Search
  • Follow NativePlanet
Share
» »ഓരോ നിമിഷവും ആഘോഷിക്കുന്ന ജീവിതം! ചില്‍ ചെയ്യാനിങ്ങോട്ടു വരാം.. ഷില്ലോങ് വിശേഷങ്ങള്‍

ഓരോ നിമിഷവും ആഘോഷിക്കുന്ന ജീവിതം! ചില്‍ ചെയ്യാനിങ്ങോട്ടു വരാം.. ഷില്ലോങ് വിശേഷങ്ങള്‍

വടക്കുകിഴക്കന്‍ ഇന്ത്യയുടെ മലമടക്കുകള്‍ക്കിടയില്‍ അവര്‍ണ്ണനീയമായ പ്രകൃതിസൗന്ദര്യവും സഞ്ചാരികലെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന ഹൃദയവിശാലതയും പിന്നെ കുറേയേറെ അത്ഭുതക്കാഴ്ചകളുമായി നില്‍ക്കുന്ന നാടാണ് ഷില്ലോങ്. ഇന്ത്യയിലെ ഏറ്റവും മികച്ച അവധിക്കാല വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ ഈ പ്രദേശത്തെ കിഴക്കിന്റ സ്കോട്ലാന്‍ഡ് എന്നാണ് വിളിക്കുന്നത്. ഷില്ലോങ്ങിനെക്കുറിച്ചും ഇവിടുത്തെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം..

ആറു ഭാഷകളും വ്യത്യസ്ത സംസ്കാരവും

ആറു ഭാഷകളും വ്യത്യസ്ത സംസ്കാരവും

പ്രത്യേകതകള്‍ ഏറെയുണ്ട് ഷില്ലോങ് എന്ന നാടിന്. മേഘാലയയുടെ തലസ്ഥാനമായി അറിയപ്പെടുമ്പോഴും വിനോദ സഞ്ചാര രംഗത്ത് ഈ നാടിന് അതിന്‍റേതായ സംഭാവനകളും സവിശേഷതകളും കാണാം. ആറുഭാഷകളുടെ നാട് എന്നാണ് ഷില്ലോങ് അറിയപ്പെടുന്നത്. സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയില്‍ നിന്നുമാണ് പ്രദേശത്തിന് ഈ പേരു ലഭിച്ചത് എന്നാണ് ചരിത്രം പറയുന്നത്. വിനോദ സഞ്ചാരത്തില്‍ കുറേ കാഴ്ചകള്‍ സഞ്ചാരികളെ കാണിക്കുക എന്നതില്‍ നിന്നുമാണി ഗുണമേന്മയുള്ള, ഇവിടെവരെ യാത്ര ചെയ്ത് വരുന്നവരെ നിരാശരാക്കാത്ത തരത്തിലുള്ള കാഴ്ചകളും അനുഭവങ്ങളും നല്കുക എന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്.

കിഴക്കിന്‍റെ സ്കോട്ലാന്‍ഡ്

കിഴക്കിന്‍റെ സ്കോട്ലാന്‍ഡ്

ഭൂമിശാസ്ത്രപരമായി നോക്കുകയാണെങ്കില്‍ സ്കോട്ലന്‍ഡുമായി വളരെ അടുത്ത സാമ്യം ഷില്ലോങ്ങിനു കാണാം. കുന്നുകളുടെ രൂപഘടന മുതല്‍ വളഞ്ഞുപുളഞ്ഞ റോഡുകള്‍ വരെ ഇതിനുദാഹരണമാണ്. മൗലിനോംഗ്, ചിറാപുഞ്ചി, ഷില്ലോംഗ് ബൈപാസ് തുടങ്ങിയ വഴികള്‍ സ്കോ‌ട്ലന്‍ഡ് കാഴ്ചളോട് ചേര്‍ന്നു നില്‍ക്കുന്നവയാണ്.
ഷില്ലോങ്ങിന്റെ സമ്പന്നവും വർണ്ണാഭമായതുമായ സംസ്കാരവും ഇതോടൊപ്പം വായിക്കാം. സ്കോട്ടിഷ് ജനതയെപ്പോലെ, നാടോടി പ്രകടനങ്ങൾ അവതരിപ്പിക്കുന്നതിൽ ഇവിടുത്തെ ഗോത്രവര്‍ഗ്ഗക്കാരും മുന്‍പന്തിയിലാണ്.
ഇതു കൂടാതെ, ഷില്ലോങ്ങും സ്‌കോട്ട്ലൻഡും കുന്നുകളാൽ ചുറ്റപ്പെട്ട തടാകങ്ങളാൽ ആകർഷിക്കപ്പെടുന്നു

