രാത്രി യാത്രകൾ വേണ്ടി വരുമ്പോൾ ബസിൽ പോകണോ ട്രെയിൻ ആണോ നല്ലത് എന്നൊരു സംശയം പല യാത്രക്കാർക്കും ഉണ്ട്. യാത്രാ ചെയ്തെത്താനുള്ള സുഖവും ടിക്കറ്റ് ലഭിക്കാനുള്ള എളുപ്പവും വെച്ച് നോക്കുമ്പോൾ ബസ് തിരഞ്ഞെടുക്കുന്നവരാണ് അധികവും. എന്നാൽ സുഖമായി നീണ്ടു നിവർന്ന് മനസ്സമാധാനത്തോടെ യാത്ര ചെയ്യാൻ മികച്ചത് ട്രെയിൻ ആണെന്ന് അഭിപ്രായമുള്ളവരാണ് മറ്റൊരു വിഭാഗം.
കുലുങ്ങി പോകുന്ന , കുഴികളിൽ വീഴുന്ന ബസുകളേക്കാൾ ആളുകൾ തിരഞ്ഞെടുക്കുന്നതും രാത്രികാല ട്രെയിൻ യാത്രകളാണ്. ഇതാ രാത്രി യാത്രക്ക് നിങ്ങൾ സ്ലീപ്പർ ബസുകളേക്കാൾ ട്രെയിൻ എന്തുകൊണ്ട് തിരഞ്ഞെടുക്കണം എന്നും അതിന്‍റെ ആവശ്യകതയും മറ്റും വിശദമായി നോക്കാം.

1. ഉറങ്ങാനുള്ള സൗകര്യം
രാത്രി യാത്ര ചെയ്യുന്നവർ പ്രഥമ പരിഗണന നല്കുന്നത് ഉറങ്ങുവാനുള്ള സൗകര്യത്തിനാണ്. ഇതു തന്നെയാണ് നിങ്ങളുടെയും ആവശ്യമെങ്കിൽ ട്രെയിൻ തിരഞ്ഞെടുക്കാം. ബസിലും ട്രെയിനിലും ഉറങ്ങുവാനുള്ള സൗകര്യം ഉണ്ടെങ്കിലും ഉറപ്പായും കൂടുതൽ സുരക്ഷിതവും സുഖവും ട്രെയിൻ തന്നെയാണ്. ബസിന്‍റെ എയർ സസ്പെൻഷനും മള്‍ട്ടി ആക്സിലും സഹായിക്കുമെങ്കിലും കുഴികൾ നമ്മെ ബുദ്ധിമുട്ടിപ്പിക്കുക തന്നെ ചെയ്യും. മഴക്കാലത്ത് വെള്ളം നിറഞ്ഞു കിടക്കുന്ന കുഴികൾ കാണാതെ അതിൽ കയറുമ്പോൾ പിന്നെ അധികം പറയേണ്ടതില്ലല്ലോ.
അതേസമയം ബസിനെ അപേക്ഷിച്ച് ട്രെയിനിൽ കുലുക്കം വളരെ കുറവാണ്. വളവും തിരിവും വരുമ്പോൾ ചെറുതായി ബുദ്ധിമുട്ടിക്കുമെങ്കിലും ബസിന്‍റെയത്രയും കുലുക്കം അനുഭവപ്പെടില്ല. ഏറ്റവും മുകളിലെ ബെർത്തിൽ ആയാലും കുലുക്കം ബുദ്ധിമുട്ടിക്കില്ല. അതുകൊണ്ടു തന്നെ ഉറക്കത്തിനും വിശ്രമത്തിനും പ്രാധാന്യം കൊടുക്കുന്നവരാണ് നിങ്ങളെങ്കിൽ യാത്ര ട്രെയിനിലാക്കാം.
