ഇന്ത്യ റിപ്പബ്ലിക് ദിനം 2024: രാജ്യം 75-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കായുള്ള ഒരുക്കത്തിലാണ്. ഓരോ ഇന്ത്യക്കാരനും ഏറ്റവുമധികം അഭിമാനിക്കുന്ന ദിവസങ്ങളിലൊന്നാണിത്. ഇന്ത്യ പൂർണ്ണമായും ജനാധിപത്യത്തിലേക്ക് മാറിയ ദിവസമാണ് റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. പരമോന്നത നിയമസംഹിതയായ ഭരണഘടന പ്രാബല്യത്തിൽ വന്നത് ഈ ദിവസമാണ്. രാജ്യമൊട്ടാകെ റിപ്ലബ്കിക് ദിനം വലിയ രീതിയിൽ ആഘോഷിക്കുന്നു.
ഇന്ത്യ 2024 ല്‍ 75-ാമത് റിപ്പബ്ലിക് ദിനം ആണ് ആഘോഷിക്കുന്നത്. ഗണതന്ത്ര ദിവസം എന്നം റിപ്പബ്ലിക് ദിനം അറിയപ്പെടുന്നു.
ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് ആണ് ഈ ദിവസത്തെ പ്രധാന ആകർഷണം. ഇന്ത്യൻ ആർമി, ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്സ് എന്നിവയുടെ പങ്കാളിത്തത്തോടെ എല്ലാ വർഷവും ന്യൂഡൽഹിയിലെ രാജ്പഥിൽ (ഇപ്പോൾ കർത്തവ്യ പാത ) ആണ് പരേഡ് നടക്കുന്നത്.

ഈ സീസണിൽ ഡൽഹിയിൽ എത്തുന്നവർ റിപ്പബ്ലിക് ദിന പരേഡ് കണ്ടിട്ടേ തിരികെ മടങ്ങാറുള്ളൂ. ജനുവരി 26ന് നിങ്ങൾ ഡൽഹിയിൽ ഉണ്ടെങ്കില്‍ നേരത്തെ തന്നെ പരേഡ് കാണാനായി ടിക്കറ്റ് എടുക്കാം. ഓണ്‍ലൈൻ ആയും ഓഫ്ലൈൻ ആയും എങ്ങനെ റിപ്പബ്ലിക് ദിന പരേഡ് ടിക്കറ്റ് ബുക്കിങ് നടത്താം എന്നു നോക്കാം.
റിപ്പബ്ലിക് ദിന പരേഡ് 2024 ടിക്കറ്റ് നിരക്ക്
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനു മുൻപായി പരേഡ് കാണാൻ എത്ര ടിക്കറ്റ് നിരക്ക് ആകുമെന്ന് നോക്കാം. റിസർവ്ഡ് ടിക്കറ്റിന് 500 രൂപയാണ് നിരക്ക്. 100, 20 എന്നീ നിരക്കുകളിൽ അൺറിസർവ്ഡ് ടിക്കറ്റുകളും ലഭിക്കും.
റിപ്പബ്ലിക് ദിന പരേഡ് 2024- ഓൺലൈൻ ബുക്കിങ്
റിപ്പബ്ലിക് ദിന പരേഡ് കാണാൻ ഓൺലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്യാം. ഓൺലൈനായി www.aamantran.mod.gov.in എന്ന സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഓൺലൈൻ ഇൻവിറ്റേഷൻ മാനേജ്‌മെന്റ് പോർട്ടൽ ആയ ഇതിൽനിന്നാണ് റിപ്പബ്ലിക് ദിന പരേഡിനുള്ള ഇ-ക്ഷണങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നത്. ഒരു ഫോൺ നമ്പർ ഉപയോഗിച്ച് ഒരു ഡിവൈസിൽ നിന്ന് 10 ടിക്കറ്റുകള്‍ വരെ മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ.