മികച്ച ഗോള്‍ഫ് കോഴ്സ്

മികച്ച ഗോള്‍ഫ് കോഴ്സ്

ഏഷ്യയിലെ തന്നെ ഏറ്റവും മികച്ചതും വലിയതുമായ ഗോൾഫ് കോഴ്സ് ഷില്ലോങ്ങില്‍ കാണാം. ഗ്ലെൻ ഈഗിൾ ഓഫ് ദ ഈസ്റ്റ് എന്നാണ് ഈ കോഴ്സിന്റെ പേര്. ഇത്തരത്തിലുള്ള ഗോൾഫ് കോഴ്സ് വളരെ അപൂർവവാണ് എന്നതാണ് ഇതിന്റെ പ്രത്യേകത

റോഡ് ട്രിപ്പും ഷില്ലോങും

റോഡ് ട്രിപ്പും ഷില്ലോങും

കൂടുതലായും റോഡ‍് ട്രിപ്പേഴ്സും ബൈക്കേഴ്സുമാണ് ഷില്ലോങ്ങില്‍ എത്തുന്നത്. യാത്രകളെ സ്നേഹിക്കുന്നവര്‍ക്ക് നിറയെ കാഴ്ചകളാണ് ഇവിടെയള്ളത്. റോഡ് മാര്‍ഗ്ഗം എല്ലാ ഇടങ്ങളും സന്ദര്‍ശിക്കുവാന്‍ സാധിക്കും എന്നതും മികച്ച നിലവാരത്തിലുള്ള റോഡുകളുടെ സാന്നിധ്യവും കൂടുതല്‍ ആളുകളെയും ഇങ്ങനെ യാത്ര ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നു.

മൗജിംബുയിൻ ഗുഹകള്‍

മൗജിംബുയിൻ ഗുഹകള്‍

ഷില്ലോങ്ങില്‍ ഈ ഗുഹകൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ് മൗജിംബുയിൻ ഗുഹകള്‍. സ്റ്റാലാഗ്മൈറ്റിന്റെ വളരെ സവിശേഷമായ രൂപവത്ക്കരണമാണ് ഇതിനുള്ളില്‍ കാണുവാനുള്ളത്. ഹൈന്ദവ വിശ്വാസങ്ങളുമായും ഇത് ചേര്‍ന്ന് നില്‍ക്കുന്നു. ശിവനെ പ്രതിനിധാനം ചെയ്യുന്ന ശിവലിംഗ രൂപത്തിലാണ് ഇതുള്ളതത്രെ. ഇതുപോലുള്ള കാഴ്ച ലോകത്ത് മറ്റൊരിടത്തും കാണുവാന്‍ സാധിക്കില്ല.

മൂളിപ്പാട്ടില്‍ അറിയപ്പെ‌ടുന്നവരു‌ടെ നാടായ കോങ്തോങ്

മൂളിപ്പാട്ടില്‍ അറിയപ്പെ‌ടുന്നവരു‌ടെ നാടായ കോങ്തോങ്

പേരിനു പകരം എല്ലാവര്‍ക്കും സ്വന്തമായി ഓരോ ചെറിയ ഈണങ്ങള്‍.. ആളെ ഒന്നു വിളിക്കണമെങ്കില്‍ ആ ഈണത്തിലങ്ങു നീട്ടിവിളിച്ചാമതി. രസകരമായ ഈ ആചാരം കാണണമെങ്കില്‍ കോങ്തോങിലേക്ക് വരണം. ഇന്ത്യയുടെ വിസിലിങ് വില്ലേജ് എന്നറിയപ്പെടുന്ന ഇവി‌ടെ ഓരോരുത്തര്‍ക്കും മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഓരോ ഇണങ്ങളുണ്ട്. ഇവിടുത്തെ എഴുന്നൂറോളം വരുന്ന ആളുകള്‍ക്കുംസ്വന്തമായി ഓരോ ഈണങ്ങളുണ്ട്. ഒരിക്കലും ഒരാളുടെ ഈണം മറ്റൊരാള്‍ക്കു കാണില്ല.

ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ അമ്മയാണ് കുഞ്ഞിനൊരു ഈണം കണ്ടെത്തുന്നത്. ഈ ഈണത്തിനായി ഇവര്‍ പ്രകൃതിയെ സ്വരങ്ങളെ ആശ്രയിക്കുന്നു. എന്നാല്‍ പുറത്തുള്ളവര്‍ക്ക് ഇത് ബുദ്ധിമുട്ടായതിനാല്‍ മറ്റുള്ളവര്‍ക്ക് വിളിക്കുവാനായി മറ്റൊരു പേരിടുന്ന രീതിയും ഇവിടെയുണ്ട്.

ഷില്ലോങ്ങുകാരും ഗിത്താറും

ഷില്ലോങ്ങുകാരും ഗിത്താറും

സംഗീതവുമായി വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്ന ജീവിതമാണ് ഇവരുടേത്. ഷില്ലോങ്ങിലെ പത്തില്‍ ഏഴ് ആളുകള്‍ക്കും വളരെ മനോഹരമായി ഗിത്താര്‍ വായിക്കുവാന്‍ അറിയാമത്രെ!

കണ്ണീരില്‍ നിന്നുണ്ടായ തടാകം

കണ്ണീരില്‍ നിന്നുണ്ടായ തടാകം

രസകരമായ കഥകളാണ് ഷില്ലോങ്ങിലെ ഓരോ ഇടത്തിനുമുള്ളത്. 221 സ്ക്വയർ കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന ഈ തടാകം ഷില്ലോങ് കാഴ്ചകളില്‍ ഒഴിവാക്കുവാന്‍ സാധിക്കാത്ത ഇടമാണ്.
കണ്ണീരില്‍ നിന്നാണ് ഈ തടാകം രൂപം കൊണ്ടെതെന്നാണ് ഇവിടെ പ്രചരിക്കുന്ന കഥ. ഉമിയാം നദിയില്‍ 1960 കളുടെ തുടക്കത്തിൽ ആണ് ഈ തടാകം നിര്‍മ്മിക്കുന്നത്. പ്രസിദ്ധമായ ബര്‍മുഡ ട്രയാംഗിളിനേക്കാള്‍ വലുതാണ് ഇതെന്നാണ് കണക്കുകള്‍ പറയുന്നത്.
PC:Benoy

റോക്ക് ക്യാപിറ്റല്‍ ഓഫ് ഇന്ത്യ

റോക്ക് ക്യാപിറ്റല്‍ ഓഫ് ഇന്ത്യ

ഉറങ്ങുവാന്‍ പോലും സമയമില്ലാതെ ഓരോ നിമിഷവും ആഘോഷിക്കുന്ന ജനതയാണ് ഷില്ലോങ്ങുകാര്‍. ജീവിതത്തെ വളരെ രസകരമായി കണ്ട് അതില്‍ ആഘോഷങ്ങള്‍ നിറച്ച് ജീവിക്കുന്ന ഈ നാട് റോക്ക് ക്യാപിറ്റല്‍ ഓഫ് ഇന്ത്യ എന്നാണ് അറിയപ്പെടുന്നത്. പുലര്‍ച്ചെ വരെ തുറന്നിരിക്കുന്ന ഷോപ്പുകള്‍ ഇവിടെ പുതുമയുള്ള ഒരു കാഴ്ചയേ അല്ല!

PC:Wikipedia

മേഘാലയയിലെ വിശുദ്ധ വനങ്ങൾ...വിശേഷങ്ങളറിയാംമേഘാലയയിലെ വിശുദ്ധ വനങ്ങൾ...വിശേഷങ്ങളറിയാം

അറബ് നാവികര്‍ കണ്ടെത്തിയ മൗറീഷ്യസ്, ഡോഡോ പക്ഷികളു‌ടെ നാട്അറബ് നാവികര്‍ കണ്ടെത്തിയ മൗറീഷ്യസ്, ഡോഡോ പക്ഷികളു‌ടെ നാട്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X