2. ശുചിമുറികൾ
ശുചിമുറികളുടെ സൗകര്യം പരിഗണിച്ചാൽ എന്തുകൊണ്ടും ട്രെയിൻ യാത്രയാണ് നല്ലത്. ട്രെയിനിൽ എല്ലാ കംപാര്‍ട്മെന്‍റുകളിലും രണ്ട് ശുചിമുറികൾ വീതം കാണും. ഏതു സമയത്തും പോകാൻ കഴിയും എന്നതിനാൽ ഏതു പ്രായത്തിലുള്ളവർക്കും ഇത് ട്രെയിൻ യാത്ര എളുപ്പമുള്ളതാക്കുന്നു. ബസിലാണെങ്കില്‍ ശുചിമുറികളുടെ ഉപയോഗം ഏറ്റവും വലിയ പ്രശ്നമാണ്. ടോയ്ലറ്റിൽ പോകണമെന്നു തോന്നിയാൽ ഒന്നെങ്കിൽ ബസ് സ്ഥിരം ഭക്ഷണം കഴിക്കാനായി നിർത്തുന്ന സ്ഥലം വരെ കാത്തിരിക്കുക അല്ലെങ്കിൽ ഡ്രൈവറോട് ആവശ്യപ്പെടുക എന്നതാണ്.
3. കുട്ടികളെയുംകൂട്ടി പോകുമ്പോൾ
കുട്ടികളെയുംകൂട്ടി പോകുമ്പോൾ ആണ് ട്രെയിൻ യാത്രയുടെ ഗുണം മനസ്സിലാകുക. ഇടയ്ക്കിടെ കുട്ടികൾക്ക് ടോയ്ലറ്റിൽ പോകേണ്ടി വരുമ്പോൾ ബസിൽ അത് എല്ലാവരെയും ബുദ്ധിമുട്ടിപ്പിക്കും. മാത്രമല്ല, കുഞ്ഞുങ്ങൾക്കുറങ്ങുവാനും ബസ് യാത്ര എളുപ്പായിരിക്കില്ല. അതേസമയം ഉറക്കം, ഭക്ഷണം കഴിപ്പിക്കൽ, വിശ്രമം, കാഴ്ച കാണൽ എന്നിങ്ങനെ ഒരുപാട് സൗകര്യങ്ങൾ ട്രെയിന്‍ യാത്രയിൽ ലഭിക്കും.
4. ടിക്കറ്റ് നിരക്ക്
ടിക്കറ്റ് നിരക്ക് നോക്കുമ്പോൾ എപ്പോഴും ലാഭം ട്രെയിൻ തന്നെയാണ്. സ്ലീപ്പർ ടിക്കറ്റ് എടുത്താൽ സുഖമായി ഉറങ്ങി പോകാം. ബസിനെ അപേക്ഷിച്ച് നിരക്കും വളരെ കുറവായിരിക്കും. വാരാന്ത്യങ്ങളിലാണ് യാത്രയെങ്കിൽ ഫ്ലെക്സി നിരക്കുകളാണ് ബസിൽ ഉണ്ടാവുക. അതിലും വളരെ കുറവ് തുകയ്ക്ക് നമുക്ക് ട്രെയിനിൽ പോകാൻ കഴിയും.
5. പ്രായമായവരാണെങ്കിൽ
മുതിർന്ന ആളുകൾക്ക് എന്തുകൊണ്ടും ബസ് യാത്രയേക്കാൾ എളുപ്പം ട്രെയിന്‍ തന്നെയാണ്. യാത്ര ചെയ്യാനും കയറാനും മാത്രമല്ല ടിക്കറ്റ് നിരക്കും മറ്റു സൗകര്യങ്ങളും കാല് നീട്ടി ഇരുന്നു പോകാനുള്ള ഗുണവും എല്ലാം ചേരുമ്പോൾ അവർ മുൻഗണന നല്കുക ട്രെയിൻ യാത്രയ്ക്കാണ്. മുതിർന്ന പൗരന്മാർക്ക് സ്ലീപ്പറിൽ ലോവർ ബെർത്ത് കിട്ടുമെന്നതിനാൽ സൗകര്യത്തിൽ യാത്ര ചെയ്യാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