ഓൺലൈൻ ആയി ബുക്ക് ചെയ്യുന്നതിന് www.aamantran.mod.gov.in എന്ന സൈറ്റിൽ കയറുക. അതിൽ നിങ്ങൾ രജിസ്റ്റർ ചെയ്ത യൂസർ ആണെങ്കിൽ നിങ്ങളുടെ മൊബൈൽ നമ്പർ കൊടുത്ത് ഒടിപി ജനറേറ്റ് ചെയ്യുക.
പുതിയ യൂസർ ആണെങ്കിൽ പേര്, ജനനത്തിയതി, അഡ്രസ്, ഫോൺ നമ്പർ തുടങ്ങിയവ നല്കി ലോഗ് ഇൻ ചെയ്യുക. തുടർന്ന് മൊബൈൽ നമ്പർ, ഇ-മെയിൽ അഡ്രസ്, എന്നിവ നല്കിയ ശേഷം ഒടിപി ജനറേറ്റ് ചെയ്യുക. ഇത് കഴിയുമ്പോഴേയ്ക്കും ടിക്കറ്റ് ബുക്കിംഗ് പേജ് തുറന്നു വരും.
ഇതിൽ നിന്നും നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ഇവന്‍റ് തിരഞ്ഞെടുക്കുക. (എഫ്ഡിആർ-റിപ്പബ്ലിക് ദിന പരേഡ്, റിപ്പബ്ലിക് ദിന പരേഡ്, റിഹേഴ്സൽ-ബീറ്റിംഗ് ദി റിട്രീറ്റ്, ബീറ്റിംഗ് ദി റിട്രീറ്റ് - എഫ്ഡിആർ, ബീറ്റിംഗ് ദി റിട്രീറ്റ് സെറിമണി). തുടർന്ന് പ്രൈസ് റേഞ്ചും സൗത്ത് അല്ലെങ്കില്‍ നോർത്ത് എൻക്ലോഷറോ എന്നതും തിരഞ്ഞെടുത്ത് നിങ്ങളുടെ പേര്, ജനനതിയതി, അഡ്രസ്, ഫോൺ നമ്പർ, ഐഡി കാർഡ് ടൈപ്പ് എന്നിവ നല്കി ഒരു ഫോട്ടോയും അപ്ലോഡ് ചെയ്യുക. തുടർന്ന് പണമടച്ച് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.
റിപ്പബ്ലിക് ദിന പരേഡ് 2024 ടിക്കറ്റ് കൗണ്ടറുകൾ
ഓണ്‍ലൈൻ ആയി ടിക്കറ്റ് വാങ്ങാൻ സാധിക്കാത്തവർക്ക് തിരഞ്ഞെടുത്ത ടിക്കറ്റ് കൗണ്ടറുകളിൽ നിന്നും ടിക്കറ്റ് വാങ്ങാം.
1. പ്രഗതി മൈതാനം (ഗേറ്റ് നമ്പർ 1)
2. ജന്തർ മന്തർ (മെയിൻ ഗേറ്റിന് സമീപം)
3. സേന ഭവൻ (ഗേറ്റ് നമ്പർ 2)
4. പാർലമെന്റ് ഹൗസ് റിസപ്ഷൻ ഓഫീസ്, (പാർലമെന്റ് അംഗങ്ങൾക്ക് മാത്രമുള്ള പ്രത്യേക കൗണ്ടർ) എന്നിവിടങ്ങളിൽ ടിക്കറ്റ് ലഭിക്കും.
സമയം: കൗണ്ടറുകൾ ജനുവരി 23 ഒഴികെയുള്ള ദിവസങ്ങളിൽ പ്രവർത്തിക്കും. രാവിലെ 10:00 മുതൽ 12.30 വരെയും ഉച്ചകഴിഞ്ഞ് 2:00 മുതൽ 4:3വരെയും ആണ് സമയം.
റിപ്പബ്ലിക് ദിന പരേഡ് കാണാനും ബന്ധപ്പെട്ട മറ്റു ചടങ്ങുകൾക്കും 5 വയസ്സിന് താഴെയുള്ള കുട്ടികളെ അനുവദിക്കില്ല. എന്നിരുന്നാലും, 5 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ടിക്കറ്റുകൾ എടുക്കണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












