Search
  • Follow NativePlanet
Share
» »മലകള്‍ക്കും താഴ്വരകള്‍ക്കും ഇടയിലായി ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിവിടെയാണ്!!

മലകള്‍ക്കും താഴ്വരകള്‍ക്കും ഇടയിലായി ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിവിടെയാണ്!!

മലകള്‍ക്കും താഴ്വരകള്‍ക്കും ഇടയിലായി ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിവിടെയാണ്... പരസ്പരം ചേര്‍ന്നു കിടക്കുന്ന ഏഴു തടാകങ്ങള്‍ക്കും മലിനമാകാത്ത ഭൂപ്രകൃതിക്കും വേണ്ടി ജീവിക്കുന്ന സത്താല്‍ എന്ന ഇടം.
ഓക്ക് മരങ്ങളാലും പൈന്‍ മരങ്ങളാലുംനിറഞ്ഞു നില്‍ക്കുന്ന കാടുകള്‍ക്കു നടുവിലെ ഏഴു തടാകങ്ങളെ ചുറ്റിയുള്ള കാഴ്ചകളാണ് സത്താലിലുള്ളത്. അധികമാരും കടന്നുചെന്നിട്ടില്ലാത്ത ഭൂമിയായതിനാല്‍ തന്നെ ഇവിടുത്തെ കാഴ്ചകള്‍ക്കും പുതുമ അവകാശപ്പെടുവാനുണ്ട്. പ്രകൃതിയുടെ മടിത്തട്ടിലെ അത്ഭുതപ്പെടുത്തുന്ന വിസ്മയമായി നിലകൊള്ളുന്ന സത്താലിനെക്കുറിച്ചറിയാം...

സത്താല്‍

സത്താല്‍

സത്താല്‍ അഥവാ സത് താല്‍ എന്ന വാക്കിനര്‍ത്ഥം ഹിന്ദിയില്‍ ഏഴു തടാകങ്ങള്‍ എന്നാണ്. ഉത്തരാഖണ്ഡില്‍ ഭീംതാലില്‍ ലോവര്‍ ഹിമാലയന്‍ റേഞ്ചില്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഏഴു തടാകങ്ങളെയാണ് സത്താല്‍ എന്നു പറയുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1219 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സത്താല്‍ ഉത്തരാഖണ്ഡിന്‍റെയും ഹിമാലയത്തിന്‍റെയും അനുപമമായ സൗന്ദര്യം പൂര്‍ണ്ണമായും കാണിച്ചു തരുന്ന ഇടം കൂടിയാണ്.
PC:Himanshu Gupta

 പ്രകൃതിയിലേക്ക് മടങ്ങാം

പ്രകൃതിയിലേക്ക് മടങ്ങാം

പ്രകൃതിയുടെ സുഖങ്ങളിലേക്കും ജീവിതരീതികളിലേക്കും തിരികെ ചെല്ലുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ ചിന്തകളില്ലാതെ തിരഞ്ഞെടുക്കുവാന്‍ പറ്റിയ സ്ഥലമാണ് സത്താല്‍. നാഗരികതയും തിരക്കുകളും കൃത്രിമത്വവും ഒന്നും സത്താനിലെ ഒന്നു സ്പര്‍ശിച്ചിട്ടുപോലുമില്ല.ശാന്തവും ഭംഗിയുമാര്‍ന്ന പുലരികളും ബഹളങ്ങളോ തിരക്കുകളോ അലട്ടാത്ത പകലുകളും പ്രകൃതിയില്‍ തന്നെയുള്ള വിശ്രമവുമാണ് സത്താല്‍ ഒരുക്കിയിരിക്കുന്നത്.
PC:Sumita Roy Dutta

 7 തടാകങ്ങള്‍

7 തടാകങ്ങള്‍

ഹൈന്ദവ പുരാണവുമായി ബന്ധപ്പെട്ടാണ് ഇവിടുത്തെ 7 തടാകങ്ങള്‍ക്കും പേരു നല്കിയിരിക്കുന്നത്. പൂര്‍ണ്ണ താല്‍, രാം, താല്‍, സീതാ താല്‍, ലക്ഷ്മണ്‍ താല്‍, നളദമയന്തി താല്‍, സുഖ് താല്‍. ഗരുഡ് താല്‍ എന്നിവയാണവ. പൈന്‍, ഓക്കുമര കാടുകള്‍ക്കു നടുവിലായാണ് ഈ തടാകങ്ങളെല്ലാം തന്നെ സ്ഥിതി ചെയ്യുന്നത്. ഇതില്‍ തനിയെ ഉള്ളത് ഗരുഡ് താല്‍ ആണ്. രാം താലും സീതാ താലും ലക്ഷമണ്‍ താലും ചേര്‍ന്ന് സത്താല്‍ മെയില്‍ തടാകമായി മാറുന്നു. നള മഹാരാജാവ് നാടുകടത്തപ്പെട്ട സമയത്ത് അദ്ദേഹം ഭാര്യ ദമയന്തിയും ഇവിടുത്തെ തടാകങ്ങളിലൊന്നില്‍ കുളിക്കുവാനിറങ്ങുകയും ഇവിടെ മുങ്ങിമരിക്കുകയും ചെയ്തുവത്രെ ആ തടാകമാണ് നളദമയന്തി താല്‍ എന്നറിയപ്പെടുന്നതെന്ന് ഒരു വിശ്വാസം ഉണ്ട്.

