Search
  • Follow NativePlanet
Share
» »പോർട്ട് ബ്ലെയർ മുതൽ അലഹബാദും ഔറംഗബാദും അമൃത് ഉദ്യാനും വരെ.. പേര് മാറ്റിയ ഇന്ത്യൻ നഗരങ്ങൾ

പോർട്ട് ബ്ലെയർ മുതൽ അലഹബാദും ഔറംഗബാദും അമൃത് ഉദ്യാനും വരെ.. പേര് മാറ്റിയ ഇന്ത്യൻ നഗരങ്ങൾ

ഇന്ത്യയിൽ നഗരങ്ങളുടെ പേര് മാറ്റം ഒരു പുതിയ കാര്യമല്ല. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ നിരവധി സ്ഥലങ്ങളുടേയും റോഡുകളുടേയും നഗരങ്ങളുടേയുമെല്ലാം പേരുകൾ ഇത്തരത്തിൽ മാറ്റിയിട്ടുണ്ട്. ഈ പട്ടികയിൽ ഏറ്റവും ഒടുവിലത്തേതാണ് കേന്ദ്രഭരണ പ്രദേശമായ ആൻഡമാന്‍റ നിക്കോബാർ ദ്വീപസമൂഹങ്ങളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്‍റേത്. ശ്രീ വിജയ പുരം എന്നാണ് ഇനിമുതൽ പോർട്ട് ബ്ലെയർ അറിയപ്പെടുക. പോർട്ട് ബ്ലെയറിന്‍റെ കൊളോണിയൽ മുദ്രകൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പേര് മാറ്റം എന്നാണ് കേന്ദ്രമന്ത്രി അമിത് ഷാ നൽകിയ വിശദീകരണം.

2014 ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയത് മുതലാണ് സ്ഥലങ്ങളുടെ പേര് മാറ്റം വ്യാപകമായത്. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടെ അടക്കം പേരുകൾ മാറ്റിയ നടപടി വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. കൊളേണിയൽ ഭരണത്തിന്റെ ശേഷിപ്പുകൾ ഇല്ലാതാക്കി ഭാരതസംസ്കാരത്തോട് ചേർന്ന് നിൽക്കുന്ന പേരുകൾ വേണമെന്ന ലക്ഷ്യത്തോടെയാണ് മാറ്റം വരുത്തുന്നതെന്ന് സർക്കാർ വിശദീകരിക്കുമ്പോഴും ഇതിന് പിന്നിലെ രാഷ്ട്രീയ മാനങ്ങൾ വലിയ രീതിയിൽ ചർച്ചകൾക്കും വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്. ഇന്ന് ഇന്ത്യയിലെ പേരുമാറിയ പ്രധാന സ്ഥലങ്ങൾ പരിചയപ്പെടാം.

Sri Vijaya Puram Prayagraj Amrit Udyan Kartavya Path-Major Places Renamed Recently

പോർട്ട് ബ്ലെയർ - ശ്രീ വിജയ പുരം

ഇന്ത്യയിൽ ഏറ്റവും പുതിയതായി പേര് മാറിയ നഗരമാണ് ആൻഡമാന്‍റെ തലസ്ഥാനമായ പോർട്ട് ബ്ലെയർ. ശ്രീ വിജയപുരം എന്ന പേരിലാവും പോർട്ട് ബ്ലെയർ ഇനി മുതൽ അറിയപ്പെടുക. രാജ്യത്തെ കോളനി പാരമ്പര്യങ്ങളിൽനിന്ന് മോചിപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ടാണ് തീരുമാനമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ എക്സിൽ കുറിച്ചു.

