഞ്ഞു കിടക്കുന്ന ഓരോ മൂലയും സഞ്ചാരികളെ ഇവിടെ നിന്നും അകറ്റുമെങ്കിലും ഇത് കാണാനായി മാത്രം ഇവിടെ എത്തുന്നവരും ഉണ്ട് എന്നാണ് സത്യം. എന്തുതന്നെയായാലും മഴക്കാലങ്ങളിൽ ഇവിടെം ഹോട്ടലുകൾക്കും ഭക്ഷണത്തിനും താമസത്തിനും ടൂർ പാക്കേജുകൾക്കും ഒക്കെ വൻ വിലക്കുറവായിരിക്കും. അതിനാൽ കുറഞ്ഞ ചെലവിൽ പോയി വരാൻ താല്പര്യമുള്ളവർ മഴക്കാലം തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്.

PC:Ashwin Kumar

മുഖം മാറുന്ന ജീവനുള്ള പാലങ്ങൾ

മുഖം മാറുന്ന ജീവനുള്ള പാലങ്ങൾ

മേഘാലയയുടെ ഏറ്റവും വലിയ ആകർഷണം എന്നു പറയുന്നത് ഇവിടുത്തെ ജീവനുള്ള പാലങ്ങളാണ്. മഴക്കാലങ്ങളില്‍ പതിന്മടങ്ങ് സൗന്ദര്യം വയ്ക്കുന്ന പാലങ്ങൾ വ്യത്യസ്തമായ ഒരനുഭവമാണ് സഞ്ചാരികൾക്ക് നല്കുക. പതിവിൽ നിന്നും വ്യത്യസ്തമായ രൂപമായിരിക്കും ഈ സമയങ്ങളില്‌ വേരുപാലങ്ങൾക്ക് ഉണ്ടാവുക,

PC:Ashwin Kumar

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+