PC:Vipinvasudeva

സ്വപ്നങ്ങളിലെ യാത്രാ സ്ഥാനം

സ്വപ്നങ്ങളിലെ യാത്രാ സ്ഥാനം

പലപ്പോഴും സ്വപ്നത്തില്‍ കടന്നുവരുന്നതുപോലെ മനോഹരനാണ് സത്താല്‍. പ്രകൃതിയോട് ചേര്‍ന്നുള്ള കാഴ്ചകളാണ് സത്താലിനെ വ്യത്യസ്തമാക്കുന്നത്. പക്ഷിനിരീക്ഷണത്തിനും ട്രക്കിങ്ങിനും ക്യാംപിങ്ങിനും എല്ലാം വളരെ അനുയോജ്യമാണ് തിരക്കുകളില്‍ നിന്നും ഒറ്റപ്പെട്ട് നില്‍ക്കുന്ന ഇവിടം.

PC:Sumita Roy Dutta -

പകരംവയ്ക്കുവാനാകാത്ത ജൈവവൈവിധ്യം

പകരംവയ്ക്കുവാനാകാത്ത ജൈവവൈവിധ്യം

ദേശാടന പക്ഷികളാലും ഹിമാലയത്തില്‍ മാത്രം കണ്ടുവരുന്ന പക്ഷികളാലുമെല്ലാം ഇവിടം സമൃദ്ധമാണ്. ശൈത്യകാലങ്ങളലി്‍ മാത്രം അതിഥികളായി പറന്നെത്തുന്ന ദേശാടന പക്ഷികള്‍ക്കും സത്താല്‍ അഭയം നല്കുന്നു. ചുറ്റുമുള്ള പ്രദേശത്ത് 500 ലധികം ഇനം പക്ഷികളും 20 ഇനം സസ്തനികളും 525 ലധികം ചിത്രശലഭങ്ങളും 11,000 ലധികം മോത്ത് വര്‍ഗ്ഗത്തില്‍പെട്ട ജീവികളെയും കാണാം.

PC:Sumita Roy Dutta

ചെയ്യുവാന്‍ നിരവധി കാര്യങ്ങള്‍

ചെയ്യുവാന്‍ നിരവധി കാര്യങ്ങള്‍

സത്താലിലെത്തിയാല്‍ ചെയ്തുതീര്‍ക്കുവാന്‍ നിരവധി കാര്യങ്ങളുണ്ട്. ബോട്ടിംഗ് സൗകര്യങ്ങളും റോയിംഗ്, കയാക്കിംഗ്, പാഡ്ലിംഗ് തുടങ്ങിയ വാട്ടർ സ്പോർട്സ് അവസരങ്ങളും ഈ പ്രദേശത്ത് ലഭ്യമാണ്. ആളുകളുടെ കാലൊികള്‍ പതിഞ്ഞിട്ടില്ലാത്ത ഇടങ്ങളിലൂടെയുള്ള സഞ്ചാരമാണ് അതിലൊന്ന്. ചിത്രശലഭങ്ങളുടെ ദര്‍ശനവും കാടുകളിലൂടെയുള്ള യാത്രയും എല്ലാം ഇവിടെ ചെയ്തുതീര്‍ക്കുവാനുണ്ട്.

 നൈനിറ്റാള്‍ യാത്രയില്‍ ഉള്‍പ്പെടുത്താം

നൈനിറ്റാള്‍ യാത്രയില്‍ ഉള്‍പ്പെടുത്താം

സത്താലിലേക്ക് മാത്രമായി യാത്ര പ്ലാന്‍ ചെയ്യുന്നത് ലാഭകരമായിരിക്കില്ല എന്നതിനാല്‍ നൈനിറ്റാള്‍ യാത്രയില്‍ രണ്ടോ മൂന്നോ ദിവസം സത്താലിനായി മാറ്റിവയ്ക്കുന്നതായിരിക്കും നല്ലത്. നൈനിറ്റാളില്‍ നിന്നും സത്താലിലേക്ക് 22 കിലോമീറ്റര്‍ ദൂരമാണുള്ളത്.

ഒരു കാലത്ത് ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ലാതിരുന്ന മസൂറി..ചരിത്രം വിചിത്രംഒരു കാലത്ത് ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ലാതിരുന്ന മസൂറി..ചരിത്രം വിചിത്രം

ക്യാംപിങ്ങും റാഫ്ടിങ്ങും പിന്നെ ബംഗീ ജംപിങും...ഋഷികേശില്‍ ഈ കാര്യങ്ങള്‍ മറക്കരുത്ക്യാംപിങ്ങും റാഫ്ടിങ്ങും പിന്നെ ബംഗീ ജംപിങും...ഋഷികേശില്‍ ഈ കാര്യങ്ങള്‍ മറക്കരുത്

മരുഭൂമിയിലെ തകര്‍ന്ന ക്ഷേത്രങ്ങള്‍ക്കിടയിലെ നഗരം, ചരിത്രക്കാഴ്ചകളുമായി ഒസിയാന്‍മരുഭൂമിയിലെ തകര്‍ന്ന ക്ഷേത്രങ്ങള്‍ക്കിടയിലെ നഗരം, ചരിത്രക്കാഴ്ചകളുമായി ഒസിയാന്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X