Search
  • Follow NativePlanet
Share
» »റിപ്പബ്ലിക് ദിന പരേഡ് 2024: 600 മണിക്കൂർ നീണ്ടുനിൽക്കുന്ന പരേഡ്, കൗതുകകരമായ വസ്തുതകൾ

റിപ്പബ്ലിക് ദിന പരേഡ് 2024: 600 മണിക്കൂർ നീണ്ടുനിൽക്കുന്ന പരേഡ്, കൗതുകകരമായ വസ്തുതകൾ

രാജ്യസ്നേഹത്തിന്‍റെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ഇന്ത്യക്കാരെ സംബന്ധിച്ചെടുത്തോളം റിപ്പബ്ലിക് ദിനം. ബ്രിട്ടീഷുകാരുടെ ഭരണത്തിൽ നിന്നും മാറി പരമോന്നത ഭരണഘടന നിലവിൽ വന്ന ദിവസമാണ് റിപ്പബ്ലിക് ദിനമായി രാജ്യം ആഘോഷിക്കുന്നത്. രാജ്യമെമ്പാടും വളരെ പ്രാധാന്യത്തോടെയാണ് ഈ ദിവസം ആഘോഷിക്കുന്നത്.

രാജ്യത്തെ ഓരോ പൗരനെയും സംബന്ധിച്ച് അവർ പിന്തുടരേണ്ട വിശുദ്ധ ഗ്രന്ഥമാണ് ഇന്ത്യൻ ഭരണഘടന. ഈ ഭരണഘടനയാണ് രാജ്യത്തെ ഒരു റിപ്പബ്ലിക്കും ജനാധിപത്യ രാജ്യമായും പ്രഖ്യാപിച്ചത്. തലസ്ഥാനമായ ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡാണ് ഈ ദിവസത്തെ ഏറ്റവും വലിയ ആകർഷണം.

Republic Day 2024 Parade

റിപ്പബ്ലിക് ദിനത്തിൽ കര്‍ത്തവ്യ പഥിൽ നടക്കുന്ന വർണ്ണശബളമായ പരേഡാണ് റിപ്പബ്ലിക് ദിനത്തിന്‍റെ ഏറ്റവും വലിയ ആകർഷണം. എല്ലാ വർഷവും ഒരു പ്രധാനമന്ത്രിയെയോ രാഷ്ട്രപതിയെയോ ഒരു രാജ്യത്തിന്റെ ഭരണാധികാരിയെയോ മുഖ്യാതിഥിയായി ക്ഷണിക്കാറുണ്ട്. ഈ വർഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് ചടങ്ങിലെ മുഖ്യാതിഥി. ഫ്രാൻസിൽ നിന്നുള്ള 95 അംഗ മാർച്ചിംഗ് കൺഡിജന്റും 33 അംഗ ബാൻഡ് സംഘവും അദ്ദേഹത്തിനൊപ്പം പങ്കെടുക്കും.

റിപ്പബ്ലിക് ദിന പരേഡ് 2024 തീം

75-ാമത് റിപ്പബ്ലിക് ദിന പരേഡിന്‍റെ തീം വികസിത് ഭാരത്, ലോകതാന്ത്രിക് കി മാതൃക എന്നതാണ്. രാജ്യത്തിന്‍റെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തിന്റെയും ഏകത്വത്തിന്റെയും ആഘോഷമാണ് ഈ വർഷത്തെ ആഘോഷം. സ്ത്രീകളുടെ പ്രാതിനിധ്യം ഏറ്റവും കൂടുതൽ ഉറപ്പുവരുത്തുന്ന ഒരു പരേഡ് കൂടിയായിരിക്കും ഇത്.

റിപ്പബ്ലിക് ദിന പരേഡ് 2024 സമയം

ഏകദേശം ഒന്നരമണിക്കൂറോളം സമയം (90 മിനിറ്റ്) നീണ്ടു നിൽക്കുന്നതാണ് റിപ്പബ്ലിക് ദിന പരേഡ്. രാവിലെ 10.30ന് പരേഡ് ആരംഭിക്കും. വിജയ് ചൗക്കില്‍ നിന്നും ഇന്ത്യാ ഗേറ്റ് വരെ നീണ്ടുനിൽക്കുന്ന പരേഡിന്‍റെ വേദി കര്‍ത്തവ്യ പഥ് ആയിരിക്കും.

റിപ്പബ്ലിക് ദിന പരേഡ് 2024 ടാബ്ലോ

സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും കേന്ദ്ര മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമായി ആകെ 16 ടാബ്ലോകൾ ആണ് ഈ വർഷം റിപ്പബ്ലിക് ദിനത്തിൽ ഉള്ളത്.

അരുണാചൽ പ്രദേശ്, ഹരിയാന, മണിപ്പൂർ, മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ലഡാക്ക്, തമിഴ്‌നാട്, ഗുജറാത്ത്, മേഘാലയ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, തെലങ്കാന എന്നിവയാണ് പരേഡിൽ പ്രതിനിധീകരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും.

നീണ്ടു നിൽക്കുന്ന പരിശീലനമാണ് റിപ്പബ്ലിക് ദിന പരേഡിന്‍റെ പ്രത്യേകത. പരേഡിന്‍റെ ഒരുക്കങ്ങൾ എല്ലാ വർഷവും ജൂലൈ മാസത്തോടെ ആരംഭിക്കും. പരേഡിൽ പങ്കെടുക്കുന്നവർ ഏകദേശം 600 മണിക്കൂറിനടുത്ത് പരിശീലനം മാത്രം നടത്തും.

പരേഡിൽ ദേശീയ ഗാനം ആലപിക്കുന്നതിന് തൊട്ടുമുൻപായി ആദ്യം ഗൺ ഫയർ ചെയ്യും. തുടർന്ന് ദേശീയഗാനം ആലപിക്കുന്ന 52 സെക്കൻഡിന് ശേഷം
രണ്ടാമത് ഗണ്‍ ഫയർ ചെയ്യും. ഈ വെടിയുതിർക്കുന്ന പീരങ്കികൾ 1941 ൽ നിർമ്മിച്ചതാണ്.

ഇന്ത്യൻ സംഗീതോപകരണങ്ങളുമായി 100 വനിതാ കലാകാരന്മാർ ഈ വർഷത്തെ പരേഡിൽ പങ്കെടുക്കും. എല്ലാ വനിതാ ട്രൈ-സർവീസുകളും ആദ്യമായി ആചാരപരമായ ബൊളിവാർഡിലേക്ക് മാർച്ച് ചെയ്യുന്നതിനും സാക്ഷ്യം വഹിക്കും. കേന്ദ്ര സായുധ പോലീസ് സേനാ സംഘങ്ങളും വനിതാ ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ച് പരേഡ് നടത്തും.

ഇത് കൂടാതെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വന്ദേ ഭാരതം 3.0, വീർഗാഥ 3.0, ഭാരത് പർവ്, പരാക്രം ദിവസ് തുടങ്ങിയ വിവിധ സാംസ്കാരിക പരിപാടികളും മത്സരങ്ങളും പ്രദർശനങ്ങളും സംഘടിപ്പിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+