അലഹബാദ് - പ്രയാഗ്രാജ്

ഉത്തര്‍ പ്രദശിലെ പ്രധാന നഗരങ്ങളിലൊന്നായ അലഹബാദ്2019 ജനുവരിയിൽ പ്രയാഗ്രാജ് എന്ന് പുനർനാമകരണം ചെയ്തു. പ്രയാഗ്‌രാജ് എന്ന പേരിൻ്റെ ഉറവിടമായി വേദങ്ങളും ഹിന്ദു ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും ചൂണ്ടിക്കാണിച്ചായിരുന്നു പേരുമാറ്റം. ഇവയിലെല്ലാം അലഹബാദിനെ പ്രയാഗ്രാജ് എന്നായിരുന്നു പരാമർശിച്ചതെന്നാണ് അതുസംബന്ധിച്ച് യോഗി ആദിത്യനാഥ് സർക്കാർ വിശദീകരിച്ചത്. ആ സമയത്തെ കുംഭമേളയ്ക്ക് തൊട്ടുമുൻപായാണ് ഈ പേര് മാറ്റം കേന്ദ്ര സര്‍ക്കാർ അംഗീകരിച്ചത്.

മുഗൾ ഗാര്‍ഡൻ- അമൃത് ഉദ്യാന്‍

രാഷ്ട്രപതി ഭവനിലെ പ്രസിദ്ധമായ മുഗൾ ഗാർഡനും പേരുമാറിയിട്ടുണ്ട്. അമൃത് ഉദ്യാന്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ മുഗള്‍ ഗാര്‍ഡന്‍സിനെ പുനര്‍നാമകരണം ചെയ്തിരിക്കുന്നത്. രാജ്യം സ്വാതന്ത്ര്യം നേടിയതിന്‍റെ 75-ാം വാർഷികത്തിന്‍റെ ഭാഗമായാണ് ഈ പേര് മാറ്റം. സ്വാതന്ത്ര്യാഘോഷങ്ങളുമായി ബന്ധപ്പെട്ട 'ആസാദി കാ അമൃത് മഹോത്സവ്' എന്ന പേരുമായി ചേരുന്നതിനാലാണ് അമൃത് ഉദ്യാൻ എന്ന പേരിട്ടത്. ഷാജഹാൻ ചക്രവർത്തി നിർമിച്ച കശ്മീർ ഉദ്യാനത്തിനു സമാനമായ രീതിയിൽ നിർമിച്ചതിനാലാണ് ഇതിന് മുഗൾ ഗാർഡൻ എന്ന പേരുനൽകിയതെന്നാണ് ചരിത്രം.

ഫൈസാബാദ് - അയോധ്യ

ഉത്തർ പ്രദേശിലെ ചരിത്ര പ്രസിദ്ധമായ ഫൈസാബാദ് ജില്ലയെ അയോധ്യ എന്ന പേരിലേക്കാണ് പുനർനാമകരണം ചെയ്തത്. ഫൈസാബാദിൽ നിന്ന് അൽപ്പം അകലെ അയോധ്യ എന്നൊരു നഗരം ഉണ്ടായിരുന്നപ്പോൾ, അതിൻ്റെ മുനിസിപ്പൽ പരിധി രണ്ടാമത്തേതുമായി പങ്കിട്ടപ്പോൾ, ഫൈസാബാദ് ജില്ലയെ അയോധ്യയായി പ്രഖ്യാപിച്ചു. പുനർനാമകരണം ചെയ്യപ്പെട്ട പ്രയാഗ്‌രാജ് ഡിവിഷനിൽ പ്രയാഗ്‌രാജ്, കൗശാമ്പി, ഫത്തേപൂർ, പ്രതാപ്ഗഡ് ജില്ലകൾ ഉൾപ്പെടുന്നു. അയോധ്യ, അംബേദ്കർനഗർ, സുൽത്താൻപൂർ, അമേത്തി, ബരാബങ്കി ജില്ലകൾ ഉൾപ്പെടുന്നതാണ് അയോധ്യ ഡിവിഷൻ.

ഔറംഗാബാദ്-ഛത്രപതി സംഭാജി നഗർ

മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളിലൊന്നായ ഔറംഗാബാദ് ഈ അടുത്താണ് ഛത്രപതി സംഭാജി നഗർ എന്ന പേരിലേക്ക് മാറിയ്. മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബിൽ നിന്നുമാണ് ഔറംഗാബാദ് എന്ന പേര് ഛത്രപതി സംഭാജി നഗർ ശിവാജിയുടെ പുത്രനാണ് സാംജി മഹാരാജാവിന്‍റെ പേരിലേക്ക് മാറ്റുകയായിരുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: port blair interesting facts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+