Search
  • Follow NativePlanet
Share
» »വൈകിയെങ്കിലും നിരാശപ്പെടുത്തിയില്ല... ക്രിസ്മസിന് ഊട്ടിയിൽ മഞ്ഞുവീഴ്ച, താപനില പൂജ്യത്തിലെത്തും..

വൈകിയെങ്കിലും നിരാശപ്പെടുത്തിയില്ല... ക്രിസ്മസിന് ഊട്ടിയിൽ മഞ്ഞുവീഴ്ച, താപനില പൂജ്യത്തിലെത്തും..

ക്രിസ്മസ് എന്നാൽ നമുക്ക് മഞ്ഞും തണുപ്പും കൂടിയാണ്. മഞ്ഞുവീഴ്ച കേരളത്തിൽ അങ്ങനെ അനുഭവപ്പെട്ടിട്ടില്ലെങ്കിലും ക്രിസ്മസ് ഓർമ്മകളിലെല്ലാം മരംകോച്ചുന്ന തണുപ്പിനൊപ്പം മഞ്ഞുമുണ്ടാകും. എന്നാല്‍ ഇത്തവണ ഈ മഞ്ഞുകാഴ്ച നമുക്ക് തൊട്ടടുത്ത് കാണാം. ഡിസംബർ അവസാന വാരം ആയപ്പോഴേയ്ക്കും ഊട്ടി സഞ്ചാരികളെ ക്ഷണിക്കുന്നത് മഞ്ഞുവീഴ്ചയോടെയാണ്.

വരാനിരിക്കുന്ന അതിശൈത്യത്തിന്‍റെ വരവ് പ്രഖ്യാപിച്ച് ഊട്ടി കൊടുംതണുപ്പിലേക്ക് കടന്നിരിക്കുകയാണ്. പലയിടങ്ങളിലും മഞ്ഞുവീണുതുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ഊട്ടിയിലേക്ക് ക്രിസ്മസ് പുതുവർഷം ആഘോഷിക്കാൻ പോകുന്ന സ‍ഞ്ചാരികളുടെ എണ്ണത്തിലും വർധനവ് ഉണ്ടായേക്കും. നീണ്ട വാരാന്ത്യവും അവധി ദിവസങ്ങളും ഊട്ടിയില്‍ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന സമയമാണ്.

Snowfall In Ooty Perfect For Christmas New Year Travel

ഊട്ടിയിലെ താഴ്ന്ന സ്ഥലങ്ങളിലാണ് മഞ്ഞുവീണിരിക്കുന്നത്. പഴയ കുതിരപ്പന്തയ മൈതാനം, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, എച്ച്പിഎഫ്, തലക്കുന്ത തുടങ്ങിയ സ്ഥലങ്ങളിൽ തിങ്കളാഴ്ച പുലർച്ചെ മഞ്ഞുവീഴ്ച കാണാനായെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ രാത്രിയിൽ മഞ്ഞുവീഴ്ചയുണ്ടാകുന്ന ഒരിടമെന്ന് തോന്നാത്ത വിധത്തിലാണ് കഴിഞ്ഞ ദിവസങ്ങളിലായി ഊട്ടിയിലെ പകൽ താപനില അനുഭവപ്പെടുന്നത്. അതേസമയം രാത്രിയിലാവട്ടെ, അതികഠിനമായ ശൈത്യമാണ് ഇവിടെയുള്ളത്.

ഊട്ടി രാത്രി താപനില

ഊട്ടിയിലേക്ക് ക്രിസ്മസും തണുപ്പും ആസ്വദിക്കാൻ വരാൻ പ്ലാന്‍ ചെയ്യുന്നുണ്ടെങ്കിൽ ഇത്തവണ അത് മിസ് ചെയ്യേണ്ട. തണുപ്പിൽ ക്രിസ്മസ്, പുതുവർഷം ആഘോഷിക്കാൻ പറ്റിയ അവസരമാണ് ഇപ്പോള് വന്നാൽ കിട്ടുന്നത്. രാത്രികാലങ്ങളിൽ നാല് ഡിഗ്രിക്കും അഞ്ച് ഡിഗ്രിക്കും ഇടയിലായാണ് ഇവിടെ താപനില അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ ഇത് വീണ്ടും കുറഞ്ഞ് പൂജ്യം ഡിഗ്രിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൈകിയെത്തിയ മഞ്ഞുകാലം

ഊട്ടിയിലെ തണുപ്പ് എല്ലാവരും ആസ്വദിക്കുന്നുണ്ടെങ്കിലും ഇത്തവണ യഥാർത്ഥത്തിൽ ഈ തണുപ്പ് വൈകിയെത്തിയതാണ്. പൊതുവേ നവംബർ പകുതിയോടെയാണ് ഊട്ടിയില്‍ തണുപ്പും മഞ്ഞുവീഴ്ചയും ആരംഭിക്കുന്നത്. ഇത്തവണ ഏകദേശം ഒരുമാസത്തോളം വൈകിയാണ് അതിശൈത്യം ഊട്ടിയിൽ എത്തിയിട്ടുള്ളത്.

ഊട്ടി ഇ-പാസ്

ഊട്ടി യാത്രകൾ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ സഞ്ചാരികൾ ഇ-പാസ് എടുക്കുനാൻ മറക്കരുത്. ഊട്ടി, കൊടൈക്കനാൽ തുടങ്ങിയ സ്ഥലങ്ങളിൽ സീസൺ സമയത്ത് എത്തിച്ചേരുന്ന ആളുകളെ നിയന്ത്രിക്കുകയെന്ന് ലക്ഷ്യത്തിലാണ് ഇ- പാസ് ക്രമീകരിച്ചിരിക്കുന്നത്. ഊട്ടിയിലും കൊടൈക്കനാലിലും താമസിക്കാത്ത വ്യക്തികൾക്ക് ഈ പട്ടണങ്ങളിൽ പ്രവേശിക്കുന്നതിന് ഇ-പാസുകൾ ആവശ്യമാണ്. മേയ് 7 മുതലാണ് ഊട്ടിയിലേക്കുള്ള സഞ്ചാരികൾക്ക് ഇ-പാസ് നിർബന്ധമാക്കിയത്. പല തവണ ഇ-പാസ് നിർബന്ധം തുടർന്ന് ഇപ്പോൾ ഇ-പാസ് ഡിസംബർ 30 വരെ നീട്ടിയിരിക്കുകയാണ്

നീലഗിരി ജില്ലയുടെ പ്രവേശന കവാടങ്ങളിലെല്ലാം ഇ- പാസ് പരിശോദിച്ച് മാത്രമാണ് പ്രവേശനം നല്കുന്നത്. ഇ-പാസ് ഇല്ലാത്തവർക്ക് ചെക്ക് പോസ്‌റ്റുകളിൽ ജീവനക്കാരുടെ സഹായത്തോടെ ഓൺലൈൻ വഴി പാസ് എടുത്തുനൽക്കുന്നുണ്ടെങ്കിലും അവധി ദിവസങ്ങളിലെ സുഗമമായ യാത്രയ്ക്ക് ഇത് തടസമാകും. epass.tnega.org സൈറ്റ് വഴിയാണ് ഇ പാസിന് അപേക്ഷിക്കേണ്ടത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ooty christmas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+